നോക്കിയ 8.1 ൻറെ വില വെട്ടികുറച്ചു, ഇന്ത്യയിലെ വില ഇനി 15,999 രൂപ മുതൽ

|

നോക്കിയ 8.1 ൻറെ ഇന്ത്യയിലെ പുതുക്കിയ വില HMD ഗ്ലോബൽ പ്രഖ്യാപിച്ചു. വൻ വിലക്കുറവാണ് മോഡലിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്ലാസ് ഡിസൈനുള്ള ഈ ആൻഡ്രോയിഡ് വൺ സ്മാർട്ട് ഫോണിൽ ഡ്യൂവൽ ലെൻസ് പ്രൈമറി ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. FHD റസല്യൂഷനോട് കൂടിയ നോച്ച്ഡ് ഡിസ്പ്ലെയും മിഡ് റേഞ്ച് സ്നാുപ്പ് ഡ്രാഗൺ ചിപ്പ് സെറ്റും ഫോണിൻറെ മറ്റ് സവിശേഷതകളാണ്. നോക്കിയ 8.1ൻറെ വിലയും മറ്റ് സവിശേഷതകളും നോക്കാം.

നോക്കിയ 8.1 വില
 

നോക്കിയ 8.1 വില

കഴിഞ്ഞവർഷമാണ് നോക്കിയ 8.1 അവതരിപ്പിച്ചത്. ഇപ്പോൾ നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലുള്ളതുപോലെ 4GB RAM+ 64GB സ്റ്റോറേജ് ഉള്ള വേരിയൻറ് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. 19,999 രൂപയായിരുന്നു മോഡലിൻറെ വില. ബ്ലൂ/സിൽവർ, അയേൺ/ സ്റ്റീൽ നിറങ്ങളിൽ ഈ ഫോൺ സ്വന്തമാക്കാം. 6GB റാമുള്ള വേരിയൻറിന് 22.999 രൂപയാണ് വില. ആമസോണും ഫ്ലിപ്പ്കാർട്ടും അട്കമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഈ മോഡലിൻറെ പുതുക്കിയ വില അടുത്ത ദിവസങ്ങളിൽ അപ്ഡേറ്റ് ചെയ്യും.

നോക്കിയ 8.1 ഡിസ്പ്ലെ

നോക്കിയ 8.1 ഡിസ്പ്ലെ

നോക്കിയ 8.1 സ്മാർട്ട്ഫോണിൻറെ ഡിസ്പ്ലെ 6.18 ഇഞ്ച് IPS ഡിസ്പ്ലെയാണ്. അതിനൊപ്പം FHD+ 1080x2246 പിക്സൽ റസല്യുഷനും ഉണ്ട്. സെൽഫി ക്യാമറയ്ക്കും സെൻസറിനുമായി ഐ ഫോൺ എക്സിനു സമാനമായ നോച്ചും ഫോണിൽ നൽകിയിരിക്കുന്നു. 2.5D കർവ്ഡ് ഗ്ലാസിൽ നോച്ച് വരുമ്പോൾ മികച്ച ലുക്കും ഫോണിൻറെ മുൻഭാഗത്തിന് നൽകുന്നു.

ക്യാമറകൾ

ക്യാമറകൾ

മുൻഭാഗത്തെ ഡിസ്പ്ലെയിൽ നൽകിയിരിക്കുന്ന ക്യാമറ f/2.0അപറേച്ചറോടെയുള്ള 20MP സെൽഫി സ്നൈപ്പറാണ്. പിൻഭാഗത്തെ ക്യാമറയിൽ ഡ്യൂവൽ ലെൻസ് സെറ്റപ്പാണ് നൽകിയിരിക്കുന്നത്. f/1.8 അപറേച്ചറോടെയുള്ള 12 MP സെൻസറിനൊപ്പം f/2.2 അപറേച്ചറുള്ള 13 MP സെൻസറും നൽകിയിരിക്കുന്നു. മികച്ച പെർഫോമൻസ് നൽകുന്ന ക്യാമറ സെറ്റപ്പാണ് നോക്കിയ 8.1ൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രോസസറും സ്റ്റോറേജുംനോക്കിയ
 

പ്രോസസറും സ്റ്റോറേജുംനോക്കിയ

നോക്കിയ 8.1 മിഡ് റേഞ്ച് ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 710 ചിപ്പ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. ഈ ചിപ്പസെറ്റിനൊപ്പം അഡ്രേനോ 616 GPU കൂടി ഉണ്ട്. രണ്ട് കോൺഫിഗറേഷനിലാണ് നോക്കിയ 8.1 പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തേതിൽ 4GB RAM+ 64GB സ്റ്റോറേജും നൽകിയിരിക്കുന്നു. രണ്ടാമത്തേതിൽ 6GB RAM+ 128GB സ്റ്റോറേജും നൽകിയിരിക്കുന്നു. ഓൺബോർഡ് സ്റ്റോറേജ് 400 GB വരെ എക്സ്പാൻഡ് ചെയ്യാനും ഫോണിൽ സൌകര്യം ഉണ്ട്.

സോഫ്റ്റ് വെയറും സെക്യൂരിറ്റിയും

സോഫ്റ്റ് വെയറും സെക്യൂരിറ്റിയും

നോക്കിയ 8.1 പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് വൺ പ്രോഗ്രാമിനൊപ്പമുള്ള ആൻഡ്രോയിഡ് Pie ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്. നോക്കിയ 8.1 ൻറെ സുരക്ഷാ സംവിധാനങ്ങളും മികച്ചതാണ്. സുരക്ഷയ്ക്കായി ഫിങ്കർപ്രിൻറ് സ്കാനറും ഫേസ് അൺലോക്കും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിങ്കർപ്രിൻറ് സ്കാനർ ഫോണിൻറെ പിൻഭാഗത്താണ് നൽകിയിരിക്കുന്നത്.

മറ്റ് സവിശേഷതകൾ

മറ്റ് സവിശേഷതകൾ

USB ടൈപ്പ് C പോർട്ടലാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യൂവൽ VoLTEയാണ് നെറ്റ് വർക്ക് സപ്പോർട്ട് 3.5mm ഓഡിയോ ജാക്കാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവയും കണക്ടിവിറ്റിക്കായി ഉണ്ട്. ക്വിക്ക് ചാർജ്ജ് സപ്പോർട്ട് ആവുന്ന 3500 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസും പുതുക്കിയ വിലയും സ്മാർട്ട്ഫോൺ മാർക്കറ്റിൽ നോക്കിയ 8.1ന് സ്വീകാര്യത വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
HMD Global has slashed the price of its flagship Nokia 8.1 permanently in India. The Android One smartphone features a glass design and offers features such as dual-lens primary camera setup, notched display with FHD+ resolution, and a mid-range Snapdragon chipset. Let's have a look at the discount details:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more