കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്

|

മഹാമാരിയുടെ ഭീതി ഒഴിയുകയും നമ്മുടെ നിത്യ ജീവിതം സാധാരണ നിലയിൽ ആവുകയും ചെയ്യുന്ന കാലമാണ് ഇത്. സ്മാർട്ട്ഫോൺ വിപണിയും ഇപ്പോൾ ഏറെ സജീവമാണ്. എല്ലാ ബ്രാന്റുകളുടെ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയോ വിൽപ്പനയ്ക്ക് എത്തിക്കുകയോ ചെയ്യുന്നതിന്റെ തിരക്കിലാണ്. കഴിഞ്ഞയാഴ്ച്ചയും സജീവമായ വിപണിയാണ് നമ്മൾ കണ്ടത്. ധാരാളം സ്മാർട്ട്ഫോണുകൾ കഴിഞ്ഞയാഴ്ച്ച ലോക സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ഈ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. മികച്ച സവിശേഷതകളും മത്സരാധിഷ്ഠിതമായ വിലയുമാണ് ഈ ഫോണുകളെയെല്ലാം ശ്രദ്ധേയമാക്കുന്നത്.

 

സ്മാർട്ട്ഫോണുകൾ

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളിൽ നോക്കിയ സി30, വിവോ ടി1, വിവോ ടി1എക്സ്, ഓപ്പോ കെ9എസ്, റിയൽമി ക്യു3എസ് എന്നിവ ഉൾപ്പെടുന്നു. ഈ ഫോണുകൾ ഇന്ത്യൻ വിപണിയിലും മറ്റ് വിപണികളിലും ലോഞ്ച് ചെയ്യപ്പെട്ടവയാണ്. വരും ആഴ്ച്ചകളിൽ മറ്റുള്ള ബ്രാന്റുകൾക്ക് മികച്ച സവിശേഷതകളുള്ള ഫോണുകൾ പുറത്തിറക്കാനുള്ള വാശിയുണ്ടാക്കുന്ന വിധത്തിൽ മികച്ച ഫീച്ചറുകളുമായിട്ടാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

നോക്കിയ സി30

നോക്കിയ സി30

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1600 × 720 പിക്സൽസ്) എച്ച്ഡി+ വി-നോച്ച് 20:9 അസ്പാക്ട് റേഷിയോ എൽസിഡി സ്ക്രീൻ

• ഐഎംജി8322 ജിപിയു ഉള്ള 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 3 ജിബി റാം 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് / 4 ജിബി റാം 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• എൽഇഡി ഫ്ലാഷോടുകൂടിയ 13 എംപി പിൻ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ

• 5എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• പിന്നിൽ ഘടിപ്പിച്ച ഫിങ്കർപ്രിന്റ് സ്കാനർ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന സർവകാല റെക്കോർഡിലേക്ക്രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന സർവകാല റെക്കോർഡിലേക്ക്

വിവോ ടി1
 

വിവോ ടി1

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ, 240Hz ടച്ച് സാംപിൾ റേറ്റ്

• ഒക്ട കോർ (4 x 2.4GHz + 4 x 1.8GHz ക്രിയോ 670 സിപിയു) സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L ജിപിയു

• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 1.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64എംപി പ്രൈമറി ക്യാമറ, 8എംപി 119 ° അൾട്രാ വൈഡ് ലെൻസ്, 2എംപി മാക്രോ ക്യാമറ

• 16 എംപി മുൻ ക്യാമറ

• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ

• 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ

• 5ജി എസ്എ/ എൻഎസ്എ, ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh (നോർമൽ) / 4900mAh (മിനിമം) ബാറ്ററി

വിവോ ടി1എക്സ്

വിവോ ടി1എക്സ്

പ്രധാന സവിശേഷതകൾ

• 6.58 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 98% DCI-P3 കളർ ഗാമറ്റ്

• ഒക്ട കോർ (2 x 2.4GHz Cortex-A78 + 6 x 2GHz കോർടെക്-A55 സിപിയു) മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി / 8 ജിബി റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 1.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി പിൻ ക്യാമറ, 2 എംപി മാക്രോ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh (നോർമൽ) / 4900mAh (മിനിമം) ബാറ്ററി

ഓപ്പോ കെ9എസ്

ഓപ്പോ കെ9എസ്

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (24123×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• ഒക്ട കോർ (4 x 2.4GHz + 4 x 1.8GHz ക്രിയോ 670 സിപിയു) സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L ജിപിയു

• 6 ജിബി / 8 ജിബി എൽപിഡിഡിആർ 4എക്സ് റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.2

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി ക്യാമറ സെറ്റപ്പ്

• f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ഫേസിങ് ക്യാമറ

• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh (നോർമൽ) / 4880mAh (മിനിമം) ബാറ്ററി

6,000 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ സി30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, 9,999 രൂപയ്ക്ക് സ്വന്തമാക്കാം6,000 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ സി30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, 9,999 രൂപയ്ക്ക് സ്വന്തമാക്കാം

റിയൽമി ക്യൂ3എസ്

റിയൽമി ക്യൂ3എസ്

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2412× 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 144Hz വേരിയബിൾ റിഫ്രഷ് റേറ്റ് എൽസിഡി സ്ക്രീൻ

• ഒക്ട കോർ (4 x 2.4GHz + 4 x 1.8GHz ക്രയോ 670 സിപിയു) സ്നാപ്ഡ്രാഗൺ 778 ജി 6 എൻഎം മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 642 എൽ ജിപിയു

• 6 ജിബി / 8 ജിബി എൽപിഡിഡിആർ 4എക്സ് റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• 256ജിബി (UFS 2.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4x റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 2 എംപി + 2എംപി പിൻ ക്യാമറകൾ

• f/2.5 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Smartphones launched last week include the Nokia C30, Vivo T1, Vivo T1X, Oppo K9S and Realme Q3s.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X