ഡിസൈൻ വിശദാംശങ്ങൾ ടെന ലിസ്റ്റിംഗിൽ വെളിപ്പെടുത്തി പുതിയ വിവോ സ്മാർട്ട്ഫോൺ

|

കമ്പനിയുടെ പുതിയ സ്മാർട്ഫോണായ വിവോ വി 2054 എ അടുത്തിടെ ടെനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഈ ഹാൻഡ്‌സെറ്റ് ഐക്യു ബ്രാൻഡിന്റെ ഭാഗമാണെന്ന് പറയുന്നുണ്ട്. ഈ ഹാൻഡ്സെറ്റിൻറെ ഒരു ചിത്രം ടെന ലിസ്റ്റിംഗ് കാണിക്കുന്നുണ്ട്. ഓഗസ്റ്റിൽ അവതരിപ്പിച്ച വിവോ എസ് 7 ൻറെ റിയർ ക്യാമറ ഡിസൈനായിരിക്കും വിവോ വി 2054 എയുടേതും. എന്നാൽ, വിവോ എസ് 7ൽ ട്രിപ്പിൾ ലെൻസ് വരുമ്പോൾ വിവോ വി 2054 എയിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് വരുന്നതെന്ന് പറയുന്നു. വിവോ വി 2054 എ ഫോണിന്റെ ടെന ലിസ്റ്റിംഗ് പരിശോധിച്ച് ലഭ്യമായ അതിന്റെ സവിശേഷതകൾ മറ്റ് വിശദാംശങ്ങൾ എന്നിവയറിയാം.

വിവോ വി 2054 എ
 

ടെനയിൽ കണ്ടെത്തിയ ഇമേജ് അനുസരിച്ച്, ഹാൻഡ്‌സെറ്റിന്റെ പ്രൈമറി ക്യാമറ സെക്കൻഡറി ലെൻസിനേക്കാൾ വലുതാണ്, കൂടാതെ രണ്ട് ലെൻസുകളും ഒരു എൽഇഡി ഫ്ലാഷിനൊപ്പം ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ വരുന്നു. 13 എംപി മെയിൻ ലെൻസും പിന്നിൽ 2 എംപി സെക്കൻഡറി ലെൻസുമാണ് ഈ ഡിവൈസിൽ വരുന്നതെന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത്, 8 എംപി ഫ്രന്റ് ക്യാമറ വരുമെന്ന് റിപ്പോർട്ടിൽ ഇമേജിൽ കാണിക്കുന്നു. പവർ ബട്ടൺ വോളിയം ബട്ടണ് താഴെയായി സ്ഥാപിക്കും.

ചോർന്ന വിവരമനുസരിച്ച്, വിവോ വി 2054 എയ്ക്ക് 6.58 ഇഞ്ച് ഡിസ്‌പ്ലേ, നോച്ച് , സെൽഫി ക്യാമറ എന്നിവ ലഭിക്കുന്നു. 4,910 mAh ബാറ്ററിയുള്ള ഇത് 5 ജി കണക്റ്റിവിറ്റിയുമായി വരുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, 4 ജിബി, 6 ജിബി, 8 ജിബി റാം തുടങ്ങിയ മോഡലുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ വി 2054 എ പ്രവർത്തിക്കുന്നത്. വിവോ വി 20 പ്രോ ഇന്ത്യ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു. എന്നാൽ, ലോഞ്ച് തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവോ വി 20 പ്രോ ഡിസംബർ 2 ന് വിപണിയിലെത്തുമെന്ന് ടിപ്പ്സ്റ്റർ @thetymonbay (തുഷാർ മേത്ത) വെളിപ്പെടുത്തി.

മൈക്രോമാക്സ് ഇൻ നോട്ട് 1 ഡിസംബർ 1 ന് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ

വിവോ വി 20 പ്രോ

വിവോ വി 20 പ്രോയിൽ 6.44 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയും 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. 44 എംപി പ്രൈമറി ലെൻസും 8 എംപി സെൻസറും അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറയാണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന പ്രത്യേകത. ഹാൻഡ്‌സെറ്റിൻറെ പുറകിൽ 64 എംപി പ്രധാന ക്യാമറ വരുന്നു. ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റിന് 29,900 രൂപയാണ് വില വരുന്നത്.

ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

Most Read Articles
Best Mobiles in India

English summary
The Vivo S7, however has triple lenses, while the Vivo V2054A appears to have a dual-camera configuration. Take a look at the suspected Vivo V2054A phone's TENNA listing and find out what it has in store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X