മോട്ടോ ഇ30 സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

മോട്ടോറോള തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചു. മോട്ടോ ഇ30 എന്ന ഡിവൈസാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. കമ്പനി അടുത്തിടെ ഇന്ത്യയിൽ മോട്ടോ ഇ40 സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടോ ഇ40യുടേതിന് സമാനമായി കുറഞ്ഞ വിലയുമായിട്ടാണ് മോട്ടോ ഇ30 ലോഞ്ച് ചെയ്തിരിക്കുന്നത്. 90Hz ഡിസ്‌പ്ലേ, യുണിസോക്ക് ടി700 ചിപ്പ്സെറ്റ് തുടങ്ങിയ മോട്ടോ ഇ40 സ്മാർട്ട്ഫോണിലുള്ളതിന് സമാനമായ ചില സവിശേഷതകളും പുതിയ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

 

മോട്ടോ ഇ30: സവിശേഷതകൾ

മോട്ടോ ഇ30: സവിശേഷതകൾ

മോട്ടോ ഇ30 സ്മാർട്ട്ഫോണിൽ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് മോട്ടറോള നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 268 പിപിഐ പിക്‌സൽ ഡെൻസിറ്റിയും ഉണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ യൂണിസോക്ക് ടി700 പ്രോസസറാണ്. സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി അധിക സ്റ്റോറേജ് നേടാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ മോട്ടറോള നൽകിയിട്ടുണ്ട്.

നവംബറിൽ വിപണിയിലെത്താൻ പോകുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്നവംബറിൽ വിപണിയിലെത്താൻ പോകുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

സ്മാർട്ട്ഫോൺ

മോട്ടോ ഇ30 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ആണ് പ്രവർത്തിക്കുന്നത്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 48എംപി പ്രൈമറി ക്യാമറ, 2എംപി ഡെപ്ത് സെൻസർ, 2എംപി മാക്രോ ഷൂട്ടർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. പോർട്രെയിറ്റ് മോഡ്, പനോരമ, എച്ച്ഡിആർ, നൈറ്റ് വിഷൻ തുടങ്ങിയവയാണ് ക്യാമറ ആപ്പിലുള്ള ഫീച്ചറുകൾ. മുൻ‌വശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

ഐപി52 റേറ്റിങ്
 

മോട്ടോ ഇ30 സ്മാർട്ട്ഫോണിൽ ഐപി52 റേറ്റിങ് ഉണ്ട്. സുരക്ഷയ്ക്കായി ഡിവൈസിന് പിന്നിൽ ഫിങ്കർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഫോണിൽ ഡ്യുവൽ സിം കാർഡ് സ്ലോട്ട്, 4ജി എൽടിഇ, വൈഫൈ 802.11 b/g/n/ac, ബ്ലൂട്ടൂത്ത് വി5.0, ജിപിഎസ്, 3.5എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് സപ്പോർട്ട് എന്നിവയാണ് നൽകിയിട്ടുള്ളത്. കുറഞ്ഞ വിലയും അതിന് ചേർന്ന സവിശേഷതകളും മാത്രമുള്ള ഡിവൈസായിട്ടാണ് മോട്ടോ ഇ30 പുറത്തിറക്കിയിരിക്കുന്നത്.

ഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

മോട്ടോ ഇ30: വില

മോട്ടോ ഇ30: വില

മോട്ടോ ഇ30 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് യൂറോപ്യൻ വിപണിയിൽ 100 യൂറോ (ഏകദേശം 8,570 രൂപ) ആണ് വില. ആൽഡി ബെൽജിയം വെബ്‌സൈറ്റിൽ മോട്ടോ ഇ30 നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മിനറൽ ഗ്രേ, ഡിജിറ്റൽ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ടഫോൺ ലഭ്യമാകും. 10,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസായി കണക്കാക്കുമ്പോൾ ഇതിലുള്ള സവിശേഷതകളെല്ലാം മികച്ചതായി തന്നെ കാണേണ്ടി വരും.

മോട്ടോ ഇ30 ഇന്ത്യയിലെത്തുമോ

മോട്ടോ ഇ30 ഇന്ത്യയിലെത്തുമോ

മോട്ടോ ഇ30 സ്മാർട്ട്ഫോണിന്റെ ഇന്ത്യയുടെ ലോഞ്ച് സംബന്ധിച്ച് വിവരങ്ങൾ ഒന്നും തന്നെ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോട്ടറോള മോട്ടോ ഇ30 രാജ്യത്ത് കൊണ്ടുവരുമോ ഇല്ലയോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. മോട്ടോ ഇ40 സ്മാർട്ട്ഫോണിന് ഏതാണ്ട് സമാനമായ സവിശേഷതകൾ ഉള്ള ഡിവൈസാണ് ഇത്. മോട്ടോ ഇ40 സ്മാർട്ട്ഫോൺ 9,499 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

വില കുറഞ്ഞ ഫോൺ വേണോ? നവംബറിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾവില കുറഞ്ഞ ഫോൺ വേണോ? നവംബറിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

മോട്ടറോള

മോട്ടറോള ഈ വർഷാവസാനത്തോടെ സ്‌നാപ്ഡ്രാഗൺ 898 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഒരു ഫോൺ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സ്മാർട്ട്ഫോൺ വിപണിയിൽ സജീവമാകാനുള്ള മോട്ടറോളയുടെ ശ്രമങ്ങളുടെ ഫലമാണ് ഈ ഫോണുകൾ. കമ്പനി ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വില കുറഞ്ഞ സ്മാർട്ട്ഫോണുകളിലാണ്.

Most Read Articles
Best Mobiles in India

English summary
Motorola has introduced its new flagship smartphone in the global market. The Moto E30 device has been launched in budget segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X