മോട്ടോ ജി71, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ, മികച്ചത് ഏത്

|

മോട്ടറോള അടുത്ത കാലത്തായി തങ്ങളുടെ ജി സിരീസിൽ നിരവധി മാറ്റങ്ങളും പ്രീമിയം ഫീച്ചറുകളും കൊണ്ട് വരുന്നുണ്ട്. ജി സീരീസിൽ തുടരെ പുതിയ ഡിവൈസുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. മോട്ടോ ജി31, മോട്ടോ ജി51 5ജി എന്നീ മോഡലുകൾ പുറത്തിറക്കിയിട്ട് അധിക കാലം ആയിട്ടില്ല. ഇപ്പോഴിതാ മോട്ടോ ജി71 മോഡലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മോട്ടറോള പുറത്തിറക്കിയ സ്മാർട്ട്ഫോണുകളിൽ മികച്ച് നിൽക്കുന്ന രണ്ട് മോഡലുകളാണ് മോട്ടോ ജി71, മോട്ടോ ജി51 എന്നിവ. ഇവ തമ്മിലുള്ള ഒരു താരതമ്യവും വാങ്ങാൻ ഏറ്റവും നല്ലത് ഏതെന്നും നോക്കാം.

 

മോട്ടോ ജി71 - മോട്ടോ ജി51: വില

മോട്ടോ ജി71 - മോട്ടോ ജി51: വില

ഏറ്റവും പുതിയ മോഡലായ മോട്ടോ ജി71 പുറത്തിറങ്ങുന്ന ഏക വേരിയന്റായ 6 ജിബി + 128 ജിബി മോഡലിന് 18,999 രൂപയാണ് വില. അതേസമയം അടുത്തിടെ തന്നെ പുറത്തിറങ്ങിയ മോട്ടോ ജി51 സ്മാർട്ട്ഫോണിന്റെ 4 ജിബി + 64 ജിബി മോഡലിന് 14,999 രൂപയും നൽകണം. ഒഎൽഇഡി പാനൽ, 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിങ്ങനെ നിരവധി പ്രീമിയം സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ മോട്ടോ ജി71 മോഡലിന് അൽപ്പം വില കൂടുതലാണ്.

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടാൻ 6000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ്പ് 5 പ്രോ വരുന്നുബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടാൻ 6000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ്പ് 5 പ്രോ വരുന്നു

ഡിസൈനും ഡിസ്പ്ലേയും
 

ഡിസൈനും ഡിസ്പ്ലേയും

ഡിസൈൻ, ഡിസ്പ്ലേ തുടങ്ങിയ കാര്യങ്ങൾ നോക്കാം. മോട്ടോ ജി71 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിൽ ഫുൾ എച്ച്ഡി പ്ലസ് (2400 x 1080 പിക്‌സൽ) റെസല്യൂഷനും നൽകുന്നു. ഡിസ്പ്ലേയുടെ മധ്യഭാഗത്ത് മുകളിലായി പഞ്ച്-ഹോൾ നോച്ചും നൽകിയിരിക്കുന്നു. ഐപി52 റേറ്റിംങോടെ വാട്ടർ സ്പ്ലാഷിങിൽ നിന്നുള്ള സംരക്ഷണവും കൊണ്ട് വന്നിട്ടുണ്ട്. മോട്ടോ ജി51ലും സമാനമായ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നു. മോട്ടോ ജി51 20:9 വീക്ഷണാനുപാതവും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള 6.8 ഇഞ്ച് ഫുൾ-എച്ച്ഡി പ്ലസ് (1080 x 2400 പിക്സലുകൾ) ഐപിഎസ് എൽസിഡി പാനൽ അവതരിപ്പിക്കുന്നു.

പെർഫോമൻസ് സ്‌കോർകാർഡ്

പെർഫോമൻസ് സ്‌കോർകാർഡ്

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രൊസസറും അഡ്രിനോ 619 ജിപിയുവുമാണ് മോട്ടോ ജി71 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മറുവശത്ത് ആകട്ടെ മോട്ടോ ജി51 മോഡലിൽ സ്നാപ്ഡ്രാഗൺ 480 പ്ലസ് 5ജി പ്രോസസറാണ് നൽകിയിരിക്കുന്നത്, ഈ പ്രോസസർ സെറ്റപ്പിൽ എത്തുന്ന രാജ്യത്തെ ആദ്യ സ്മാർട്ട്ഫോൺ കൂടിയാണ് മോട്ടോ ജി51. സാധാരണ സ്മാർട്ട്‌ഫോൺ ടാസ്‌ക്കുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ശക്തിയേറിയ ക്വാൽകോം ചിപ്‌സെറ്റുകൾ തന്നെയാണ് രണ്ട് ഫോണുകളിലും ഉള്ളത്. കൂടാതെ, 5ജി സപ്പോർട്ട് ഭാവിയിലും നിങ്ങളുടെ സ്മാർട്ട്ഫോണിന് പ്രാധാന്യം നൽകുന്നു. ചാർജിങ് ഡിപ്പാർട്ട്മെന്റിൽ നേരിയ മുൻതൂക്കം മോട്ടോ ജി71 സ്മാർട്ട്ഫോണിന് തന്നെയാണ്. മോട്ടോ ജി71നും മോട്ടോ ജി51നും 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ജി51 മോഡലിന് 20 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു. അതേ സമയം ജി71 മോഡലിന് ഏറെ മികച്ച 33 വാട്ട് ടർബോ പവർ ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽ

ക്യാമറയും ഫീച്ചറുകളും

ക്യാമറയും ഫീച്ചറുകളും

മോട്ടോ ജി71 മോഡലിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണുള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറയാണ് മെയിൻ സെൻസർ. 1080പി വീഡിയോ റെക്കോർഡിങിനും സപ്പോർട്ട് ലഭിക്കും. ഇനി ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ മറ്റ് രണ്ട് ക്യാമറകൾ നോക്കാം. മറ്റ് സെൻസറുകളിൽ 118 ഡിഗ്രി എഫ്ഒവി ഉള്ള 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്നു. അതേ സമയം ജി71 മോഡലിന്റെ മുൻ വശത്ത്, 16 എംപി സെൽഫി ക്യാമറയുമുണ്ട്.

മോട്ടോ ജി

മോട്ടോ ജി 51 മോഡലിലും ക്യാമറ ഫീച്ചറുകൾ ഏതാണ്ട് സമാനമാണ്. എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറയാണ് ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ മെയിൻ സെൻസർ. 1080പി വീഡിയോ റെക്കോർഡിങിനും സപ്പോർട്ട് ലഭിക്കും. 118 ഡിഗ്രി എഫ്ഒവി ഉള്ള 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്നു. രണ്ട് ഡിവൈസിലെയും ക്യാമറകൾ തമ്മിലുള്ള പ്രധാന വ്യത്യാസം സെൽഫി സെൻസറിലാണ്, ഇത് മോട്ടോ ജി51-ൽ എഫ്/2.2 അപ്പേർച്ചറുള്ള 13 എംപി ക്യാമറയാണ്.

അതിവേഗ ചാർജിങ് ഫീച്ചറുമായി ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് സ്മാർട്ട്‌ഫോണുകൾഅതിവേഗ ചാർജിങ് ഫീച്ചറുമായി ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് സ്മാർട്ട്‌ഫോണുകൾ

തിരഞ്ഞെടുപ്പ് എങ്ങനെ വേണം?

തിരഞ്ഞെടുപ്പ് എങ്ങനെ വേണം?

ഇത്രയും നേരം സംസാരിച്ചത് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും സ്പെസിഫിക്കേഷനുകളും വിലയുമൊക്കെയാണ്. ഇനി ഇവയിൽ നിങ്ങൾ ഏത് വാങ്ങണമെന്നൊരു ആശയക്കുഴപ്പം ഉണ്ടാകാം. കാരണം രണ്ട് ഫോണുകളും ഏറെക്കുറെ സമാനമായ ഫീച്ചറുകളും മറ്റും നൽകുന്നത് തന്നെ. രണ്ട് ഫോണുകൾക്കും 5ജി പിന്തുണയുള്ള ശക്തമായ പ്രോസസറുകൾ ഉണ്ട്. മോട്ടോ ജി 71 നും മോട്ടോ ജി 51 നും ഇടയിൽ ക്യാമറകൾ ഏറെക്കുറെ സമാനമാണ്. പ്രധാന വ്യത്യാസം ഫോണിലെ ഒഎൽഇഡി, എൽസിഡി സ്‌ക്രീനുകളാണ്.

സ്മാർട്ട്ഫോൺ

ദൈർഘ്യമേറിയ വീഡിയോ പ്ലേബാക്കുകൾക്കോ ​​ഗെയിമിങ്ങിനോ ചേരുന്ന സ്മാർട്ട്ഫോൺ ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ ​​മോട്ടോ ജി71 5ജി നിങ്ങൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച ചോയിസാണ്. വലിയ റാമും സ്റ്റോറേജും ജി71ന്റെ പ്ലസ് പോയിന്റുകളാണ്. അൽപ്പം ചിലവ് കൂടുതൽ വരുമെന്ന് മാത്രം. നേരെ മറിച്ച്, വേഗതയേറിയ ഇന്റർനെറ്റ് ഉപയോഗിച്ച് ബ്രൗസ് ചെയ്യുന്നത് പോലുള്ള പതിവ് സ്മാർട്ട്‌ഫോൺ ജോലികൾക്ക് ചേരുന്ന സ്മാർട്ട്ഫോൺ ആണ് ആവശ്യം വരുന്നത് എങ്കിൽ മോട്ടോ ജി51 5ജിയും തിരഞ്ഞെടുക്കാം.

200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി മോട്ടറോള200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി മോട്ടറോള

Most Read Articles
Best Mobiles in India

English summary
Motorola has recently introduced a number of premium features in its G series. It has not been long since the Moto G31 and Moto G55 5G were launched. The company has also launched the Moto G71 model in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X