Just In
- 50 min ago
Apple: ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ
- 3 hrs ago
ZuorAT: കാണാമറയത്ത് കിടന്നത് വർഷങ്ങളോളം; വൈഫൈ റൂട്ടറുകളെ ബാധിക്കുന്ന മാരക മാൽവെയറിനെ കണ്ടെത്തി
- 5 hrs ago
വാട്സ്ആപ്പ് അക്കൌണ്ടുകൾ അടപടലം നിരോധിക്കുന്നു, മെയിൽ മാത്രം 19 ലക്ഷം അക്കൌണ്ടുകൾ പൂട്ടി
- 6 hrs ago
OnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർ
Don't Miss
- Sports
IND vs ENG: റിഷഭിനോട് അല്‍പ്പം മര്യാദ കാട്ടാം, ഇസിബിയുടെ നടപടി മോശം, തുറന്നടിച്ച് ഡികെ
- Movies
ഇതില്‍ കൂടുതല്‍ മറ്റൊന്നും നേടാനില്ല, ജീവിത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് അശ്വിന്
- Finance
എല്ലാ ഇളവുകളും നേടാം; ആദായ നികുതി പരമാവധി കുറയ്ക്കാൻ ഇതാ 14 വഴികൾ
- Automobiles
Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം
- Lifestyle
ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്
- News
പീഡന പരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം; പ്രോസിക്യൂഷന് കനത്ത തിരിച്ചടി
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
Nothing Phone (1): നത്തിങ് ഫോൺ (1) പുറത്തിറങ്ങുക ഈ ഫീച്ചറുകളും വിലയുമായി
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടെക് ലോകത്ത് ചർച്ച മുഴുവനും നത്തിങ് ഫോൺ (1)നെ കുറിച്ചാണ്. വൈാതെ വിപണിയിലെത്തുമെന്ന് ഉറപ്പായതോടെ ഈ ഡിവൈസിന്റെ ലീക്ക് റിപ്പോർട്ടുകൾ നിരവധി പുറത്ത് വരുന്നുണ്ട്. ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുക ക്വാൽകോം സ്നാപ്ഡ്രാഗൺ 7ജെൻ 1 എസ്ഒസി ആയിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുക എന്ന് ലീക്ക് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ഈ ഡിവൈസ് പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 778+ എസ്ഒസിയുടെ കരുത്തിലായിരിക്കുമെന്ന് ഗീക്ക്ബെഞ്ച് 5 ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു.

നത്തിങ് ഫോൺ (1)ന്റെ സോഴ്സ് കോഡ് ലീക്ക് ആയതിൽ നിന്നും സ്നാപ്ഡ്രാഗൺ 778ജി+ എസ്ഒസി തന്നെയായിരിക്കും ഈ സ്മാർട്ട്ഫോണിലുണ്ടാവുക എന്ന സ്ഥിരീകരിക്കുന്നു. ഈ ചിപ്പ്സെറ്റുമായി ഇതിനകം തന്നെ ചില സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മോട്ടോ എഡ്ജ് 30. ഈ സ്മാർട്ട്ഫോണുകളെല്ലാം 30,000 രൂപ വില വിഭാഗത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നത്തിങ് ഫോൺ (1) ഇന്ത്യയിൽ എത്തുക ഈ വിലയുമായി തന്നെയായിരിക്കും.
20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ

ഗീക്ക്ബെഞ്ച് 5 ലിസ്റ്റിങ് അനുസരിച്ച് 8 ജിബി റാമും സ്നാപ്ഡ്രാഗൺ 778ജി പ്ലസ് എസ്ഒസിയുമാണ് നത്തിങ് ഫോൺ (1)ന് കരുത്ത് നൽകുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 12 ഒഎസിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. നത്തിങ് ഫോൺ (1) സിംഗിൾ-കോർ സിപിയു സ്കോർ 797 പോയിന്റും മൾട്ടി-കോർ സിപിയു സ്കോറിൽ 2803 പോയിന്റും നേടിയിട്ടുണ്ട്. പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് ഈ സ്കോറുകൾ ലഭിക്കുന്നത്.

നത്തിങ് ഫോൺ (1)ന്റെ ഈ സ്കോറുകളെ മോട്ടോ എഡ്ജ് 30യുടെ സ്കോറുകളുമായി താരതമ്യം ചെയ്താൽ, മോട്ടറോളയുടെ സ്മാർട്ട്ഫോണിന് മികച്ച സിംഗിൾ-കോർ സ്കോർ ഉണ്ട്. അതേസമയം നത്തിങ് ഫോൺ (1)നാണ് മികച്ച മൾട്ടി-കോർ സ്കോർ ഉള്ളത്. എന്തായാലും ഈ രണ്ട് സ്മാർട്ട്ഫോണുകളും സാധാരണ ദൈനംദിന ഉപയോഗ സാഹചര്യങ്ങളിൽ മികച്ച പെർഫോമൻസ് നൽകുമെന്ന് ഉറപ്പാണ്.
ഐഫോണിന്റെ കൊമ്പൊടിക്കാൻ ആരുണ്ട്? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ

നത്തിങ് ഫോൺ (1)ന് മുകളിൽ സൂചിപ്പിച്ച മോട്ടോ എഡ്ജ് 30 അടക്കമുള്ള സ്മാർട്ട്ഫോണുകളെക്കാൾ മികച്ച ഡിസൈൻ ഉണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. നത്തിങ് തങ്ങളുടെ ആദ്യ ഫോണിന്റെ ഡിസൈനിൽ വളരെ ശ്രദ്ധിച്ചിട്ടുണ്ട്. നത്തിങ് ഫോൺ (1)ൽ മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലും ഉള്ള പ്രീമിയം ഫിനിഷാണ് നൽകിയിരിക്കുന്നത്. ഫോണിന്റെ പിൻവശത്തെ ഫോട്ടോകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. വളരെ വ്യത്യസ്തവും ആകർഷകവുമായ ഡിസൈനാണ് ഫോണിലുള്ളത്. സ്മാർട്ട്ഫോൺ വയർലെസ്, റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി വരുമെന്നും സൂചനകൾ ഉണ്ട്.

നിലവിൽ നത്തിങ് ഫോൺ (1)ന് എന്തെങ്കിലും ഇൻഗ്രെസ്സ് പ്രോട്ടക്ഷൻ ഉണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. ഡിസൈനും കമ്പനി ലക്ഷ്യമിടുന്ന ഉപഭോക്താക്കളെയും വച്ച് നോക്കിയാൽ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിന് സംരക്ഷണം നൽകുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഐപി സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നോട്ടിഫിക്കേഷൻ എൽഇഡികളായി കസ്റ്റമൈസ് ചെയ്യാവുന്ന എൽഇഡി സ്ട്രിപ്പുകളും നത്തിങ് ഫോൺ (1)ൽ ഉണ്ട്.
5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം

നത്തിങ് ഫോൺ (1) സ്നാപ്ഡ്രാഗൺ 778G പ്ലസ് എസ്ഒസിയുമായിട്ടായിരിക്കും വരുന്നത് എന്ന് സ്ഥിരീകരിച്ചിരിക്കുന്നതിനാൽ ഫോണിന്റെ വില ഏതാണ്ട് 30,000 മുതൽ 40,000 രൂപ വരെ ആയിരിക്കുമെന്ന് ഉറപ്പിക്കാം. കമ്പനിയുടെ ആദ്യത്തെ സ്മാർട്ട്ഫോണാണിത് എന്നതിനാൽ ബ്രാൻഡ് ഈ ഡിവൈസിന്റെ വില ഇന്ത്യയിൽ എങ്കിലും കൂടുതലാക്കാനുള്ള സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും. ഇതിനകം സ്മാർട്ട്ഫോൺ വിപണിയിൽ വലിയ ചർച്ചയുണ്ടാക്കാൻ സാധിച്ചത് നത്തിങ് ഫോൺ (1)ലേക്കുള്ള ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കാരണമായിട്ടുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086