നിലവിൽ ആൻഡ്രോയിഡ് 10 ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ

|

ഗൂഗിളിൻറെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിൻറ പുതിയ അപ്ഡേറ്റായ ആൻഡ്രോഡ് 10 സെപ്റ്റംബർ 3നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. iOSൽ നിന്ന് വ്യത്യസ്തമായി ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണുകളുടെ പരസ്പര വ്യത്യാസങ്ങൾ വളരെ കൂടുതലായതിനാൽ എല്ലാ ഫോണുകളിലും ഇപ്പോൾ ആൻഡ്രോയിഡ് 10 ലഭ്യമല്ല. ഗൂഗിളിൻറെ തന്നെ സ്മാർട്ട്ഫോൺ സീരിസായ പിക്സൽ സീരിസിൽ ആൻഡ്രോയിഡ് 10 ലഭ്യമാണ്.

പ്രൈവസിക്ക് പ്രാധാന്യം നൽകി ആൻഡ്രോയിഡ് 10
 

പ്രൈവസിക്ക് പ്രാധാന്യം നൽകി ആൻഡ്രോയിഡ് 10

പ്രൈവസിക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ആൻഡ്രോയിഡ് 10ൻറെ പ്രവർത്തനം മികവുറ്റതാണ്. ഡാർക്ക് മോഡ്, ന്യൂഗസ്റ്റർ നാവിഗേഷൻസ്, ലൈവ് കാപ്ഷൻസ് എന്നിവയെല്ലാം ആൻഡ്രോയിഡ് 10ൻറെ സവിശേഷതകളാണ്. വളരെ കുറച്ച് ഫോണുകളിൽ മാത്രമാണ് ഇപ്പോൾ ആൻഡ്രോയിഡ് 10 ലഭ്യമായിട്ടുള്ളത്. ഇതിൽ പലതും ബിറ്റ വേർഷനാണ്. വിപണിയിലുള്ള എല്ലാ ഫോണുകളിലേക്കും ആൻഡ്രോയിഡ് 10 ലഭ്യമാകാൻ ഇനിയും സമയമെടുക്കും. ഇപ്പോൾ ആൻഡ്രോയിഡ് 10 ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഗൂഗിൾ പിക്സൽ സീരിസ്

ഗൂഗിൾ പിക്സൽ സീരിസ്

ആൻഡ്രോയിഡിൻറെ ഉടമസ്ഥരായ ഗൂഗിൾ തന്നെ പുറത്തിറക്കിയ പിക്സൽ സീരിസ് ഫോണുകളിലാണ് ആൻഡ്രോയിഡ് 10 ആദ്യമെത്തിയത്. ഗൂഗിൾ ആപ്ഡേറ്റ് പുറത്തുവിട്ട സെപ്റ്റംബർ 3 മുതൽ തന്നെ പിക്സൽ സീരിസിൽ ആൻഡ്രോയിഡ് 10 ലഭ്യമായി തുടങ്ങി. ഗൂഗിൾ പിക്സൽ, ഗൂഗിൾ പിക്സൽ എക്സ്എൽ, ഗൂഗിൾ പിക്സൽ 2, ഗൂഗിൾ പിക്സൽ 2എക്സ്എൽ, ഗൂഗിൾ പിക്സൽ 3, ഗൂഗിൾ പിക്സൽ 3 എക്സ്എൽ, ഗൂഗിൾ പിക്സൽ 3എ, ഗൂഗിൾ പിക്സൽ 3എ എക്സ്എൽ എന്നീ എക്സൽ സീരിസിലെ എല്ലാ ഫോണുകളിലും ആൻഡ്രോയിഡ് 10 ലഭ്യമാണ്.

എസെൻഷ്യൽ ഫോൺ

എസെൻഷ്യൽ ഫോൺ

ആൻഡ്രോയിഡിൻറെ പിതാവായ ആൻഡി റൂബിൻ സ്ഥാപിച്ച കമ്പനിയാണ് എസെൻഷ്യൽ. ഗൂഗിളിൻറെ പിക്സൽ സീരിസ് കഴിഞ്ഞാൽ ആൻഡ്രോയിഡ് സീരിസ് ലഭ്യമായതും എസെൻഷ്യൽ ഫോണിനാണ്. ഒറ്റ സ്മാർട്ട്ഫോൺ മാത്രമുള്ള കമ്പനിയിൽ കൃത്യമായ സോഫ്റ്റ്വെയർ സെക്യൂരിറ്റി അപ്ഡേറ്റുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകാറുള്ളത്. നോച്ചോടുകൂടി പുറത്തിറങ്ങിയ ആദ്യ സ്മാർട്ട്ഫോണെന്ന ഖ്യാതിയും എസെൻഷ്യൽ ഫോണിനാണ്.

വൺപ്ലസ് 7/ വൺപ്ലസ് 7 പ്രോ
 

വൺപ്ലസ് 7/ വൺപ്ലസ് 7 പ്രോ

ഒറിജിനൽ എക്യുപ്പ്മെൻറ് മാനുഫാക്ച്ചർ കമ്പനികളിൽ കൃത്യമായ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നൽകുന്ന പ്രിമിയം ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഗൂഗിൾ ആൻഡ്രോയിഡ് 10 അവതരിപ്പിച്ച് അധികം വൈകാതെ തന്നെ വൺ പ്ലസ് തങ്ങളുടെ മാർക്കറ്റ് കീഴടക്കുന്ന സ്മാർട്ട് ഫോണുകളായ വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ എന്നിവിൽ ആൻഡ്രോയിഡ് ബെറ്റ വേർഷൻ ലഭ്യമാക്കി. ഈ ഫോണുകൾ കൈയ്യിലുള്ളവർക്ക് ബെറ്റവേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അപ്ഡേറ്റിന് മുൻപ് ഡാറ്റ ബാക്ക് അപ്പ് ചെയ്യുന്നത് നന്നായിരിക്കും. ബെറ്റാവേർഷൻ ആയതിനാൽ ചിലപ്പോൾ ഡാറ്റ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

റെഡ്മി കെ20 പ്രോ

റെഡ്മി കെ20 പ്രോ

സാധാരണയായി ശക്തമായ MIUI ഉള്ളതിനാൽ വൈകി മാത്രം ആൻഡ്രോയിഡ് അപ്ഡേറ്റുകൾ നൽകുന്ന ബ്രാൻറാണ് റെഡ്മി. എന്നാൽ ഇത്തവണ ആദ്യം ആൻഡ്രോയിഡ് ആപ്ഡേറ്റ് ബെറ്റ വേർഷൻ നൽകികൊണ്ട് റെഡ്മി അതിശയിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പുതിയ മോഡലുകളിൽ ഒന്നായ റെഡ്മി കെ 20 പ്രോയിലാണ് റെഡ്മി ആൻഡ്രോയിഡ് 10 ബെറ്റാവേർഷൻ അപ്ഡേറ്റ് ലഭ്യമാക്കിയിരിക്കുന്നത്. ഒക്ടോബറോടുകൂടി ആൻഡ്രോയിഡ് 10ൻറെ യഥാർത്ഥ വേർഷൻ ഈ മോഡലിലൂടെ തന്നെ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
The Android 10 update was a significant upgrade in that it focused on privacy and other finer details that make up for a much more robust, and secure experience. Some important updates include an all-new dark mode, support for foldable phones, new gesture navigations and live captions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X