മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്

|

മോട്ടറോള ജി സീരീസിൽ ജി10 പവർ, മോട്ടോ ജി30 എന്നീ രണ്ട് ഡിവൈസുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതിനകം തന്നെ ജനപ്രീതി നേടിയിട്ടുള്ള ഈ ഡിവൈസുകൾക്ക് മികച്ച സവിശേഷതകളും ആകർഷകമായ ഡിസൈനുമാണ് ഉള്ളത്. മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിന് പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ വിലക്കിഴിവ് ലഭിച്ചിരിക്കുകയാണ്. 500 രൂപയുടെ കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്. ഇത് പരിമിതമായ കാലത്തേക്ക് ഫ്ലിപ്പ്കാർട്ടിൽ മാത്രം ലഭിക്കുന്ന ഓഫറാണ്.

മോട്ടോ ജി10 പവർ
 

4 ജിബി റാമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ മോട്ടോ ജി10 പവർ ഇന്ത്യയിൽ ലഭ്യമാവുകയുള്ളു. 9999 രൂപയാണ് ഈ ഡിവൈസിന്റ വില. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിഴിവിൽ ഈ ഡിവൈസ് 9499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് 500 രൂപയാണ് ഡിവൈസിന് കുറച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് സ്മാർട്ട്‌ഫോണുകൾക്ക് ഓഫറുകൾ നൽകുന്ന മൊബൈൽസ് ബോണൻസ സെയിൽ എന്ന മറ്റൊരു സെയിലും തങ്ങളുടെ പ്ലാറ്റ്ഫോമിൽ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 11 വരെയാണ് ഈ വിൽപ്പന നടക്കുന്നത്. ഈ സെയിൽ അവസാനിക്കുന്നത് വരെ മാത്രമേ മോട്ടോ ജി10 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭിക്കുകയുള്ളു.

കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്

9499 രൂപ

9499 രൂപയ്ക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസാണോ മോട്ടോ ജി10 പവർ എന്ന് ചോദിച്ചാൽ അതെ എന്നാണ് ഉത്തരം. ബജറ്റ് ശ്രദ്ധിക്കുന്ന ആളുകൾക്ക് ഈ സ്മാർട്ട്ഫോൺ മികച്ച ചോയിസാണ്. 6.5 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് വളരെ വലുതോ ചെറുതോ അല്ല, ഇതിന് കോം‌പാക്റ്റ് ഫോം ഫാക്ടറുണ്ട്. റിയർ പാനലിൽ രസകരമായ ഒരു ടെക്സ്ചറും മോട്ടറോള നൽകിയിട്ടുണ്ട്. ഇത് കൈ വിയർക്കുമ്പോൾ ഫോൺ കൈയ്യിൽ നിന്നും ഊർന്നുപോകാതെ സംരക്ഷിക്കുന്നു.

മോട്ടോ ജി10 പവർ

മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിൽ നാല് സെൻസറുകളാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം മാക്രോ, അൾട്രാ വൈഡ് സെൻസറുകളും നൽകിയിട്ടുണ്ട്. പ്രമറി ക്യാമറ പകൽസമയത്ത് മികച്ച പെർഫോമൻസ് നൽകുകയും ലൈറ്റ് കുറഞ്ഞ അവസരത്തിൽ മാന്യമായ രീതിയിൽ ഫോട്ടോകൾ പകർത്താൻ സഹായിക്കുകയും ചെയ്യുന്നു. വില കണക്കിലെടുക്കുമ്പോൾ ഈ ക്യാമറ സെറ്റപ്പ് മികച്ചതാണ്. 6000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്. ഇത് രണ്ട് ദിവസം വരെ നീണ്ടുനിൽക്കും. 20W ചാർജറുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

സ്‌നാപ്ഡ്രാഗൺ 460 എസ്ഒസി
 

മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 460 എസ്ഒസി ചിപ്‌സെറ്റാണ്. ഇതിനൊപ്പം 4 ജിബി റാമും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇത് ഈ വില വിഭാഗത്തിലെ മികച്ച പ്രോസസർ ആണെന്ന് പറയാൻ സാധിക്കില്ല. പക്ഷേ അതിന്റെ പെർഫോമൻസിൽ നിരാശപ്പെടാൻ ഒന്നുമില്ല. സാധാരണയുള്ള ഉപയോഗങ്ങൾക്കും കുറഞ്ഞ ഗ്രാഫിക് സെറ്റിങ്സിൽ ഗെയിമുകൾ കളിക്കാനും ഈ പ്രോസസർ മതിയാകും.

മോട്ടോറോള

10,000 രൂപ വില വിഭാഗത്തിൽ മാന്യമായ പെർഫോമൻസും ഫീച്ചറുകളും ഉള്ള ഫോൺ തിരയുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് മോട്ടോ ജി 10 പവർ. ഇപ്പോൾ 500 രൂപ കിഴിവോടെ ലഭിക്കുന്നു എന്നത് ഈ ഡിവൈസിനെ കൂടുതൽ ആകർഷകമാക്കുന്നു. ഈ ഡിവൈസ് സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം നൽകുന്നു.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Flipkart has announced a discount for the Moto G10 Power smartphone. The device gets a discount of Rs 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X