മോട്ടോ ജി31, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾക്ക് 3000 രൂപ വരെ വർധിപ്പിച്ചു

|

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടറോള തങ്ങളുടെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചു. മോട്ടോ ജി31, മോട്ടോ ജി51 എന്നീ സ്മാർട്ട്ഫോണുകൾക്കാണ് കമ്പനി വില കൂട്ടിയത്. കഴിഞ്ഞ മാസം വിപണിയിലെത്തിയ ഈ ഡിവൈസുകൾക്ക് 3000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. മോട്ടോ ജി51 സ്മാർട്ട്ഫോൺ ഡിസംബർ 10നാണ് രാജ്യത്ത് എത്തിയത്. മോട്ടോ ജി31 സ്മാർട്ട്ഫോൺ നവംബർ 29നാണ് പുറത്തിറങ്ങിയത്. മിഡ്റേഞ്ച് വിഭാഗത്തിലെ ബ്രാന്റിന്റെ ഏറ്റവും മികച്ച ഡിവൈസുകളാണ് ഇവ.

 

പുതുക്കിയ വില

പുതുക്കിയ വില

മോട്ടോ ജി31 സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡൽ 12,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന് 1000 രൂപ വർധിപ്പിച്ച് ഇപ്പോൾ 13,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. 14,999 രൂപ വിലയുണ്ടായിരുന്ന 6ജിബി റാം വേരിയന്റിന് ഇപ്പോൾ ഇന്ത്യയിൽ 16,999 രൂപയാണ് വില. 2000 രൂപയാണ് ഈ ഡിവൈസിന് വർധിപ്പിച്ചത്. മോട്ടോ ജി51 സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയായിരുന്നു വില. ഇതിപ്പോൾ 3000 രൂപ വർധിപ്പിച്ച് 17,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. വില വർധിപ്പിക്കാനുള്ള കാരണം മോട്ടറോള വ്യക്തമാക്കിയിട്ടില്ല.

ഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നുഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നു

മോട്ടോ ജി31: സവിശേഷതകൾ

മോട്ടോ ജി31: സവിശേഷതകൾ

മോട്ടോ ജി31 സ്മാർട്ട്ഫോണിൽ 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) ഒലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 60Hz റിഫ്രഷ് റേറ്റ്, 409പിപിഐ പിക്സൽ ഡെൻസിറ്റി, 20:9 അസ്പാക്ട് റേഷിയോ എന്നിവയുള്ള ഹോൾ-പഞ്ച് ഡിസ്‌പ്ലേയാണ് ഇത്. എആർഎം മാലി-ജി52 എംസി2 ജിപിയു ഉള്ള ഡിവൈസിന് കരുത്ത് നൽകുന്ന മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 സ്റ്റോക്ക് സോഫ്‌റ്റ്‌വെയറിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ടും (നാനോ + നാനോ/ മൈക്രോ എസ്ഡി) ഫോണിലുണ്ട്.

മൂന്ന് പിൻക്യാമറകൾ
 

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ മൂന്ന് പിൻക്യാമറകളുമായിട്ടാണ് വരുന്നത്. എഫ്/1.8 അപ്പർച്ചർ, പിഡിഎഎഫ്, ക്വാഡ്-പിക്‌സൽ സാങ്കേതികവിദ്യ എന്നിവയുള്ള 50-മെഗാപിക്‌സൽ പ്രൈമറി സെൻസറാണ് ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം എഫ്/2.2 അപ്പേർച്ചറും 118-ഡിഗ്രി ഫെൽഡ്-ഓഫ്-വ്യൂ (FoV) ഉള്ള 8-മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും എംഫ്/2.4 അപ്പേർച്ചർ ഉള്ള 2-മെഗാപിക്സൽ മാക്കോ സെൻസറുമാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

പുതിയ ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾപുതിയ ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ

5,000mAh ബാറ്ററി

2W ടർബോപവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് മോട്ടോ ജി31 പായ്ക്ക് ചെയ്യുന്നത്. ഈ ബാറ്ററി 36 മണിക്കൂർ വരെ ബാക്ക്അപ്പ് നൽകുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. 4ജി എൽടിഇ, എഫ്എം റേഡിയോ, 3.5എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് v5, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 802.11 ac, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, GLONASS എന്നിവയും മറ്റും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഫിംഗർപ്രിന്റ് റീഡറും ഫേസ് അൺലോക്ക് പിന്തുണയും ഉണ്ട്.

മോട്ടോ ജി51 5ജി: സവിശേഷതകൾ

മോട്ടോ ജി51 5ജി: സവിശേഷതകൾ

മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080 x 2,400 പിക്സൽസ്) മാക്സ് വിഷൻ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 20:9 അസ്പാക്ട് റേഷിയോവും 120Hz റിഫ്രഷ് റേറ്റുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിന്റെ ഒഎസ് ആൻഡ്രോയിഡ് 11 ബേസ്ഡ് മൈ യുഎക്സ് ആണ്. 5,000mAh ബാറ്ററിയാണ് മോട്ടോറോള മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 20W റാപ്പിഡ് ചാർജിങ് സപ്പോർട്ടും ഉണ്ട്.

20,000 രൂപയിൽ താഴെ വിലയുമായി ജനുവരിയിൽ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുമായി ജനുവരിയിൽ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ

ക്യാമറ

മൂന്ന് പിൻക്യാമറകളാണ് മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡും ഡെപ്ത് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമുള്ള ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ സെൻസറാണ്. മുൻവശത്ത് 13-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഫോൺ ഡ്യൂവൽ നാനോ സിം സപ്പോർട്ടുമായിട്ടാണ് വരുന്നത്. കണക്റ്റിവിറ്റിയായി 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Motorola has increased the price of two of its smartphones. The Moto G31 and Moto G51 prices hiked up to Rs 3,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X