Just In
- 6 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 15 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- News
ധനരാജ് ഫണ്ട് മുക്കിയ സിപിഎം ഉളുപ്പുണ്ടെങ്കില്‍ പണപ്പിരിവ് അവസാനിപ്പിക്കണം: കെ.സുധാകരന്
- Sports
IND vs IRE: മടങ്ങിവരവില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്ക്, യുവരാജിനെ മറികടന്ന് ഇഷാന്
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
5000 രൂപ മുതൽ 8000 രൂപ വരെ വിലയുള്ള മിക്ക എൻട്രി ലെവൽ സ്മാർട്ട്ഫോണുകളും മികച്ച ഹാർഡ്വെയറും ഏറ്റവും പുതിയ സോഫ്റ്റ്വെയറും ഇല്ലാത്ത ലോ-എൻഡ് ഡിവൈസുകളാണ്. ഷവോമി, റിയൽമി തുടങ്ങിയവാണ് ഈ വിഭാഗത്തിൽ കുറച്ച് നല്ല ഓപ്ഷനുകൾ നൽകുന്നത്. നോക്കിയയും ഈ സെഗ്മെന്റിൽ ചില നല്ല ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്മാർട്ട്ഫോണാണ് പുതിയ നോക്കിയ സി01 പ്ലസ്.

മേന്മകൾ
• പ്രായോഗികവും ഉറപ്പുള്ളതുമായ ഡിസൈൻ
• പ്രത്യേകം മൈക്രോഎസ്ഡി കാർഡ് സപ്പോർട്ട്
• സ്റ്റോക്ക് ആൻഡ്രോയിഡ് യുഐ
• മാന്യമായ ബാറ്ററി ലൈഫ്
• വില
പോരായ്മകൾ
• ലാക്ക്ലസ്റ്റർ എച്ച്ഡി ഡിസ്പ്ലേ
• ക്യാമറ
• സ്ലോ 5W ബണ്ടിൽഡ് ചാർജർ
നോക്കിയ സി01 പ്ലസ് സ്മാർട്ട്ഫോണിന്റെ വില 6,299 രൂപ മുതലാണ് ആരംഭിക്കുന്നത്. 4ജി എൽടിഇ സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ)ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 16 ജിബി ഇന്റേണൽ സ്റ്റോറേജ് മാത്രമുള്ള ഡിവൈസ് നിലവിൽ 5,699 രൂപയ്ക്ക് ലഭിക്കും. ജിയോ എക്സ്ക്ലൂസീവ് ഓഫർ പ്രയോജനപ്പെടുത്തി 600 രൂപ കിഴിവ് ലഭിച്ചാലാണ് ഈ വിലയ്ക്ക് ഡിവൈസ് ലഭ്യമാകുന്നത്. 32 ജിബി സ്റ്റോറേജ് മോഡൽ 2 ജിബി റാമുമായി തന്നെയാണ് വരുന്നത്. ഈ ഡിവൈസ് ജിയോ ഓഫറോട് കൂടി 6,199 രൂപയ്ക്ക് ലഭ്യമാകും.

നോക്കിയ സി01 പ്ലസ്: ഉറപ്പുള്ളതും പഴയതുമായ ഡിസൈൻ
എൻട്രി ലെവൽ ഫോണിയിട്ടും നോക്കിയ സി01 പ്ലസ് കട്ടിയുള്ള ഫോണാണ്. ഈടുനിൽപ്പിന്റെ കാര്യത്തിൽ ഇത് മികച്ചതാണ്. ബജറ്റ് ഹാൻഡ്സെറ്റ് ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുന്നു, ഇന്റേണൽ മെറ്റൽ അലോയ് ചേസിസോടുകൂടിയ ദൃഢമായ പോളികാർബണേറ്റ് ബോഡിയാണ് ഇതിലുള്ളത്. ഈ ബഡ്ജറ്റ് ഫോൺ കൈയ്യിൽ നിന്നും വീണാലും പൊട്ടില്ല. വലിയ ലുക്ക് ഇല്ല എന്നതാണ് ഫോണിന്റെ പോരായ്മ. 2015 മുതലുള്ള ഒരു ഫോൺ ടെസ്റ്റ് ചെയ്യുന്നതുപോലെ ഫ്രണ്ട് ഫാസിയ പഴഞ്ചനായി തോന്നുന്നു. ഡിസ്പ്ലേ എല്ലാ വശങ്ങളിലും കട്ടിയുള്ള ബെസലുകളോടെ വരുന്നു. പഴയ മൈക്രോ യുഎസ്ബി ചാർജിങ് പോർട്ടുമായാണ് ഇത് വരുന്നത്. ഹാർഡ്വെയർ ബട്ടണുകൾ മികച്ചതാണ്.
റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച മികച്ച എർഗണോമിക്സ്
മിനിമൽ ലുക്കുള്ള ടെക്സ്ചർ ചെയ്ത ബാക്ക് പാനൽ നീക്കം ചെയ്യാവുന്നതും ഡ്യുവൽ സിം കാർഡ് സ്ലോട്ടുകളിലേക്കും മെമ്മറി കാർഡിലേക്കും നീക്കം ചെയ്യാവുന്ന ബാറ്ററി സെല്ലിലേക്കും ആക്സസ് നൽകുന്നുതുമാണ്. എർഗണോമിക്സിനെ സംബന്ധിച്ചിടത്തോളം ഇത് മികച്ചതാണ്. 157 ഗ്രാം മാത്രം ഭാരമുള്ള ഫോണിന് കൈപ്പത്തിയിൽ കൊള്ളുന്ന വലിപ്പമേ ഉള്ളു. ഈ ഫോം ഫാക്ടർ അടിസ്ഥാന ഉപയോഗത്തിനായി പ്രായമായ ആളുകൾക്കും മറ്റും മികച്ചതാണ്.

നോക്കിയ സി01 പ്ലസ്: ബേസിക് ഡിസ്പ്ലെ
നോക്കിയ സി01 പ്ലസ് ഫോണിന്റെ ഡിസൈനിനേക്കാൾ കൂടുതൽ പഴയതായി തോന്നുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, അത് ഡിസ്പ്ലേ തന്നെയാണ്. ഫോണിൽ 5.45 ഇഞ്ച് എച്ച്ഡി+ സ്ക്രീൻ (720 X 1440p റെസല്യൂഷൻ) അവതരിപ്പിക്കുന്നു, ഇത് ടച്ച്സ്ക്രീൻ ഫോണിന്റെ അടിസ്ഥാനകാര്യങ്ങളായ യുഐ നാവിഗേഷൻ, ടെക്സ്റ്റിംഗ്, മീഡിയ ബ്രൗസിങ്, സോഷ്യൽ മീഡിയ ആപ്പുകൾ, വീഡിയോ പ്ലേബാക്ക് എന്നിവ നല്ല രീതിയിൽ ചെയ്യാൻ സഹായിക്കുന്നു.

വീടിനകത്ത് ഉപയോഗിക്കാൻ അനുയോജ്യം
നിങ്ങൾ വീടിനുള്ളിൽ നോക്കിയ സി01 പ്ലസ് ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നുവെങ്കിൽ വീഡിയോകൾ കാണുന്നതും ചെറിയ ഗെയിമുകൾ കളിക്കുന്നതും ആസ്വദിക്കാം. ഇതിന്റെ സ്ക്രീൻ ടൈപ്പ് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഔട്ട്പുട്ട് നോക്കിയാൽ ഇത് ഒരു പ്രോട്ടക്ഷൻ ലെയർ ഇല്ലാത്ത ഐപിഎസ് എൽസിഡി പാനൽ പോലെ തോന്നുന്നു. ഈ ഡിവൈസ് ഉപയോഗിക്കുന്നവർ സ്ക്രീൻ പ്രൊട്ടക്ടർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?

നോക്കിയ സി01 പ്ലസ്: ദൈനം ദിന ഉപയോഗത്തിന് മികച്ചത്
നിങ്ങളുടെ വീട്ടിലെ പ്രായമായ ആളുകൾക്ക് ഈ ഡിവൈസ് നല്ലതായിരിക്കും. പ്രധാന പെർഫോമൻസ് പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ഏറ്റവും അടിസ്ഥാനപരമായ ഫോൺ ടാസ്ക്കുകൾ കൈകാര്യം ചെയ്യാൻ നോക്കിയ സി01 പ്ലസിന് കഴിയും. വാട്സ്ആപ്പിൽ കോളുകൾ ചെയ്യാനും മെസേജ് അയക്കാനുമെല്ലാം ബുദ്ധിമുട്ട് ഇല്ലാതെ സാധിക്കും. ഫേസ്ബുക്കും നന്നായി പ്രവർത്തിക്കുന്നു. യൂട്യൂബും മറ്റ് സാധാരണ ആപ്പുകളും യാതാരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കും. സ്പീക്കർ ഔട്ട്പുട്ട് മാന്യമാണ് കൂടാതെ നിങ്ങൾക്ക് നല്ല പഴയ 3.5mm വയർഡ് ഇയർഫോണുകളും ഉപയോഗിക്കാം.

നോക്കിയ സി01 പ്ലസ്: മൾട്ടി ടാസ്കിങിൽ ചില പ്രശ്നങ്ങൾ
നോക്കിയ സി01 പ്ലസ് ഭാരിച്ച ജോലികൾ ചെയ്യാൻ സാധിക്കാത്ത ഫോണാണ്. മൾട്ടിടാസ്കിംഗ് സമയത്ത് ആപ്ലിക്കേഷൻ ലോഡുചെയ്യുമ്പോഴും സ്വിച്ചുചെയ്യുമ്പോഴും മന്ദത അനുഭവപ്പെടാം. ഈ എൻട്രി ലെവൽ ഹാൻഡ്സെറ്റ് നിങ്ങൾ അൽപ്പം ക്ഷമയോടെ ഉപയോഗിക്കണം. യൂണിസോക്ക് SC9863A സിപിയുവിൽ ആണ് ഇതിലുള്ളത്. ഒക്ടാ-കോർ എസ്ഒസിക്ക് (8 ARM Cortex-A55 കോറുകൾ) അടിസ്ഥാന പ്രോസസ്സിംഗ് മാത്രമേ കൈകാര്യം ചെയ്യാനാകൂ.

ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ)
ഷവോമി, റിയൽമി ഹാൻഡ്സെറ്റുകളിൽ നിന്ന് വ്യത്യസ്തമായി നോക്കിയ സി01 പ്ലസിൽ സോഫ്റ്റ്വെയർ കൂടുതൽ ഉപയോക്തൃ സൗഹൃദമാണ്. ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 11 ഗോ എഡിഷനിൽ പ്രവർത്തിക്കുന്നു. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഫോണിൽ പ്രീ ഇൻസ്റ്റാൾ ചെയ്ത് വരുന്ന ആപ്പുകൾ നിങ്ങൾക്ക് എളുപ്പം അൺഇൻസ്റ്റാൾ ചെയ്യാം. കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും പതിവ് സുരക്ഷാ അപ്ഡേറ്റുകൾ നോക്കിയ നൽകും.
ഫസ്റ്റ് ഇംപ്രഷൻ റിവ്യൂ; വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാം

നോക്കിയ സി01 പ്ലസ്: ക്യാമറ
എൻട്രി ലെവൽ ഹാൻഡ്സെറ്റിൽ 5 എംപി ഓട്ടോഫോക്കസ് പിൻ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 2 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. മുൻ ക്യാമറ എച്ച്ഡിആർ, ബ്യൂട്ടിഫൈ മോഡ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. പ്രത്യേകം ഫ്ലാഷ്ലൈറ്റും ഇതിലുണ്ട്. പിൻ ക്യാമറയ്ക്ക് 1080p 30fps വീഡിയോകൾ റെക്കോർഡ് ചെയ്യാനും സോഫ്റ്റ്വെയർ എനേബിൾഡ് പോർട്രെയ്റ്റുകളിൽ ക്ലിക്ക് ചെയ്യാനും കഴിയും. ഔട്ട്പുട്ട് ശരാശരിയിലും താഴെയാണ്. ഔട്ട്ഡോറിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കിൽ മോശമില്ലാത്ത റിസൾട്ട് ലഭിക്കും.

നോക്കിയ സി01 പ്ലസ്: ബാറ്ററി ലൈഫും കണക്റ്റിവിറ്റിയും
മിതമായി ഉപയോഗിക്കുകയാണെങ്കിൽ നോക്കിയ സി01 പ്ലസ് ഹാൻഡ്സെറ്റിന് ഒരു ദിവസം മുഴുവനും അൽപ്പം കൂടുതൽ നേരവും ബാറ്ററി ബാക്ക് അപ്പ് നൽകാനാകും. വീഡിയോ സ്ട്രീമിംഗും കുറേ നേരം മ്യൂസിക് പ്ലേബാക്ക് ചെയ്യുന്നതും 3,000mAh ബാറ്ററി സെല്ലിനെ വേഗത്തിൽ തീർക്കും. ബോക്സിൽ 5W ചാർജർ നൽകിയിട്ടുണ്ട്. ബാറ്ററി ഫ്ലാറ്റിൽ നിന്ന് 100% വരെ ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ എടുക്കും. ഡ്യുവൽ സിം (4ജി + 4ജി നാനോ), ബ്ലൂടൂത്ത് 4.2, Wi-Fi- 802.11 b/g/n എന്നിവയ്ക്കുള്ള സപ്പോർട്ടും ഈ ഡിവൈസിലുണ്ട്.

നോക്കിയ സി01 പ്ലസ്: ഈ ഡിവൈസ് വാങ്ങണോ
ആദ്യമായി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കും പ്രായമായ ആളുകൾക്കും അടിസ്ഥാന കണക്റ്റിവിറ്റിക്കും സ്റ്റോറേജ് ആവശ്യങ്ങൾക്കുമായി ഒരു സെക്കൻഡറി ഫോൺ വേണ്ടവർക്കും നോക്കിയ സി01 പ്ലസ് അനുയോജ്യമാണ്. ഹാൻഡ്സെറ്റിനൊപ്പം 1 വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടി നോക്കിയ നൽകുന്നുണ്ട്.
ഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളും
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999