വിവോ വി 2072 എ 5 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്മാർട്ട്‌ഫോൺ ലോഞ്ചുകളുടെ കാര്യത്തിൽ ഏറ്റവും സജീവമായി നിൽക്കുന്ന ബ്രാൻഡുകളിലൊന്നാണ് വിവോ. കമ്പനി ഇതിനകം തന്നെ ഒന്നിലധികം സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി കഴിഞ്ഞു. കൂടാതെ, വിവോ ഇപ്പോൾ മറ്റ് ചില മോഡലുകളിൽ കൂടി പ്രവർത്തിക്കുന്നു. ഈ വർഷവും കമ്പനി കൂടുതൽ ലോഞ്ചുകൾക്കായി ഒരുങ്ങുകയായിരിക്കുമെന്ന് തോന്നുന്നു. ഇതുവരെ പേരിടാത്ത ഒരു പുതിയ വിവോ സ്മാർട്ട്‌ഫോൺ ഗൂഗിൾ കൺസോൾ ഡാറ്റാബേസ് സന്ദർശിച്ചതായി പറയുന്നു. വിവോ വി 2072 എ സ്മാർട്ട്‌ഫോണിൻറെ ചില ഡിസൈനുകളും ഹാർഡ്‌വെയർ സവിശേഷതകളും വെബ്‌സൈറ്റിൽ വെളിപ്പെടുത്തി.

വിവോ വി 2072 എ
 

ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസ് അനുസരിച്ച്, വിവോ വി 2072 എ വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസൈൻ ഉപയോഗിച്ച് അവതരിപ്പിക്കും. ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പാണ് ഇവിടെ കാണിച്ചിരിക്കുന്ന ഈ ഹാൻഡ്‌സെറ്റിൻറെ പ്രധാന സവിശേഷത. ഐഫോൺ എക്‌സിന് സമാനമായ ഡ്യുവൽ ലെൻസ് സെറ്റപ്പിൽ നോച്ച് വിശാലമായി കാണപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ഹാൻഡ്‌സെറ്റ് പവർ കീയും വോളിയം റോക്കറും പവർ കീകളുമായി വരുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 1100 പ്രോസസർ

നിർഭാഗ്യവശാൽ, ലിസ്റ്റിംഗ് ഹാൻഡ്‌സെറ്റിൻറെ പുറകിലത്തെ പാനൽ കാണിക്കുന്നില്ല. അതിനാൽ, പുറകിലത്തെ പാനലിലെ ക്യാമറ വിന്യാസം ഇപ്പോൾ ഊഹിക്കാൻ കഴിയില്ല. ഈ ഡിവൈസ് ഷാംപെയ്ൻ ഗോൾഡ് കളർ ഓപ്ഷനുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. കമ്പനി മറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമോ ഇല്ലയോ എന്നത് നിലവിൽ അജ്ഞാതമാണ്. ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിൻറെ ഹാർഡ്‌വെയർ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി ഷവോമി എംഐ 10 5 ജി ഉടൻ അവതരിപ്പിച്ചേക്കും

വിവോ വി 2072 എ മീഡിയടെക് 6891 പ്രോസസറിൽ പട്ടികപ്പെടുത്തി

വരുവാൻ പോകുന്ന പുതിയ വിവോ വി 2072 എ മീഡിയടെക് 6891 പ്രോസസറിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പ്രോസസ്സർ മീഡിയടെക് ഡൈമെൻസിറ്റി 1100 പ്രോസസറാണെന്ന് പറയപ്പെടുന്നു. ഈ ചിപ്‌സെറ്റിന് ബിൽറ്റ്-ഇൻ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടുണ്ട്. ഇത് വിവോ വി 2072 എ 5 ജി-റെഡി ഹാൻഡ്‌സെറ്റായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഗൂഗിൾ പ്ലേ ലിസ്റ്റിംഗും 12 ജിബി റാം ഓപ്ഷൻ വെളിപ്പെടുത്തുന്നുണ്ട്. ലിസ്റ്റിംഗിനനുസരിച്ച്, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.

കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്

 

ഗൂഗിൾ ലിസ്റ്റിംഗിൽ ഈ ഹാൻഡ്‌സെറ്റിൻറെ സ്റ്റോറേജ് കപ്പാസിറ്റി എത്രയാണെന്ന കാര്യം വെളിപ്പെടുത്തുന്നില്ല. കൂടാതെ, ഈ സ്മാർട്ട്‌ഫോണിന് മറ്റ് വേരിയന്റുകളും ഉണ്ടോ എന്ന കാര്യവും വ്യക്തമല്ല. വിവോ വി 2072 എയുടെ ഡിസ്പ്ലേ സവിശേഷതകളും ഈ ചോർച്ചയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു എഫ്എച്ച്ഡി+ ഡിസ്പ്ലേയുമായി ഈ സ്മാർട്ഫോൺ വിപണിയിൽ അവതരിപ്പിക്കും. ഇതിൻറെ പാനൽ 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും 480 പിപിഐ പിക്‌സൽ ഡെൻസിറ്റിയും സപ്പോർട്ട് ചെയ്യും.

Most Read Articles
Best Mobiles in India

English summary
The company has already launched numerous smartphones and is working on some other versions. It seems like this year the company will also be on a launch spree. The Google Console Database has just been visited by a new mystery Vivo smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X