ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തും

|

രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ഫോണാണ് ജിയോഫോൺ നെക്സ്റ്റ്. ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് എങ്കിലും ഇത് മാറ്റിവച്ചിരുന്നു. ചിപ്‌സെറ്റുകളുടെ കുറവായിരുന്നു ജിയോഫോൺ നെക്‌സ്റ്റിന്റെ ലോഞ്ച് വൈകാൻ കാരണം. ഇപ്പോഴിതാ സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഈ വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോൺ ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ലോഞ്ച് ചെയ്യാൻ പോവുകയാണ്. നവംബർ 4ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് റിലയൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഗൂഗിൾ

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങിൽ ജിയോഫോൺ നെക്സ്റ്റ് അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റിങ് ഡിവൈസിന്റെ ലോഞ്ചിന് മുമ്പ് തന്നെ ചില സവിശേഷതകൾ വെളിപ്പെടുത്തുന്നു. സവിശേഷതകളെ കൂടാതെ ഈ ഡിവൈസിന്റെ വിലയും നേരത്തെ ഓൺലൈനിൽ ടിപ്പ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാർട്ട്ഫോൺ ആയിരിക്കും ഇതെന്ന് അവകാശവാദങ്ങൾ ഉണ്ടെങ്കിലും ഫോണിന് വില കൂടുതൽ ആയിരിക്കുമെന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ നൽകിയ സൂചനകൾ.

റെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിറെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

ജിയോഫോണിന്റെ നെക്സ്റ്റിന്റെ സവിശേഷതകൾ

ജിയോഫോണിന്റെ നെക്സ്റ്റിന്റെ സവിശേഷതകൾ

ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോണിൽ എച്ച്‌ഡി+ 1440 x 720 പിക്‌സൽ റെസല്യൂഷനോട് കൂടിയ 5.5 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഗൂഗിളും ജിയോയും ചേർന്ന് നൽകുന്നത് എന്നാണ് സൂചനകൾ. 320 ഡിപിഐ സ്‌ക്രീൻ ഡെൻസിറ്റി, 18:9 അസ്പാക്ട് റേഷിയോ എന്നിവയുള്ള ഡിസ്പ്ലെയായിരിക്കും ഇതെന്നും സൂചനകൾ ഉണ്ട്. 4 കോർടെക്‌സ്-എ53 കോറുകളും അഡ്രിനോ 306 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 215 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ജിയോഫോൺ നെക്സ്റ്റ് 2ജിബി/3ജിബി റാമും ഓപ്ഷനുകളിലും 16ജിബി/32ജിബി ഇന്റേണൽ സ്‌റ്റോറേജ് ഓപ്ഷനുകളിലും ലഭ്യമാകും.

ജിയോ
 

ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ഒഎസിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ 13 എംപി ക്യാമറ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. സെൽഫികൾക്കും വീഡിയോകൾക്കുമായി 8 എംപി സെൻസറായിരിക്കും കമ്പനി ഫോണിൽ നൽകുന്നത്. മൈക്രോ-യുഎസ്‌ബി കേബിൾ വഴി ചാർജ് ചെയ്യാവുന്ന ഫോണിൽ 2,500 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ടെക്‌സ്‌റ്റ് ലാഗ്വേജ് ട്രാൻസലേഷൻ, ഓഗ്‌മെന്റഡ് റിയാലിറ്റി ഫിൽട്ടറുകൾ, സ്‌മാർട്ട് ക്യാമറ, വോയ്‌സ് അസിസ്റ്റന്റ്, സ്‌ക്രീൻ ടെക്‌സ്‌റ്റ് ലാഗ്വേജ് ട്രാൻസലേഷൻ തുടങ്ങിയ ആകർഷകമായ സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന സർവകാല റെക്കോർഡിലേക്ക്രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന സർവകാല റെക്കോർഡിലേക്ക്

കണക്റ്റിവിറ്റി

ജിയോഫോൺ നെക്സ്റ്റിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ സിം, ബ്ലൂടൂത്ത് വി4.2, ജിപിഎസ് എന്നിവ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയ്ക്ക് 2ജി ഇല്ലാത്തതിനാൽ തന്നെ അവരുടെ 4ജി സേവനങ്ങളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ ജിയോഫോൺ അടക്കമുള്ള മാർഗങ്ങളാണ് കമ്പനി തിരഞ്ഞെടുക്കുന്നത്. പുതിയ ജിയോഫോൺ നെക്സ്റ്റ് ഇന്ത്യയിലെ ജിയോ ഉപയോക്താക്കളുടെ എണ്ണം കുത്തനെ വർധിപ്പിക്കും. ആളുകളെ സ്മാർട്ട്ഫോൺ വാങ്ങുന്നതിൽ നിന്നും തടയുന്ന വിലയെന്ന ഘടകത്തെ മറികടക്കുക എന്നതാണ് ജിയോഫോൺ നെകസ്റ്റിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.

ജിയോഫോൺ നെക്സ്റ്റ്: പ്രതീക്ഷിക്കുന്ന വില

ജിയോഫോൺ നെക്സ്റ്റ്: പ്രതീക്ഷിക്കുന്ന വില

നിലവിൽ ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച കാര്യങ്ങളൊന്നും ജിയോ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഫോണിന് ഏകദേശം രാജ്യത്ത് ഏകദേശം 3,499 രൂപയായിരിക്കും വിലയെന്ന് സൂചനകൾ ഉണ്ടായിരുന്നു. ടയർ -3, ടയർ- II നഗരങ്ങളിലെ 2ജി ഉപയോക്തക്കളെയാണ് ഈ ഫോൺ പ്രധാനമായും ലക്ഷ്യമിടുന്നത്. ആഗോള ചിപ്പ് ക്ഷാമം കാരണം കോമ്പോണന്റുകളുടെ വില 20 ശതമാനം വർദ്ധിപ്പിച്ചതിനാൽ ജിയോഫോൺ നെക്സ്റ്റിന്റെ വില പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. നവംബർ 4ന് നടക്കുന്ന ഔദ്യോഗിക ലോഞ്ച് ഇവന്റിൽ വച്ച് ഡിവൈസിന്റെ വിലയുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാകും.

ഓപ്പോയുടെ ദീപാവലി സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾഓപ്പോയുടെ ദീപാവലി സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ

Most Read Articles
Best Mobiles in India

English summary
JioPhone Next, a 4G smartphone made by Reliance Jio and Google, will hit the market on November 4. This phone will be released at a lower price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X