200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി മോട്ടറോള

|

ക്യാമറകൾ സ്മാർട്ട്ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി കണക്കാക്കുന്ന കാലമാണ് ഇത്. മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകളാണ് എല്ലാവർക്കും ആവശ്യം. 48 എംപി, 64 എംപി സെൻസറുകൾ വിപണി വാണിരുന്ന കാലത്ത് നിന്നും 108 എംപി സെൻസറുകളുള്ള സ്മാർട്ട്ഫോണുകളുടെ കാലത്തിലേക്കാണ് നമ്മളിപ്പോൾ കടന്നിരിക്കുന്നത്. സ്മാർട്ട്ഫോൺ ക്യാമറകളുടെ സാങ്കേതികവിദ്യ അനുദിനം വികസിക്കുകയാണ്. ഇനി വരാൻ പോകുന്നത് 200 എംപി ക്യാമറകളുടെ കാലമാണ്. മോട്ടറോള 200 എംപി ക്യാമറയുമായി പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതായാണ് റിപ്പോർട്ടുകൾ.

 

ഫ്രോണ്ടിയർ

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ്, ആപ്പിൾ, എന്നിവയുമായി നേരിട്ട് മത്സരിക്കാൻ പോന്ന മികച്ചൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടറോള. "ഫ്രോണ്ടിയർ" എന്ന കോഡ് നെയിമിലുള്ള ഫോൺ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2020ന് ശേഷം മോട്ടറോള പുറത്തിറക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. രണ്ട് വർഷം മുമ്പ് മോട്ടറോള എഡ്ജ് + അവതരിപ്പിച്ചതിന് ശേഷം ഇതുവരെയായി മോട്ടറോള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളൊന്നും പുറത്തിറക്കിയിട്ടില്ല.

ഡിസ്‌പ്ലേ

ജർമ്മൻ വെബ്‌സൈറ്റായ ടെക്നിക് ന്യൂസ് പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് മോട്ടറോള ഇതിനകം തന്നെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ പണി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പുതിയ മോട്ടറോള ഫ്രോണ്ടിയറിൽ 6.67 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ഡിസ്പ്ലെ പി-ഒലെഡ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു മാട്രിക്സ് ആയിരിക്കും. ഇതിന്റെ റെസല്യൂഷൻ ഫുൾ എച്ച്‌ഡിയാണെന്നും 144 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അടിപൊളി ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ജനുവരി 19ന് ഇന്ത്യൻ വിപണിയിലെത്തുംഅടിപൊളി ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ജനുവരി 19ന് ഇന്ത്യൻ വിപണിയിലെത്തും

ക്യാമറ
 

ക്യാമറയുടെ കാര്യത്തിലാണ് പുതിയ മോട്ടറോള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിക്കാൻ പോകുന്നത്. സാംസങ്ങിന്റെ 200 മെഗാപിക്സൽ S5KHP1 സെൻസറായിരിക്കും ഈ ഡിവൈസിലെ പ്രൈമറി പിൻ ക്യാമറയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനൊപ്പം 50 മെഗാപിക്സൽ സാംസങ് S5KJN1SQ03 (JN1) അൾട്രാവൈഡ് ലെൻസും 12-മെഗാപിക്സൽ IMX663 സെൻസറും ഉണ്ടായിരിക്കും. 60 മെഗാപിക്സൽ ഒമ്നി വിഷൻ OV60A സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. മോട്ടറോള എഡ്ജ് എക്സ്30ൽ ഉപയോഗിക്കുന്ന അതേ ക്യാമറയാണ് ഇത്.

ഫ്ലാഗ്ഷിപ്പ്

മോട്ടറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ ക്വാൽകോമിന്റെ ഏറ്റവും കരുത്തുള്ളതും പുതിയതുമായ ചിപ്പ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 1 ആയിരിക്കും ഉണ്ടാവുക. ഈ ഡിവൈസിൽ ഉണ്ടായിരിക്കുന്ന പ്രധാന സവിശേഷത ഉപയോക്താവ് സ്ക്രീനിൽ നോക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഫീച്ചറാണ്. ഉപയോക്താവ് സ്ക്രീനിൽ നോക്കുന്നില്ലെങ്കിൽ സ്ക്രീൻ ഓട്ടോമാറ്റിക്കായി ലോക്് ആകുന്നു. ഇതിലൂടെ കൂടുതൽ ബാറ്ററി ലാഭിക്കാൻ സാധിക്കും. ഈ ഡിവൈസിൽ മെസേജ് ബാനറുകൾ ഓട്ടോമാറ്റിക്കായി ഹൈഡ് ചെയ്യപ്പെടുകയും മറ്റൊരാൾ ഫോണിൽ നോക്കുമ്പോൾ അവ കാണാതിരിക്കുകയും ചെയ്യും.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റിനൊപ്പം 8 ജിബി, 12 ജിബി റാമും 128 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. മോട്ടറോള ഫ്രോണ്ടിയറിന്റെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ചുള്ള സൂചനകൾ റിപ്പോർട്ടിൽ നൽകുന്നില്ല. ടൈപ്പ്-സി പോർട്ട് വഴി 125W വരെയും വയർലെസ് ആയി 50W വരെയും ഫാശ്റ്റ ചെയ്യുമെന്ന് പറയപ്പെടുന്നു. മോട്ടറോള ഫ്രോണ്ടിയർ ആൻഡ്രോയിഡ് 12 ഒഎസിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഈ ഡിവൈസിന്റെ പേരോ ലോഞ്ച് തിയ്യതിയോ ഇതുവരെ വ്യക്തമായിട്ടില്ല. വരും ദിവസങ്ങളിൽ മോട്ടറോളയുടെ പുതിയ മുൻനിര സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ജനുവരി 17ന്; വിലയും ഓഫറുകളുംവൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ജനുവരി 17ന്; വിലയും ഓഫറുകളും

മോട്ടറോള എഡ്ജ്30 അൾട്രാ

മോട്ടറോള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നു എന്ന വാർത്തകൾക്ക് ഒപ്പം തന്നെ ആഗോള വിപണികളിൽ മോട്ടറോള എഡ്ജ് 30 അൾട്രാ എന്നൊരു ഡിവൈസ് കൂടി അവതരിപ്പിക്കാൻ പോകുന്നുവെന്നും സൂചനകൾ ഉണ്ട്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ 2021 ഡിസംബറിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് എക്സ്30യുടെ പുതിയ പതിപ്പ് ആയിരിക്കും എന്നാണ് സൂചനകൾ.

Most Read Articles
Best Mobiles in India

English summary
Motorola working on smartphone with a 200MP camera. In addition to the camera, this smartphone will have excellent fast charging support and a powerful processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X