നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

നിരവധി നാളത്തെ കാത്തിരിപ്പുകൾക്കും ടീസറുകൾക്കും ശേഷം നോക്കിയ പുതിയ സ്മാർട്ട്‌ഫോണായ നോക്കിയ 2.4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്റ് പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത് ബജറ്റ് വിഭാഗത്തിലേക്കാണ്. നോക്കിയ 2.4 സ്മാർട്ട്‌ഫോൺ ഷവോമി, റിയൽമി, ഓപ്പോ തുടങ്ങിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ ഡിവൈസുകൾക്ക് വെല്ലുവിളി ഉയർത്താനായി പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട്ഫോണാണ്. നോക്കിയ 2.4 സ്മാർട്ട്ഫോണിന്റെ വിൽപ്പന എപ്പോൾ ആരംഭിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.

നോക്കിയ 2.4: വില, ലഭ്യത
 

നോക്കിയ 2.4: വില, ലഭ്യത

നോക്കിയ 2.4 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 11,499 രൂപയാണ് വില. ഈ ഡിവൈസിന്റെ പ്രീ-ബുക്കിങ് രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. പ്രീ ബുക്കിങ് ചെയ്യുന്നവർക്ക് ഡിവൈസ് 10,399 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 3 ജിബി റാമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ഡിവൈസ് ലഭ്യമാവുകയുള്ളു. പ്രീ-ബുക്കിങ് ചെയ്യുന്നവർക്ക് 1,100 രൂപ കിഴിവാണ് ലഭിക്കുന്നത്. സ്ജോർഡ്, ഡസ്ക്, ചാർകോൾ തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഡിവൈസിന്റെ വിൽപ്പന തിയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അധികം വൈകാതെ തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നോക്കിയ 2.4: സവിശേഷതകൾ

നോക്കിയ 2.4: സവിശേഷതകൾ

എച്ച്ഡി+ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് നോക്കിയ 2.4 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയിൽ 5 എംപി സെൽഫി ക്യാമറ സ്ഥാപിക്കാനായി ചെറിയ വാട്ടർ ഡ്രോപ്പ് നോച്ചും കമ്പനി നൽകിയിട്ടുണ്ട്. 13 എംപി പ്രൈമറി ഷൂട്ടറും പോർട്രെയ്റ്റുകൾക്കായി 2 എംപി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. ഈ ക്യാമറ സെറ്റപ്പ് ചതുരാകൃതിയിലാണ് നൽകിയിട്ടുള്ളത്. പിൻ പാനലിൽ ഈ ക്യാമറ സെറ്റപ്പ് മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്ലോസി ഫിനിഷുള്ള പിൻ പാനലാണ് ഇത്.

കൂടുതൽ വായിക്കുക: മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചു

ഫിംഗർപ്രിന്റ് സെൻസർ

സ്മാർട്ട്ഫോണിൽ സുരക്ഷയ്ക്കായി നോക്കിയ ക്യാമറകൾക്ക് താഴെ പിൻ പാനലിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഇതിന് താഴെയായി നോക്കിയ ബ്രാൻഡിംഗും നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ പി22 ചിപ്‌സെറ്റാണ് 2.4ന് കരുത്ത് നൽകുന്നത്. ഇത് ബജറ്റ് സ്മാർട്ട്ഫോൺ എന്ന നിലയിൽ മികച്ചത് തന്നെയാണ്. ഇതിനൊപ്പം 3 ജിബി റാമും 32 ജിബി സ്റ്റോറേജും സ്മാർട്ട്ഫോണിലുണ്ട്. സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നോക്കിയ നൽകിയിട്ടുണ്ട്.

ബാറ്ററി
 

5W ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 2.4 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ 802.11, ബ്ലൂടൂത്ത് 5.0, ജിപിഎസ് / ഗ്ലോനാസ് എന്നിവയും നൽകിയിട്ടുണ്ട്. ഈ ഡിവൈസ് ഇപ്പോൾ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഡിവൈസ് ആൻഡ്രോയിഡ് 11ലേക്ക് അപ്ഡേറ്റ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഐപിഎക്സ് 2 ഇൻഗ്രസ് റെസിസ്റ്റൻസും ഈ ഡിവൈസിൽ ഉണ്ട്.

ആൻഡ്രോയിഡ്

നോക്കിയ 2.4 മികച്ച സവിശേഷതകളുള്ള ഡിവൈസ് തന്നെയാണ്. ഏറ്റവും മികച്ച സവിശേഷത ഇത് സ്റ്റോക്ക് ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത് എന്നതാണ്. ഷവോമിയിലും മറ്റ് സ്മാർട്ട്‌ഫോണുകളിലും ഒ‌എസിലെ ബ്ലോട്ട്വെയറുകളെയും പരസ്യങ്ങളെ വച്ച് നോക്കുമ്പോൾ നോക്കിയ 2.4 സ്മാർട്ട്ഫോണിനുള്ള നേട്ടവും ഇത് തന്നെയാണ്. ഈ ഡിവൈസ് നൽകുന്ന തുകയ്ക്ക് മികച്ച സ്മാർട്ട്ഫോൺ തന്നെയാണ്. 10,000 രൂപയോട് അടുത്ത് നിൽകുന്ന വിലയിൽ ലഭിക്കുന്ന ഈ ഡിവൈസ് മികച്ച ഓപ്ഷൻ തന്നെയാണ്.

കൂടുതൽ വായിക്കുക: മോട്ടോ ഇ7 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Nokia has launched its latest budget smartphone Nokia 2.4 in the Indian market. Pre-booking of the device has also started.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X