ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസർ കരുത്തേകുന്ന മോട്ടോറോള എഡ്‌ജ് 20 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കും

|

മോട്ടറോള അടുത്ത മാസം ഇന്ത്യയിൽ എഡ്‌ജ് 20 പ്രോ മോഡൽ പുറത്തിറക്കിയേക്കും. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഈ മാസം ആദ്യം ഇന്ത്യയിൽ എഡ്‌ജ് 20 സീരീസ് ഔദ്യോഗികമായി അവതരിപ്പിച്ചു. മോട്ടറോള എഡ്‌ജ് 20, എഡ്‌ജ് 20 ഫ്യൂഷൻ എന്നിവ അപ്പോൾ പുറത്തിറക്കിയിരുന്നു. അതേസമയം, യൂറോപ്പിൽ, എഡ്‌ജ് 20 സീരീസിന് കീഴിൽ മോട്ടോറോള മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്, അതിൽ മോട്ടോ എഡ്‌ജ് 20 പ്രോയും ഉൾപ്പെടുന്നു. മറ്റ് മോഡലുകൾക്കൊപ്പം കമ്പനി മൂന്നാമത്തെ മോഡലായ എഡ്‌ജ് 20 പ്രോ ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ലായിരുന്നു.

 

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസർ കരുത്തേകുന്ന മോട്ടോറോള എഡ്‌ജ് 20 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കും

എന്നാൽ ഈ സ്മാർട്ട്ഫോൺ മോഡൽ ഇനിയിപ്പോൾ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് മോട്ടോറോള സ്ഥിരീകരിച്ച് കഴിഞ്ഞു. സെപ്റ്റംബറിൽ മോട്ടറോള എഡ്‌ജ് 20 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രശസ്ത ടിപ്സ്റ്റർ ദേബയൻ റോയ് "മോട്ടോറോള എഡ്ജ് 20 പ്രോ (SD 870) സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും" എന്നിങ്ങനെ ട്വീറ്റ് ചെയ്തു. മോട്ടോറോള മേധാവി പ്രശാന്ത് മണി നേരത്തെ മോട്ടോ എഡ്‌ജ് 20 പ്രോ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ട്വിറ്ററിൽ സ്ഥിരീകരിച്ചിരുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസർ കരുത്തേകുന്ന മോട്ടോറോള എഡ്‌ജ് 20 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കും

ഒരു ഉപയോക്താവിൻറെ ട്വീറ്റിനുള്ള മറുപടിയായി മോട്ടോറോള തീർച്ചയായും മോട്ടോ എഡ്‌ജ് 20 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മണി പറഞ്ഞു. എന്നാൽ, താൽക്കാലികമായി ഈ ഹാൻഡ്‌സെറ്റ് എപ്പോൾ അവതരിപ്പിക്കുമെന്ന് മണി വെളിപ്പെടുത്തിയില്ല. മോട്ടറോളയുടെ ഈ സ്മാർട്ഫോണിന് ഏകദേശം 50,000 രൂപ വില വരും. മോട്ടറോള എഡ്‌ജ് 20 പ്രോ നിലവിൽ യൂറോപ്യൻ വിപണിയിൽ യൂറോ 699.99 (ഏകദേശം 60,000 രൂപ) വിലയ്ക്ക് അവതരിപ്പിച്ചു. എന്നാൽ, ഇന്ത്യൻ വിപണിയിൽ ഇതിന് വില കുറവായിരിക്കും.

മോട്ടറോള എഡ്‌ജ് 20 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

മോട്ടറോള എഡ്‌ജ് 20 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

മോട്ടറോള എഡ്‌ജ് 20 പ്രോയിൽ 6.4 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്, ഇതിന് ഉയർന്ന റിഫ്രഷ് റേറ്റ് 144Hz ആണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് ശക്തി പകരുന്നത്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

മോട്ടറോള എഡ്‌ജ് 20 പ്രോ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

മോട്ടറോള എഡ്‌ജ് 20 പ്രോയിൽ രസകരമായ ക്യാമറ സവിശേഷതകളുമുണ്ട്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 8 മെഗാപിക്സൽ സെൻസർ, 50X ഒപ്റ്റിക്കൽ സൂം എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ട്ഫോണിൻറെ പിൻഭാഗത്തായി വരുന്നത്. സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്സൽ ക്യാമറയുണ്ട്. മോട്ടറോള എഡ്‌ജ് 20 പ്രോയിൽ 30 വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 4500 എംഎഎച്ച് ബാറ്ററിയുണ്ട്.

Most Read Articles
Best Mobiles in India

English summary
The Edge 20 series was launched in India earlier this month by Lenovo-owned firm. The Edge 20 and Edge 20 Fusion were introduced by Motorola. In Europe, Motorola has revealed three Edge 20 versions, including the Moto Edge 20 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X