മോട്ടോ ജി 5 ജി നവംബർ 30 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

മോട്ടറോള ഇന്ത്യയിലേക്ക് മറ്റൊരു സ്മാർട്ഫോൺ കൂടി അവതരിപ്പിക്കുന്നതിനുള്ള തിരക്കിലാണ്. വരുവാൻ പോകുന്ന ഈ ഹാൻഡ്സെറ്റ് 5 ജി സവിശേഷത സപ്പോർട്ട് ചെയ്യുമെന്ന് പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് യൂറോപ്പിൽ അവതരിപ്പിച്ച മോട്ടോ ജി 5 ജി എന്ന സ്മാർട്ഫോണാണ് ഇത്. ഈ മോട്ടറോള ഡിവൈസിൻറെ സവിശേഷതകളൊന്നും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, നവംബർ 30 ഉച്ചയ്ക്ക് 12 മണി മുതൽ ഇത് ഫ്ലിപ്കാർട്ടിൽ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചു.

സ്നാപ്ഡ്രാഗൺ 750 ജി 5 ജി പ്രോസസർ
 

സ്നാപ്ഡ്രാഗൺ 750 ജി 5 ജി പ്രോസസർ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്ലോബൽ ആഗോള വേരിയന്റാണിത്. സ്നാപ്ഡ്രാഗൺ 765 ജി ചിപ്പിൻറെ വാട്ടേർഡ്-ഡൗൺ എഡിഷനായി ക്വാൽകോം ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ ചിപ്പ് അവതരിപ്പിച്ചു. ഈ ചിപ്പ് വരുന്ന മോട്ടറോള മോട്ടോ ജി 5 ജിക്ക് വൺപ്ലസ് നോർഡിന്റെ എൻട്രി ലെവൽ വേരിയന്റിന് വരുന്ന വില നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഒരു 5 ജി ബജറ്റ് സ്മാർട്ട്‌ഫോണാണ്.

മോട്ടോ ജി 5 ജി ഇന്ത്യയിലേക്ക് വരുന്നു

മോട്ടോ ജി 5 ജി ഇന്ത്യയിലേക്ക് വരുന്നു

പരമാവധി പ്രകടനം കാഴ്ച്ച വെക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോട്ടറോളയിൽ നിന്നുള്ള ഒരു മിഡ്‌റേഞ്ച് സ്മാർട്ഫോണാണ് മോട്ടോ ജി 5 ജി. ഈ മോട്ടറോള ഹാൻഡ്സെറ്റ് ആൻഡ്രോയിഡിന്റെ സ്റ്റോക്ക് എഡിഷനിൽ വരുമെന്ന് പറയുന്നു. ഇത് സ്നാപ്ഡ്രാഗൺ 750 ജി 5 ജി പ്രോസസറുമായി ജോടിയാക്കുകയും ചെയ്യുന്നു. താങ്ങാവുന്ന വിലയ്ക്ക് ഏറ്റവും മികച്ച പ്രകടനമുള്ള സ്മാർട്ട്ഫോൺ തിരയുന്ന നിരവധി ഗെയിമർമാർക്ക് ഈ ഫോൺ മികച്ച ഒരു ഓപ്ഷനാണ്.

റെഡ്മി സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച കിഴിവുകളുമായി ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ

20W ഫാസ്റ്റ് വയർഡ് ചാർജിംഗ്

യൂറോപ്പിലെ മോട്ടോ ജി 5 ജിക്ക് എച്ച്ഡിആർ 10 + കളർ സപ്പോർട്ടുമായി 6.7 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ ലഭിക്കും. മുൻ ക്യാമറ ഡിസ്പ്ലേയിൽ വരുന്ന ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടിൽ വരുന്നു. 20W ഫാസ്റ്റ് വയർഡ് ചാർജിംഗ് സിസ്റ്റത്തിനുള്ള സപ്പോർട്ട് വരുന്ന 5000 എംഎഎച്ച് ബാറ്ററിയും മോട്ടോ ജി 5 ജിയിലെ മറ്റ് പ്രധാന സവിശേഷതകളാണ്. 64 ജിബി സ്റ്റോറേജുമായി വരുന്ന ഈ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡിന്റെ ബേസിക് വേരിയന്റിന് തുല്യമാണ്. ഈ ഗ്ലോബൽ എഡിഷൻ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

സ്നാപ്ഡ്രാഗൺ 750 ജി 5 ജി പ്രോസസർ
 

മോട്ടോ ജി 5 ജിയിൽ വരുന്ന 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയിൽ അൾട്രാ വൈഡ് ക്യാമറയും മാക്രോ ക്യാമറയും ഉണ്ട്. മുൻ ക്യാമറയിൽ 16 മെഗാപിക്സൽ ക്യാമറ സെൻസർ ഉപയോഗിക്കുന്നു. മോട്ടറോള ഇന്ത്യയിലെ സ്മാർട്ഫോൺ വിപണിയിൽ എത്രമാത്രം മാറ്റം വരുത്തുന്നുവെന്നത് മാത്രമാണ് ഇനി നമുക്ക് കാണേണ്ടത്. മോട്ടറോളയിൽ നിന്നുള്ള അടുത്ത സമയങ്ങളിൽ നടന്ന ലോഞ്ചുകൾക്ക് സമാനമായി വരുന്ന ഗ്ലോബൽ എഡിഷൻ മുകളിലായി ഏതെങ്കിലും ഫീച്ചർ അപ്‌ഗ്രേഡുകൾ കാണുമോ? മാത്രമല്ല, മോട്ടോ ജി 5 ജിയുടെ വിലയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വളരെയധികം ചർച്ച ചെയ്യപ്പെടുന്ന വൺപ്ലസ് നോർഡിന് ഇത് ഒരു ശക്തനായ എതിരാളിയായി മാറുമോ എന്ന കാര്യം ഇനി കാത്തിരുന്ന് കാണാം.

മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
Motorola is taking to India another choice, and it belongs to its 5G portfolio this time. The phone is called the Moto G 5G, which was published a few months ago in Europe.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X