നോക്കിയ 2.4 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ ആരംഭിച്ചു

|

നോക്കിയ 2.4 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. എച്ച്‌എം‌ഡി ഗ്ലോബലിന്റെ ഈ ഏറ്റവും പുതിയ ഡിവൈസ് ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. അനുഭവം നൽകുന്നു. ക്ലിയർ ആൻഡ്രോയിഡ് അനുഭവം നൽകുന്ന ഡിവൈസാണ് ഇത്. ഇതിൽ അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത അനാവശ്യ ആപ്പുകൾ ഒന്നും ഉണ്ടാകില്ല. നോക്കിയ 2.4ന് എച്ച്എംഡി ഗ്ലോബൽ രണ്ട് വർഷത്തേക്ക് ആൻഡ്രോയിഡ് വേർഷൻ അപ്‌ഗ്രേഡുകൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഫോണിന് ആൻഡ്രോയിഡ് 11, ആൻഡ്രോയിഡ് 12 വേർഷനുകൾ ലഭിക്കും.

നോക്കിയ 3.4
 

ഇന്ത്യയിൽ ഇപ്പോൾ നോക്കിയ 3.4 പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എച്ച്എംഡി ഗ്ലോബൽ. സെപ്റ്റംബറിൽ ഈ സ്മാർട്ട്‌ഫോൺ നോക്കിയ 2.4നൊപ്പം യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. നോക്കിയ 2.4, നോക്കിയ 3.4 എന്നിവയുടെ സവിശേഷതകളിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ആൻഡ്രോയിഡ് എക്സ്പീരിയൻസ് എന്ന ലക്ഷ്യമിട്ടാണ് എച്ച്എംഡി ഗ്ലോബൽ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

നോക്കിയ 2.4: വില

നോക്കിയ 2.4: വില

നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇപ്പോൾ ഓൺ‌ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും 10,399 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട്, നോക്കിയ ഓൺലൈൻ സ്റ്റോറുകളിൾ എന്നിവയിലൂടെ ഈ ഡിവൈസ് സ്വന്തമാക്കം. ഇന്ത്യയിലുടനീളമുള്ള മറ്റ് പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും നോക്കിയ 2.4 സ്വന്തമാക്കാൻ സാധിക്കും. 3 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. ഫ്ജോർഡ്, ചാർക്കോൾ, ഡസ്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് സ്വന്തമാക്കാം.

ഓഫറുകൾ

നോക്കിയ 2.4 വാങ്ങുമ്പോൾ, ജിയോ ഉപഭോക്താക്കൾക്ക് 3,550 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. 349 രൂപയുടെ പ്രീപെയ്ഡ് റീചാർജിൽ 2,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും പാർട്ട്ണർ വെബ്‌സൈറ്റുകളിൽ നിന്നും 1,550 രൂപയുടെ വൗച്ചറുകളും ലഭിക്കും. പുതിയതും നിലവിലുള്ളതുമായ ജിയോ വരിക്കാർക്ക് ഈ ഓഫർ ബാധകമാണ്. ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നവർ നോക്കിയ 2.4 സ്മാർട്ട്ഫോണിൽ തന്നെ ജിയോ സിം കാർഡ് ഉപയോഗിക്കണം.

കൂടുതൽ വായിക്കുക: നോക്കിയ 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തുമായി

നോക്കിയ 2.4: സവിശേഷതകൾ
 

നോക്കിയ 2.4: സവിശേഷതകൾ

6.5 ഇഞ്ച് 720p ഡിസ്‌പ്ലേയുള്ള നോക്കിയ 2.4 സ്മാർട്ട്ഫോണിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്. ഈ സ്‌ക്രീനിന് 20: 9 ആസ്പാക്ട് റേഷിയോവാണ് ഉള്ളത്. 3 ജിബി വരെ റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 പ്രോസസറാണ്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്.

13 മെഗാപിക്സൽ പ്രൈമറി ക്യാമറ

നോക്കിയ 2.4 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യൂവൽ ക്യാമറകളുണ്ട്. ഇതിനൊപ്പം ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. എഐ പോർട്രെയിറ്റ് മോഡ് ഉൾപ്പെടെ നിരവധി ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. സെൽഫികൾക്ക് 5 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. മൈക്രോ-യുഎസ്ബി പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന ഈ ഡിവൈസിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: നോക്കിയ സി3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും ഓഫറുകളും

Most Read Articles
Best Mobiles in India

English summary
Nokia 2.4: Nokia 2.4 sale started in India This latest device from HMD Global runs on Android 10. Provides experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X