എൻട്രി ലെവൽ ഫീച്ചറുകളുമായി നോക്കിയ സി1 പ്ലസ് 4ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

|

എൻട്രി ലെവൽ, മിഡ് റേഞ്ച് എന്നീ വില നിലവാരങ്ങളിൽ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രാന്റാണ് നോക്കിയ. കൃത്യമായ ഇടവേളകളിൽ ഈ രണ്ട് വിലവിഭാഗത്തിലേക്കും ആകർഷകമായ സവിശേഷതകളുള്ള ഡിവൈസുകൾ എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അവതരിപ്പിക്കാറുണ്ട്. നോക്കിയ ഫോണുകളുടെ നിരയിൽ ഫീച്ചർ ഫോണുകൾ മുതൽ പ്രീമിയം ഫോണുകൾ വരെയുണ്ട്. ഇപ്പോഴിതാ നോക്കിയ സി1 പ്ലസ് 4ജി എന്ന എൻട്രിലെവൽ ഡിവൈസ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

നോക്കിയ സി1 പ്ലസ്
 

നോക്കിയ സി1 പ്ലസ് ഈ മാസം അവസാനം വിൽപ്പനയ്‌ക്കെത്തുമെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. ഈ സ്മാർട്ട്ഫോണിന്റെ വില 69 ഡോളർ (ഏകദേശം 6,000 രൂപ) ആയിരിക്കും. റെഡ്, ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. നോക്കിയ സി1 പ്ലസ് 4ജി ഏറ്റവും വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോൺ എന്ന നിലയിലേക്ക് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യയിൽ ഈ ഡിവൈസ് എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എൻട്രിലെവൽ സ്മാർട്ട്ഫോണുകൾക്ക് ധാരാളം ആവശ്യക്കാരുള്ള വിപണിയായതിനാൽ ഇന്ത്യയിലും സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: നോക്കിയ പ്യുർബുക്ക് എക്സ് 14 ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

സി സീരീസ്

നോക്കിയ സി സീരീസിലെ മറ്റ് ഡിവൈസുകളെ പോലെ തന്നെ പുതിയ സി1 പ്ലസ് 4ജി സ്മാർട്ട്ഫോണും ഒരു എൻട്രി ലെവൽ ഡിവൈസാണ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ നോക്കിയ സി2 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു പ്ലസ് മോഡലായതിനാൽ തന്നെ അപ്ഗ്രേഡ് ഹാർഡ്‌വെയറും സോഫ്റ്റ്വെയറുമാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

നോക്കിയ സി1 പ്ലസ് 4ജി: സവിശേഷതകൾ

നോക്കിയ സി1 പ്ലസ് 4ജി: സവിശേഷതകൾ

5.45 ഇഞ്ച് എച്ച്ഡി+ ഇൻ-സെൽ ഡിസ്‌പ്ലേ 18: 9 ആസ്പാക്ട് റേഷിയോവോട് കൂടിയാണ് നോക്കിയ സി1 പ്ലസ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ആകസ്മികമായി വീണുകഴിഞ്ഞാൽ ഫോണിനെ സംരക്ഷിക്കാനായി ഒരു ഓൾ റൌണ്ട് സോളിഡ് പോളികാർബണേറ്റ് ബോഡിയും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. കമ്പനി 50 തവണ പരീക്ഷിച്ചതാണെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ വില വെട്ടിക്കുറച്ചു, പുതുക്കിയ വിലയും സവിശേഷതകളും

ആപ്പുകളും ബ്ലോട്ട്വെയറുകളും
 

സൈസ് കുറഞ്ഞ ആപ്പുകളും ബ്ലോട്ട്വെയറുകളും പ്രവർത്തിക്കുന്ന ആൻഡ്രോിഡ് 10 ഗോ എഡിഷനാണ് ഈ ഡിവൈസിൽ നോക്കിയ നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോൺ 3000 പാട്ടുകൾ അല്ലെങ്കിൽ 13 മണിക്കൂർ എച്ച്ഡി വീഡിയോ വരെ സ്റ്റോറേജ് ചെയ്യാനുള്ള ഇന്റേണൽ മെമ്മറിയുമായിട്ടാണ് വരുന്നത്. കൂടുതൽ സ്റ്റോറേജ് സ്പൈസിനായി എക്സ്റ്റേണർ എസ്ഡികാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 5 എംപി സെൽഫി ക്യാമറ സെൻസറാണ് ഡിവൈസിൽ ഉള്ളത്. ഫേഷ്യൽ റെക്കഗ്നിഷനും അതിനടുത്തായി ഒരു ഫ്രണ്ട് ഫ്ലാഷും നൽകിയിട്ടുണ്ട്. എച്ച്ഡിആർ ഇമേജിംഗും ഫ്ലാഷും ഉള്ള 5 എംപി പിൻ ക്യാമറ സെൻസറാണ് ഡിവൈസിലുള്ളത്.

ബാറ്ററി

നോക്കിയ സി1 പ്ലസ് സ്മാർട്ട്ഫോണിൽ 2500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഒരു ദിവസം മുഴുവൻ ചാർജ് നിലനിർത്താൻ ഈ ബാറ്ററി സഹായിക്കും. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജ് സ്‌പെയ്‌സുമാണ് ഡിവൈസിൽ ഉള്ളത്. ഡിവൈസിന്റെ ചിപ്‌സെറ്റിനെ കുറിച്ച് ഇതുവരെ വ്യക്തതയില്ല. 1.4 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസറാണ് ഇതെന്ന് മാത്രമാണ് ഇതുവരെ വ്യക്തമായത്. പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ നോക്കിയ സി1 പ്ലസ് 4ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടില്ല.

കൂടുതൽ വായിക്കുക: 48 എംപി ക്യാമറയുമായി ഐക്യുഒഒ യു3 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Nokia has launched the new entry level smartphone Nokia C1 Plus 4G. HMD Global has announced that the Nokia C1 Plus will go on sale later this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X