കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

|

കഴിഞ്ഞ വർഷം ജൂലൈയിൽ വിപണിയിലെത്തിയ ലെനോവോ ലിജിയൻ ഫോൺ ഡ്യുവലിന്റെ പിൻഗാമിയായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 ആഗോള വിപണിയിൽ അവതരിപ്പിച്ചു. ഇരട്ട കൂളിംഗ് ഫാനുകൾ, അൾട്രാസോണിക് ഹോൾഡർ ട്രിഗറുകൾ, സൈഡ് മൌണ്ടഡ് ചാർജിംഗ് പോർട്ട് എന്നിവയടക്കമുള്ള മികച്ച ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഗെയിമിംഗ് അനുഭവം മികച്ചതാക്കാനുള്ള നിരവധി സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. പോപ്പ്-അപ്പ് സെൽഫി ഷൂട്ടർ, രണ്ട് പിൻക്യാമറകൾ എന്നിവയാണ് ഡിവൈസിന്റെ സവിശേഷതകൾ.

 

ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2: വില

ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2: വില

ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 799 യൂറോ (ഏകദേശം 71,000 രൂപ) ആണ് വില, 16 ജിബി + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 999 യൂറോ (ഏകദേശം 88,800 രൂപ) വിലയുണ്ട്. ടൈറ്റാനിയം വൈറ്റ്, അൾട്ടിമേറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. അടുത്തമാസം ഏഷ്യ പസഫിക്, യൂറോപ്പ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിപണികളിൽ ഈ ഫോൺ വിൽപ്പനയ്‌ക്കെത്തും. ചൈനയിൽ ഈ ഡിവൈസ് ലെനോവോ ലിജിയൻ ഫോൺ 2 പ്രോ എന്ന പേരിലാണ് അവതരിപ്പിച്ചത്. രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും

ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2: സവിശേഷതകൾ
 

ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2: സവിശേഷതകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് ZUI 12.5ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുണ്ട്. 6.92 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,460 പിക്‌സൽ) 8-ബിറ്റ് എച്ച്ഡിആർ അമോലെഡ് ഡിസ്‌പ്ലോണ് ലെനോവോ ലിജിയൻ ഫോൺ ഡ്യൂവൽ 2 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 144Hz റിഫ്രഷ് റേറ്റ്, 20.5: 9 അപ്സ്പാക്ട് റേഷിയോ, 720Hz ടച്ച് സാമ്പിൾ റേറ്റ്, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, HDR10 + സർട്ടിഫിക്കേഷൻ, 111.1 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ് കവറേജ്, ടിയുവി ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്.

ക്വാൾകോം സ്‌നാപ്ഡ്രാഗൺ 888

ക്വാൾകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അഡ്രിനോ 660 ജിപിയുവും 18 ജിബി വരെ എൽപിഡിഡിആർ 5 റാമും 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2ൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി, വൈ-ഫൈ 6, ജിപിഎസ്, ബ്ലൂടൂത്ത് 5.2, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവ നൽകിയിട്ടുണ്ട്. രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ വഴി കണക്ട് ചെയ്യാവുന്ന 90W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള രണ്ട് 2,750 എംഎഎച്ച് യൂണിറ്റുകളായിട്ടാണ് ഡിവൈസിലുള്ളത്. ഈ 5,500 എംഎഎച്ച് ബാറ്ററിക്കായി ഒരു പോർട്ട് കണക്ഷൻ 65W ഫാസ്റ്റ് ചാർജിങ് നൽകുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

ക്യാമറ

എഫ് / 1.9 ലെൻസുള്ള 64 മെഗാപിക്സൽ ഓമ്‌നിവിഷൻ ഒവി 64 എ ഇമേജ് സെൻസറും എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 16 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്ന ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. സ്മാർട്ട്ഫോണിന്റെ മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 44 മെഗാപിക്സൽ സാംസങ് ജിഎച്ച് 1 + സെൻസർ നൽകിയിട്ടുണ്ട്. ഡിസ്പ്ലേയുടെ വലതുവശത്തായി ഒരു പോപ്പ്-അപ്പ് സെറ്റപ്പിലാണ് ഈ ക്യാമറ നൽകിയിട്ടുള്ളത്. ഇത് ലാൻഡ്‌സ്‌കേപ്പ് ഓറിയന്റേഷനിൽ ഗെയിമിംഗ് നടത്തുമ്പോൾ ലൈവ് വീഡിയോ സ്ട്രീം ചെയ്യാൻ സഹായിക്കുന്നു.

ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2

ഇലക്ട്രോണിക് കോമ്പസ്, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, 3 ഡി മോഷൻ സെൻസർ എന്നിവ ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2ൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസ് ഡ്യുവൽ ഹാപ്റ്റിക്സ് എക്സ്-ആക്സിസ് ഹാപ്റ്റിക് വൈബ്രേഷൻ ലീനിയർ മോട്ടോറുകൾ, ക്വാഡ് അൾട്രാസോണിക് ഹോൾഡർ ബട്ടണുകൾ, ഡ്യുവൽ പ്രഷർ ടച്ച് ബട്ടണുകൾ, ഡ്യുവൽ കപ്പാസിറ്റൻസ് കീകൾ എന്നിവ ഉൾപ്പെടുന്ന ഗെയിമിങ്ങിനായുള്ള ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഡ്യുവൽ ഫാൻ കൂളിംഗ് സിസ്റ്റത്തിൽ ഇന്റഗ്രേറ്റീവ് ആക്റ്റീവ് കൂളിംഗ് നൽകിയിട്ടുണ്ട്. ഇൻടേക്ക് ഫാൻ 12,500 ആർപിഎം ശേഷിയും എക്‌സ്‌ഹോസ്റ്റ് ഫാൻ 15,000 ആർപിഎം ശേഷിയുമായിട്ടാണ് വരുന്നത്. വേപ്പർ ചേമ്പർ ലിക്വിഡ് കൂളിങ് സിസ്റ്റവും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Lenovo has introduced the Legion Phone Dual 2 in the global market. The device comes with great features including dual cooling fans, ultrasonic holder triggers and a side mounted charging port.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X