അപ്ഗ്രേഡഡ് സവിശേഷതകളുമായി നോക്കിയ എക്‌സ് 20 ജൂലൈ 21 ന് അവതരിപ്പിക്കും

|

എച്ച്എംഡി ഗ്ലോബൽ ഈ വർഷം ആദ്യം നോക്കിയ എക്‌സ് 10 നൊപ്പം നോക്കിയ എക്‌സ് 20 എന്ന് വിളിക്കുന്ന 5 ജി ഓപ്ഷൻ വരുന്ന സ്മാർട്ഫോൺ പുറത്തിറക്കി. ഈ രണ്ട് സ്മാർട്ഫോണുകളും കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൻറെ എസ്എആർ വാല്യൂ വിഭാഗത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്മാർട്ഫോൺ ഉടൻതന്നെ അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോൾ, ഈ സ്മാർട്ഫോണിൻറെ ലോഞ്ച് ഇന്ത്യൻ വിപണിയിൽ കമ്പനി ഔദ്യോഗികമായി സൂചിപ്പിച്ചിട്ടുണ്ട്. നോക്കിയ എക്‌സ്ആർ 20 എന്ന് വിളിക്കുന്ന ഈ ഹാൻഡ്‌സെറ്റിൻറെ റഗ്ഗ്ഡ് വേരിയന്റ് ബ്രാൻഡ് അവതരിപ്പിക്കും. നോക്കിയ എക്‌സ് 10 നെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

 

നോക്കിയ എക്‌സ് 20 / എക്‌സ്ആർ 2 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും

നോക്കിയ എക്‌സ് 20 / എക്‌സ്ആർ 2 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും

നോക്കിയ മൊബൈൽ ഇന്ത്യയുടെ ട്വീറ്റിൽ എക്‌സ് 20 ജൂലൈ 21 ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഈ സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്നും പിൻ പാനലിന്റെ ചിത്രവും കൂടാതെ ടീസർ പോസ്റ്ററിൽ പ്രത്യേകിച്ചൊന്നും കൂടുതലായി വെളിപ്പെടുത്തിയിട്ടില്ല. ഈ ഹാൻഡ്‌സെറ്റ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിട്ട് കുറച്ച് മാസങ്ങളായി. ഇന്ത്യൻ വിപണിയിലും ഇതേ സവിശേഷതകളുമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നോക്കിയ എക്‌സ് 20 സ്മാർട്ഫോണിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

നോക്കിയ എക്‌സ് 20 സ്മാർട്ഫോണിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

സ്നാപ്ഡ്രാഗൺ 480 പ്രോസസർ കരുത്തേകുന്ന 5 ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് നോക്കിയ എക്‌സ് 20. 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുള്ള ഒക്ടാകോർ ക്വാൽകോം പ്രോസസറിന് അഡ്രിനോ 619 ജിപിയു സപ്പോർട്ടും ലഭിക്കുന്നതാണ്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. ഇന്ത്യയിലും മുകളിൽ പറഞ്ഞിട്ടുള്ള കോൺഫിഗറേഷനിൽ ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് നോക്കിയ എക്‌സ് 20 ൽ നൽകിയിട്ടുള്ളത്. പാനൽ 450 നിറ്റ്സ് പീക്ക് ബറൈറ്റ്നസിനെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ സെൽഫി ക്യാമറയ്ക്ക് ഒരു പഞ്ച്-ഹോളുമുണ്ട്. 64 എംപി പ്രധാന ക്യാമറ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഒപ്റ്റിക്‌സ് കൈകാര്യം ചെയ്യുന്നത്.

നോക്കിയ എക്‌സ് 20 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
 

നോക്കിയ എക്‌സ് 20 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

നോക്കിയ എക്‌സ് 20 യിൽ 5 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ 2 എംപി ഡെപ്ത് ലെൻസും മറ്റൊരു 2 എംപി മാക്രോ സെൻസറും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി യൂണിറ്റിന് 32 എംപി ക്യാമറ ലഭിക്കും. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന നോക്കിയ എക്‌സ് 20 ഒരു സ്റ്റോക്ക് യുഐ നൽകുന്നു. ഈ താങ്ങാനാവുന്ന 5 ജി സ്മാർട്ട്‌ഫോണിൻറെ മറ്റൊരു പ്രധാന സവിശേഷത ഐപി 52 സർട്ടിഫിക്കേഷനാണ്. 18W ഫാസ്റ്റ് ചാർജിംഗുള്ള 4,470 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിങ്ങൾക്ക് കൂടുതൽ ചിലവാക്കാതെ വാങ്ങുവാൻ കഴിയുന്ന നോക്കിയ എക്‌സ് 20

നിങ്ങൾക്ക് കൂടുതൽ ചിലവാക്കാതെ വാങ്ങുവാൻ കഴിയുന്ന നോക്കിയ എക്‌സ് 20

എല്ലാ വിഭാഗം ഉപയോക്താക്കളെയും സ്വാധീനിക്കുന്ന ഇന്ത്യയിലെ ജനപ്രിയ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് നോക്കിയ. എന്നാൽ, കമ്പനിയുടെ ഉൽ‌പ്പന്നങ്ങൾ‌ക്കൊപ്പം താങ്ങാനാവുന്നതും മധ്യനിരയിലുള്ളതുമായ വിഭാഗത്തിൽ‌ ഒരു പ്രധാനസ്ഥാനം നോക്കിയ വഹിക്കുന്നു. 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ ആധുനിക പ്രവണത പിന്തുടരുന്ന താങ്ങാനാവുന്ന ഹാൻഡ്‌സെറ്റാണ് വരാനിരിക്കുന്ന നോക്കിയ എക്‌സ് 20 അല്ലെങ്കിൽ എക്‌സ്ആർ 20 (റഗ്ഡ് എഡിഷൻ). ചൈനീസ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാക്കുന്ന സവിശേഷതകളും മികച്ചതാണ്.

Most Read Articles
Best Mobiles in India

English summary
Earlier this year, HMD Global unveiled its affordable 5G offering dubbed Nokia X20 alongside the Nokia X10. Both these devices were listed at the SAR value section of the company's India website which suggested an imminent launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X