മോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ സ്മാർട്ട്‌ഫോണുകൾ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ

|

ഇന്ന് ഇന്ത്യയിൽ മോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ സ്മാർട്ഫോണുകൾ അവതരിപ്പിക്കും. ഈ രണ്ട് പുതിയ മോട്ടറോള സ്മാർട്ട്ഫോണുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറുമായി വരുമെന്ന് അടുത്തിടെ ഇറങ്ങിയ ഒരു ടീസർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ക്യാമറ സെറ്റപ്പിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ മോട്ടോ ജി 60യിൽ ഉണ്ടാകുമെന്നും, മോട്ടോ ജി 40 ഫ്യൂഷന് 64 മെഗാപിക്സൽ മെയിൻ ഷൂട്ടർ കാണുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ മോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ ലോഞ്ച് എന്നിവ അടുത്തിടെ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുമെന്ന് സൂചന നൽകിയിരുന്നു. ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് ലഭ്യമായ കാര്യങ്ങൾ നമുക്ക് ഇവിടെ ഒന്ന് പരിശോധിക്കാം.

 

69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം

മോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും ?

മോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും ?

കഴിഞ്ഞയാഴ്ച മോട്ടറോള പോസ്റ്റ് ചെയ്ത ടീസർ പ്രകാരം, മോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ സ്മാർട്ഫോണുകൾ ഇന്ത്യയിൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് നടക്കും. ഈ രണ്ട് സ്മാർട്ട്ഫോണുകളും ലോഞ്ച് ചെയ്തതിനുശേഷം ഫ്ലിപ്കാർട്ട് വഴി വാങ്ങുവാൻ ലഭ്യമാക്കും. എന്നാൽ, ഈ സ്മാർട്ഫോണുകളുടെ കൃത്യമായ ലഭ്യത വിശദാംശങ്ങൾ ഇനിയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്താണ് ഡോഗ്‌കോയിൻ?, ഇത് എങ്ങനെ വാങ്ങാം, ഉപയോഗിക്കാം; അറിയേണ്ടതെല്ലാംഎന്താണ് ഡോഗ്‌കോയിൻ?, ഇത് എങ്ങനെ വാങ്ങാം, ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

മോട്ടോ ജി 60 സവിശേഷതകൾ
 

മോട്ടോ ജി 60 സവിശേഷതകൾ

മോട്ടോ ജി 60 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.8 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രെഷ് റേറ്റും എച്ച്ഡിആർ 10 സപ്പോർട്ടും നൽകുമെന്നും ഔദ്യോഗിക ടീസർ പറയുന്നു. ഈ ഹാൻഡ്‌സെറ്റിന് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറായിരിക്കും ശക്തി പകരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവുമായി വരുന്ന 108 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് മോട്ടോ ജി 60. എൽഇഡി ഫ്ലാഷും ഇതിലുണ്ടാകും. മുൻവശത്ത് 32 മെഗാപിക്‌സൽ സെൽഫി ക്യാമറ സെൻസറും മോട്ടോ ജി 60 യിൽ ഉണ്ടാകും.

പോക്കോ എം 2 റീലോഡഡ്‌ ഏപ്രിൽ 21 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾപോക്കോ എം 2 റീലോഡഡ്‌ ഏപ്രിൽ 21 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

മോട്ടോ ജി 60 ഫ്യൂഷൻ സവിശേഷതകൾ

മോട്ടോ ജി 60 ഫ്യൂഷൻ സവിശേഷതകൾ

മോട്ടോ ജി 60 പോലെ തന്നെ മോട്ടോ ജി 40 ഫ്യൂഷനും ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. എച്ച്ഡിആർ 10 സപ്പോർട്ടോടുകൂടിയ 6.8 ഇഞ്ച് ഡിസ്‌പ്ലേയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറും ഇതിൽ അവതരിപ്പിക്കും. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ട്. ഇന്നുതന്നെ നിങ്ങൾക്ക് ഈ പുതിയ മോട്ടറോള സ്മാർട്ഫോണുകളുടെ സവിശേഷതകളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാൻ സാധിക്കുന്നതാണ്.

സോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചുസോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
The India launch of the Moto G60 and Moto G40 Fusion is scheduled for today, April 20. According to a recent teaser, both new Motorola phones will feature a Qualcomm Snapdragon 732G SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X