30,000 രൂപയ്ക്ക് താഴെ വിലയിൽ സ്‌നാപ്ഡ്രാഗൺ 845 പ്രോസസറുള്ള എൽജി വെൽവെറ്റ് ഇപ്പോൾ ലഭ്യമാണ്

|

എൽജി വിംഗ് സ്മാർട്ട്‌ഫോണിനൊപ്പം എൽജി വെൽവെറ്റ് സ്മാർട്ഫോൺ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്യുവൽ സ്‌ക്രീൻ ആക്‌സസ്സറിയിൽ ലഭ്യമായ ഇത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 ചിപ്‌സെറ്റ്, ട്രിപ്പിൾ ക്യാമറകൾ തുടങ്ങിയ സവിശേഷതകളുമായി വരുന്നു. എൽജി വെൽവെറ്റ് 6 ജിബി റാമിനും 128 ജിബി സ്റ്റോറേജ് മോഡലിനുമുള്ള ഡ്യുവൽ-സ്ക്രീൻ ആക്സസറി ഉൾപ്പെടെ 49,900 രൂപയാണ് വില വരുന്നത്. ഇപ്പോൾ, നിങ്ങൾക്ക് ആമസോൺ, റിലയൻസ് ഡിജിറ്റൽ വഴി 29,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. എന്നാൽ, ഡ്യൂവൽ-സ്ക്രീൻ ആക്സസറി ഉൾപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം ഈ രണ്ട് വെബ്സൈറ്റുകളും വെളിപ്പെടുത്തിയിട്ടില്ല. ഇത് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ഈ വിൽപ്പന ഒരു മികച്ച ഓപ്ഷനായിരിക്കും നിങ്ങൾക്ക് കാരണം, എൽജി വെൽവെറ്റ് ആക്സസറി ഇല്ലാതെ 36,990 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. കൂടാതെ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ, എക്സ്ചേഞ്ച് ഓഫറുകൾ ഉൾപ്പെടെ നിരവധി ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്.

 

എൽജി വെൽവെറ്റ് സവിശേഷതകൾ

എൽജി വെൽവെറ്റ് സവിശേഷതകൾ

ഈ ഹാൻഡ്സെറ്റിന് 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2460 പിക്‌സൽ) 20.5: 9 ആസ്പെക്റ്റ് റേഷിയോ പോലെഡ് ഡിസ്‌പ്ലേയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 ചിപ്‌സെറ്റ് 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയിട്ടുണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനാകും.

 15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ 15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ

എൽജി വെൽവെറ്റ് ക്യാമറ സവിശേഷതകൾ
 

എൽജി വെൽവെറ്റ് ക്യാമറ സവിശേഷതകൾ

മികച്ച ഫോട്ടോഗ്രാഫിക്കായി ഒരു ട്രിപ്പിൾ ക്യാമറ സംവിധാനം ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. അതിൽ എഫ് / 1.8 ലെൻസുള്ള 48 എംപി പ്രൈമറി സെൻസർ, 120 ഡിഗ്രി കാഴ്‌ചയുള്ള 8 എംപി വൈഡ് ആംഗിൾ ലെൻസ്, എഫ് / 2.4 അപ്പർച്ചർ ഉള്ള 5 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 16 എംപി സെൽഫി ക്യാമറയും 4,300 എംഎഎച്ച് ബാറ്ററി യൂണിറ്റും ഫാസ്റ്റ് വയർ, വയർലെസ് ചാർജിംഗ് സപ്പോർട്ട് എന്നിവ നൽകുന്നു. വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയ്‌ക്കായി ഐപി 68 റേറ്റുചെയ്‌ത ഫോണും എൽജിയുടെ 3 ഡി സൗണ്ട് എഞ്ചിനുള്ള സ്റ്റീരിയോ സ്പീക്കറുകളും ഉൾപ്പെടുന്നുണ്ട്.

 30% വരെ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോണിൽ ലാപ്ടോപ്പുകളുടെ വിൽപ്പന 30% വരെ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോണിൽ ലാപ്ടോപ്പുകളുടെ വിൽപ്പന

30,000 രൂപയ്ക്ക് താഴെ വിലയിൽ സ്‌നാപ്ഡ്രാഗൺ 845 പ്രോസസറുള്ള എൽജി വെൽവെറ്റ്

വിലക്കുറവ് പരിശോധിക്കുമ്പോൾ, എൽജി വെൽവെറ്റ് ഏറ്റവും മികച്ച സവിശേഷതകളുമായി വരുന്നു. ഒരു മിഡ് റേഞ്ച് ഫോണിന്റെ വിലയിൽ ഉയർന്ന മിഴിവുള്ള ഡിസ്പ്ലേ, 48 എംപി പ്രധാന ലെൻസ്, ഔദ്യോഗിക ഐപി റേറ്റിംഗ് തുടങ്ങിയ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കും. എൽ‌ജി സ്മാർട്ട്‌ഫോൺ ബിസിനസ്സ് നിർത്തലാക്കുന്നുവെന്ന വാർത്ത ഇപ്പോൾ പ്രചരിച്ചുകഴിഞ്ഞു. എൽജി സ്മാർട്ട്ഫോണുകൾ ഇപ്പോഴും പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യം നിങ്ങൾ ചിന്തിച്ചേക്കാം. നിലവിലുള്ള സ്മാർട്ട്‌ഫോണിനായി ഒഎസ് അപ്‌ഡേറ്റുകൾ നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചതിനാൽ നിങ്ങൾക്ക് ഇപ്പോഴും ഒരു എൽജി ഫോൺ സ്വന്തമാക്കാവുന്നതാണ്. എൽജി വിംഗ്, വെൽവെറ്റ് തുടങ്ങി നിരവധി സ്മാർട്ട്‌ഫോണുകൾക്ക് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കുമെന്ന് പറയപ്പെടുന്നു.

മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളുംമൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
In October of last year, LG Velvet was released in India alongside the LG Wing smartphone. It has a dual-screen accessory and the Qualcomm Snapdragon 845 chipset, as well as triple cameras and other features. The LG Velvet was released at Rs. 49,900 for the single 6GB RAM and 128GB storage edition, which included the Dual-Screen accessory.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X