ക്വാഡ് ക്യാമറ സെറ്റപ്പുമായി എൽജി കെ 62, എൽജി കെ 52 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കെ-സീരീസിൽ വരുന്ന ഏറ്റവും പുതിയ രണ്ട് സ്മാർട്ട്ഫോണുകളായ എൽജി കെ 62, എൽജി കെ 52 എന്നിവ കമ്പനി പുറത്തിറക്കി. ഈ പുതിയ രണ്ട് എൽജി ഫോണുകളിലും വിരലടയാളത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു പാറ്റേൺ ഉൾക്കൊള്ളുന്നു. എൽജി കെ 62, എൽജി കെ 52 സ്മാർട്ഫോണുകൾ ഫുൾവിഷൻ ഡിസ്പ്ലേയിൽ പഞ്ച്-ഹോൾ ഡിസൈനോടുകൂടി വരുന്നു. എൽജി 3ഡി സൗണ്ട് എഞ്ചിനും ഇതിൽ ഉൾപ്പെടുന്നു. 48 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം പുതിയ സ്മാർട്ട്‌ഫോണുകളിൽ ക്വാഡ് റിയർ ക്യാമറകളും എൽജി നൽകിയിട്ടുണ്ട്. വ്യത്യസ്തമായ ഫോട്ടോഗ്രാഫി അനുഭവം നൽകുന്നതിനായി എൽജി കെ 62, എൽജി കെ 52 ഹാൻഡ്സെറ്റുകളിൽ ഫ്ലാഷ് ജമ്പ് കട്ട്, എഐ കാം എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ നൽകിയിരിക്കുന്നു. MIL-STD 810G കംപ്ലയിന്റ് ബിൽഡുമായാണ് ഈ ഫോണുകൾ വരുന്നത്.

എൽജി കെ 62, എൽജി കെ 52: ലഭ്യത വിശദാംശങ്ങൾ
 

എൽജി കെ 62, എൽജി കെ 52: ലഭ്യത വിശദാംശങ്ങൾ

എൽജി കെ 62, എൽജി കെ 52 എന്നിവ അടുത്ത മാസം യൂറോപ്പിൽ വില്പന ആരംഭിക്കും. തുടർന്ന്, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രധാന വിപണികളിൽ ലഭ്യമായി തുടങ്ങും. എൽജി കെ 62 വൈറ്റ്, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിൽ വരുമ്പോൾ എൽജി കെ 52 വൈറ്റ്, ബ്ലൂ, റെഡ് ഷേഡുകൾ വാഗ്ദാനം ചെയ്യുന്നു. രണ്ട് ഫോണുകളുടെയും വില വിശദാംശങ്ങൾ വില്പനയുടെ ആദ്യഘട്ടത്തിൽ ലഭ്യമാകും. രണ്ട് പുതിയ സ്മാർട്ട്ഫോണുകൾക്കൊപ്പം ഈ ആഴ്ച ആദ്യം ലിസ്റ്റുചെയ്ത എൽജി കെ 42 സെൻട്രൽ അമേരിക്കൻ, കരീബിയൻ സൈറ്റിലും തുടർന്ന് അടുത്ത മാസം യൂറോപ്പിലേക്കും വരുന്നു. പിന്നിട് ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രധാന വിപണികളും എത്തിച്ചേരും.

എൽജി കെ 62: സവിശേഷതകൾ

എൽജി കെ 62: സവിശേഷതകൾ

എൽജി കെ 62 ആൻഡ്രോയിഡ് 1 ൽ എൽജിയുടെ ക്യു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്ടറ്റ് റേഷിയോടുകൂടിയ 6.6 ഇഞ്ച് എച്ച്ഡി + ഫുൾവിഷൻ ഡിസ്‌പ്ലേയുണ്ട്. 4 ജിബി റാമിനൊപ്പം ഒക്ടാകോർ SoC ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 115 മെഗാപിക്സൽ സെക്കൻഡറി സെൻസറും 115 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾ പകർത്തുന്നതിനായി 28 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായി എൽജി കെ 62 വരുന്നു.

2 ടിബി വരെ മൈക്രോ എസ്ഡി കാർഡ് വഴി വിപുലീകരിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എൽജി നൽകിയിട്ടുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിലുണ്ട്. എൽജി കെ 62 4,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ സ്മാർട്ഫോണിന് 186 ഗ്രാം ഭാരം വരുന്നു.

എൽജി കെ 52: സവിശേഷതകൾ
 

എൽജി കെ 52: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എൽജി കെ 52 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്ടറ്റ് റേഷിയോടുകൂടിയ 6.6 ഇഞ്ച് എച്ച്ഡി + ഫുൾവിഷൻ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ SoC ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. ക്യാമറ സെറ്റപ്പിൽ 2 മെഗാപിക്സൽ ഡെപ്ത് സെൻസറും മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും ഉണ്ട്. മുൻവശത്ത് സെൽഫികൾ പകർത്തുവാൻ 13 മെഗാപിക്സൽ ക്യാമറ സെൻസറുമായി ഫോൺ വരുന്നു.

എൽ‌ജി കെ 52 ന് 64 ജിബി ഇന്റേണൽ സ്റ്റോറേജ് വരുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ ഈ ഡിവൈസിൽ വികസിപ്പിക്കാനാകും. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്. എൽജി കെ 52ന് 4,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഈ സ്മാർട്ഫോണിന് 186 ഗ്രാമാണ് ഭാരം വരുന്നത്.

Most Read Articles
Best Mobiles in India

English summary
The two new K-series phones were introduced as the LG K62 and LG K52. A pattern that is marketed to avoid fingerprints comes with both new LG phones. Both the LG K62 and LG K52 come with a FullVision monitor with a hole-punch configuration and an LG 3D sound engine.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X