ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാം

|

അടുത്ത കാലത്ത് ഡിജിറ്റൽ ലോകം ഏറ്റവും അക്ഷമരായി കാത്തിരുന്നത് ജിയോഫോണിന്റെ അപ്ഡേറ്റുകൾക്കാണ്. റിലയൻസ് ജിയോയും ​ഗൂ​ഗിളും സംയുക്തമായി വികസിപ്പിച്ച സ്മാ‍ട്ട്ഫോണിന്റെ സ്പെസിഫിക്കേഷനുകളെക്കുറിച്ചും ച‍‍‍‍‍ർച്ചകൾ തുടരുകയാണ്. ഇപ്പോഴിതാ ഫോണിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ജിയോഫോൺ വിപണിയിൽ എത്തുമെന്ന് ആയിരുന്നു പ്രതീക്ഷകൾ. പക്ഷെ സ്മാ‍ർട്ട്ഫോൺ വിപണിയെ സാരമായി ബാധിച്ച ചിപ്പ് ക്ഷാമം ആ പ്രതീക്ഷകൾ തക‍ർത്തു. ഇപ്പോൾ ജിയോഫോൺ ദീപാവലിയ്ക്ക് വിപണിയിലെത്തുമെന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. വിപണിയിൽ ഓളം സൃഷ്ടിക്കാൻ ജിയോഫോണിന് ആക‍ർഷകമായ പേയ്മെന്റ് പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ജിയോ ടെലിക്കോം സ‍‍‍ർവീസുകൾ ആരംഭിച്ചപ്പോഴും ഇത്തരത്തിൽ നിരവധി പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇന്ത്യൻ ടെലിക്കോം രം​ഗത്ത് ജിയോയുടെ സ‍‍ർവാധിപത്യത്തിലേക്ക് നയിച്ചതും ഇത്തരം പ്ലാനുകൾ ആണ്. പക്ഷെ ജിയോഫോണിന് വേണ്ടി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് പരി​ഗണിക്കാവുന്ന മറ്റ് ചില ഫോണുകളും വിപണിയിൽ ഉണ്ട്. ഷവോമി, റിയൽമി കമ്പനികളുടെ മോ‍ഡലുകളാണ് ജിയോഫോണിന് കടുത്ത മത്സരം നൽകാൻ സാധ്യതയുള്ളവ. ഫോൺ വാങ്ങുന്നതിന് മുമ്പ് എപ്പോഴും നമ്മൾ കൃത്യമായി റിസർച്ച് ചെയ്തിരിക്കണം. ഫോണുകളുടെ വില, ക്യാമറ, വേ​ഗം, ബാറ്ററി ലൈഫ് എന്നിവയെല്ലാം നി‍‍ർണായകമാണ്. അത്തരത്തിൽ ജിയോഫോണിനൊപ്പം നിൽക്കുന്ന രണ്ട് ഫോണുകളാണ് പരിജയപ്പെടുത്തുന്നത്.

 

നെക്സ്റ്റ്

6,499 രൂപയ്ക്കാണ് ജിയോഫോൺ നെക്സ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഒപ്പം നേരത്തെ പറഞ്ഞത് പോലെ നിരവധി പേയ്മെന്റ് പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റയടിക്ക് 6,499 രൂപയും നൽകാൻ ആ​ഗ്രഹിക്കുന്നില്ലെങ്കിൽ ഇതിനായി നിരവധി ഇഎംഐ ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ ഉണ്ട്. ജിയോഫോൺ നെക്സ്റ്റിനായി 1,999 രൂപ ആദ്യം അടച്ചാൽ ബാക്കി തുക ഇഎംഐ ആയി അടച്ചുതീർക്കാം. അതും 300 രൂപയുടെ 24 മാസ തവണകൾ ആയി. ഈ കാലാവധി കുറയ്ക്കണമെങ്കിൽ അതിനും ഓപ്ഷൻ ഉണ്ട്. 18 മാസത്തേക്ക് പ്രതിമാസം 350 രൂപയുടെ തവണകളുമായും അടച്ച് തീ‍ക്കാം. ഈ പേയ്‌മെന്റ് ഓപ്ഷൻ ഉപയോഗിച്ച് വാങ്ങുന്നവർക്ക് മാസം 5ജിബിയും 100 മിനുട്ട്സും സൗജന്യമായി ലഭിക്കും.

ജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവെക്കാനുള്ള കാരണമെന്ത്, അറിയേണ്ടതെല്ലാംജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവെക്കാനുള്ള കാരണമെന്ത്, അറിയേണ്ടതെല്ലാം

അൺലിമിറ്റഡ്
 

അതുപോലെ, പ്രതിദിനം സൗജന്യ ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഉൾപ്പെടുന്ന ലാർജ്, എക്സ്ട്രാ ലാ‍‍ർജ് പ്ലാനുകളും ഉണ്ട്. നിങ്ങൾക്ക് 1,999 രൂപ മുൻകൂറായി അടച്ച് 24 മാസത്തേക്ക് പ്രതിമാസം 450 രൂപ അല്ലെങ്കിൽ 18 മാസത്തേക്ക് പ്രതിമാസം 500 രൂപയും അടയ്ക്കാം. എകസ്ട്രാ ലാ‍‍ർജ് പ്ലാൻ പ്രകാരം മുൻകൂർ തുകയായ 1,999 രൂപ അടച്ച് 24 മാസത്തേക്ക് പ്രതിമാസം 500 രൂപയോ 18 മാസത്തേക്ക് 550 രൂപയോ നൽകേണ്ടി വരും. ഡബിൾ എക്സ്എൽ പ്ലാൻ പ്രകാരം ഉപഭോക്താക്കൾ 24 മാസത്തേക്ക് പ്രതിമാസം 550 രൂപയോ അല്ലെങ്കിൽ 18 മാസത്തേക്ക് 600 രൂപയോ അടയ്ക്കണം. ഈ പ്ലാനിലും മുൻകൂർ തുക 1,999 രൂപ തന്നെ ആണ്. ജിയോഫോൺ നെക്‌സ്റ്റിന്റെ വില 6,499 രൂപയാണ്. 5.45 ഇഞ്ച് എച്ച്‌ഡിപ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. ഡിസ്പ്ലേയിൽ ആന്റി ഫിംഗർപ്രിന്റ് കോട്ടിങ്ങോടു കൂടിയ കോർണിങ് ഗൊറില്ല ഗ്ലാസ് 3യും നൽകിയിരിക്കുന്നു. 1.3GHz വേഗതയുള്ള ക്വാഡ് കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 215 ആണ് ജിയോഫോൺ നെക്സ്റ്റിന് കരുത്ത് നൽകുന്നത്. ഒപ്പം രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജും ഫോണിൽ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ചും സ്റ്റോറേജ് കപ്പാസിറ്റി വർധിപ്പിക്കാൻ കഴിയും. 3,500 എംഎഎച്ച് ബാറ്ററി മാന്യമായ റണ്ണിങ് ടൈമും പ്രൊവൈഡ് ചെയ്യും. വൈഫൈ, ബ്ലൂടൂത്ത് 4.1, ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി എന്നിവയുൾപ്പെടെയുള്ള വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഡിവൈസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നിങ്ങൾ പരിഗണിക്കേണ്ട മറ്റ് ഓപ്ഷനുകൾ

നിങ്ങൾ പരിഗണിക്കേണ്ട മറ്റ് ഓപ്ഷനുകൾ

6,799 രൂപയ്ക്കാണ് ഷവോമി അവരുടെ റെഡ്മി 9എ ഇന്ത്യൻ വിപണികളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 6.53 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. 2ജിഎച്ച്സെഡ് ഒക്ടാ കോ‍ർ മീഡിയ ടെക് ഹീലിയോയാണ് റെ‍ഡ്മി 9എയ്ക്ക് കരുത്ത് പകരുന്നത്. രണ്ട് ജിബി റാമും 32 ജിബി ഇന്റേ‍ർണൽ സ്റ്റോറേജും ഫോണിൽ ഉണ്ട്. ഇത് കൂട്ടാനും കഴിയും. ജിയോഫോൺ നെക്സ്റ്റ് പോലെ തന്നെ 13 മെഗാപിക്സൽ ക്യാമറയാണ് സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് നൽകിയിരിക്കുന്നത്. മുൻവശത്ത്, സെൽഫികൾ എടുക്കാൻ അഞ്ച് മെഗാപിക്സൽ ക്യാമറയുമുണ്ട്. അതേസമയം ജിയോഫോൺ നെക്സ്റ്റ് സെൽഫികൾക്കായി എട്ട് മെഗാപിക്സൽ ക്യാമറ അവതരിപ്പിക്കുന്നു. റെഡ്മി 9എയിൽ 5,000 എംഎഎച്ച് ബാറ്ററിയും ജിയോഫോൺ നെക്സ്റ്റിൽ 3,500 എംഎഎച്ച് ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്.

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തുംജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തും

റിയൽമി

റിയൽമി തങ്ങളുടെ സി11 6,699 രൂപയ്ക്കാണ് വിപണികളിൽ എത്തിച്ചിരിക്കുന്നത്. 6.5 ഇഞ്ച് HDപ്ലസ് ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത, 1.5 ജിഎച്ച്സെഡ് ക്വാഡ് കോർ മീഡിയടെക് പ്രൊസസറാണ് സി11ന് കരുത്ത് പകരുന്നത്. രണ്ട് ജിബി റാമും 32 ജിബി ഇന്റേ‍ർണൽ സ്റ്റോറേജും ചേ‍‍ർന്നതാണ് ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റി. ക്യാമറയുടെ കാര്യം പറയുമ്പോൾ റിയൽമി സി11 സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്ത് 13 മെഗാപിക്‌സൽ, 2 മെഗാപിക്‌സൽ സെൻസറുകൾ ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്.

ജിയോ

അങ്ങനെ ജിയോഫോൺ നെക്സ്റ്റിന്റെയും അതിന്റെ എതിരാളികൾ ആകാൻ സാധ്യതയുള്ള ഡിവൈസുകളുടെ ബേസിക് സ്പെസിഫിക്കേഷനുകളും പ്രത്യേകതകളും നമ്മൾ ച‍ർച്ച ചെയ്തു കഴിഞ്ഞു. ഇതിൽ നിന്നും ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ഫോൺ തെരഞ്ഞെടുത്ത് വാങ്ങാവുന്നതാണ്. ജിയോഫോൺ നെക്സ്റ്റ് തന്നെ സ്വന്തമാക്കണമെന്ന് ആ​ഗ്രഹിക്കുന്നവ‍‍ർക്ക് മേലെ പറഞ്ഞ ഇഎംഐ പ്ലാനുകളും മറ്റും ഉപയോ​ഗിച്ച് ഫോൺ വാങ്ങാവുന്നതാണ്. പിന്നീട് മാസ തവണകളായി പണം അടച്ച് തീ‍ർത്താൽ മതിയാകും.

എയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈംഎയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈം

Most Read Articles
Best Mobiles in India

English summary
It has been announced that Jiophone will hit the market for Diwali. There are also attractive payment plans to create a buzz in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X