മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും: വില, സവിശേഷതകൾ

|

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ഫ്ലാഷ് വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12:00 ന് ഫ്ലിപ്കാർട്ട് വഴി ആരംഭിക്കും. ഓഫറുകളെ സംബന്ധിച്ചിടത്തോളം 1,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് ഗൂഗിൾ നെസ്റ്റ് മിനി ചാർക്കോൾ വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഓഫറും ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡുകളിൽ 5 ശതമാനം കിഴിവുമുണ്ട്. ഇന്ത്യയിലെ മോട്ടറോള വൺ ഫ്യൂഷൻ പ്ലസിൻറെ വില ഇപ്പോൾ 17,499 രൂപയാണ്.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: ഇന്ത്യയിൽ വരുന്ന വില
 

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: ഇന്ത്യയിൽ വരുന്ന വില

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് വില 17,499 രൂപയാണ് വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ട്വിലൈറ്റ് ബ്ലൂ, മൂൺലൈറ്റ് വൈറ്റ് എന്നിവ ഉൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ വിൽപ്പനയ്ക്ക് എത്തിക്കും. ക്വാഡ് റിയർ ക്യാമറ സജ്ജീകരണം, 64 മെഗാപിക്സൽ മെയിൻ ഷൂട്ടർ, 5,000 എംഎഎച്ച് ബാറ്ററി, സ്‌നാപ്ഡ്രാഗൺ 730 ജി SoC എന്നിവയും ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: സവിശേഷതകൾ

ഡ്യൂവൽ നാനോ സിമ്മുകൾ പ്രവർത്തിപ്പിക്കാവുന്ന മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്സിൽ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. 2340x1080 പിക്‌സൽ റെസല്യൂഷനും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ടോട്ടൽ വിഷൻ ഡിസ്‌പ്ലേയാണ് മോട്ടറോളയുടെ ഈ ഫോണിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നത്. അഡ്രിനോ 618 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 730 പ്രോസസറാണ് വൺ ഫ്യൂഷൻ പ്ലസിന്റെ കരുത്ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും കപ്പാസിറ്റിയുമുള്ള വൺ ഫ്യൂഷൻ പ്ലസ്സിന്റെ ഇന്റെർനൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാവുന്നതാണ്. 15W ടർബോപവർ ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി ബാറ്ററി രണ്ട് ദിവസത്തിലധികം ബാറ്ററി ലൈഫ് നൽകുന്നു.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: ക്യാമറ

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: ക്യാമറ

f/1.8 അപ്പർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ലെൻസ്, f/2.2 അപ്പർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, f/2.4 അപ്പർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറ, f/2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് ലെൻസ് എന്നിങ്ങനെ ക്വാഡ് കാമറ സംവിധാനമാണ് മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്സിന്. അതെ സമയം f/2.2 അപ്പർച്ചറുള്ള 16 മെഗാപിക്സൽ ലെൻസുള്ള പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് വൺ ഫ്യൂഷൻ പ്ലസിന്റെ മറ്റൊരു സവിശേഷത.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ഫ്ലിപ്പ്കാർട്ടിൽ
 

ബ്ലൂടൂത്ത് 5.0, ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 802.11 എസി (2.4 GHz + 5 GHz), ജിപിഎസ്, എ-ജിപിഎസ്, എൽടിഇപിപി, എസ്‌യുപിഎൽ, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഗലീലിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്സിൽ വരുന്നു.

Most Read Articles
Best Mobiles in India

English summary
The flash sale of Motorola One Fusion+ will commence today via Flipkart at 12:00PM. As for the deals, the e-commerce giant is offering Rs 1,999 for Google Nest Mini Charcoal.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X