ഗെയിമർമാർക്ക് സ്‌നാപ്ഡ്രാഗൺ 855 ചിപ്പ്‌സ്റ്റോടുകൂടി നുബിയ റെഡ് മാജിക് 3 എസ് പ്ലസ്

|

പിസി-സ്റ്റൈൽ ഫാൻ അധിഷ്‌ഠിത കൂളിംഗ് സൊല്യൂഷനുമായി വരുന്ന ഒരേയൊരു സ്മാർട്ട്‌ഫോനാണ് റെഡ് മാജിക് 3. വിമർശകക്കും മൊബൈൽ ഗെയിമർമാർക്കും ഇത് ഒരപോലെ ഇഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ, നൂബിയ അതിന്റെ പിൻഗാമിയെ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വാസ്തവത്തിൽ, സെപ്റ്റംബർ അവസാനത്തോടെ റെഡ് മാജിക് 3 എസ് കാണാൻ മൊബൈൽ ഗെയിമർമാർക്ക് കഴിഞ്ഞേക്കും.

  ഗെയിമർമാർക്ക് സ്‌നാപ്ഡ്രാഗൺ 855 ചിപ്പ്‌സ്റ്റോടുകൂടി നുബിയ റെഡ് മാജിക

 

നുബിയ റെഡ് മാജിക് 3 എസ് കുറച്ചുകാലമായി അഭ്യൂഹങ്ങളിൽ പടർന്നു നിൽക്കുകയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 പ്ലസ് ചിപ്‌സെറ്റ് പ്രഖ്യാപിച്ചതുമുതൽ, തങ്ങളുടെ ഫോണുകളിൽ ഉടൻ തന്നെ ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ആദ്യ നിർമാതാക്കളിൽ ഒരാളാണ് നുബിയ. റെഡ് മാജിക് 3 എസ് എന്നാണ് നുബിയ ഈ ഫോണിന്റെ പേര് നൽകുമെന്നുള്ള റിപ്പോർട്ട്.

നൂബിയ റെഡ് മാജിക് 3

നൂബിയ റെഡ് മാജിക് 3

ഏറ്റവും വ്യക്തമായ നവീകരണം സ്‌നാപ്ഡ്രാഗൺ 855 പ്ലസ് ചിപ്‌സെറ്റിലേക്ക് ഇത് കടന്നുവരുന്നു എന്നുള്ളതാണ്, ഇത് പല വിധത്തിൽ സ്‌നാപ്ഡ്രാഗൺ 855 നെക്കാൾ മികച്ച പ്രകടനം നൽകും. ക്വാൽകോമിന്റെ വാക്കുകൾ അനുസരിച്ച്, സ്‌നാപ്ഡ്രാഗൺ 855 പ്ലസ് 15 ശതമാനം മികച്ച ഗ്രാഫിക്സ് പ്രകടനവും നാല് ശതമാനം മികച്ച സിപിയു പ്രകടനവും കാഴ്ചവയ്ക്കും. ഏറ്റവും കൂടുതൽ തവണ ഗെയിമുകൾ കളിക്കാൻ ആഗ്രഹിക്കുന്ന ഗെയിമർമാർക്ക് ഈ സ്മാർട്ഫോൺ തീർച്ചയായും ഒരു സന്തോഷ വാർത്തയാകും.

സ്‌നാപ്ഡ്രാഗൺ 855 പ്ലസ്

സ്‌നാപ്ഡ്രാഗൺ 855 പ്ലസ്

എന്നിരുന്നാലും, ഫോണിന്റെ ബാക്കി ഭാഗങ്ങൾ റെഡ് മാജിക് 3 ന് സമാനമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, താപനില നിയന്ത്രിക്കാൻ റെഡ് മാജിക് 3 ൽ പ്രവർത്തിച്ച ടർബോ ഫാൻ കൂളിംഗ് സിസ്റ്റം കൊണ്ടുവരും. ഇതിനൊപ്പം 5000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ഫോണിൽ കൊണ്ടുവന്നേക്കാം, അതേസമയം 90 ഹെർട്സ് ഡിസ്‌പ്ലേയിലും ഈ സ്മാർട്ഫോൺ വരും. അല്ലെങ്കിൽ, ബ്ലാക്ക് ഷാർക്ക് 2 ന് സമാനമായ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറുള്ള ഡിസ്പ്ലേ 120Hz അമോലെഡ് പാനലിലേക്ക് നൂബിയയ്ക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും.

ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ
 

ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ

നൂബിയയുടെ പിൻ ക്യാമറയെ ഡ്യുവൽ സെൻസർ യൂണിറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധ്യതയുണ്ട്. റെഡ് മാജിക് 3 എസ് ഉപയോഗിച്ച് അല്പം പരിഷ്കരിച്ച ഡിസൈൻ നമുക്ക് കാണാൻ കഴിഞ്ഞേക്കും. എന്നിരുന്നാലും, കാണേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വിലനിർണ്ണയമായിരിക്കും. റെഡ് മാജിക് 3 ഇന്ത്യയിൽ ആരംഭിക്കുന്നത് 35,999 രൂപയാണ്, ക്വാൽകോം ചിപ്പ് താരതമ്യേന പുതിയതാണെങ്കിൽ, 3 എസിന്റെ മൊത്തത്തിലുള്ള വില വർദ്ധിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.

ആൻഡ്രോയിഡ് 9.0 പൈ

ആൻഡ്രോയിഡ് 9.0 പൈ

ആൻഡ്രോയിഡ് 9.0 പൈയെ അടിസ്ഥാനമാക്കിയുള്ള റെഡ് മാജിക് ഒ.എസ് 2.0 സ്മാർട്ട്‌ഫോൺ പ്രവർത്തിപ്പിക്കുന്നു, 30W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ കൊണ്ടുവന്നിരിക്കുന്നത്. സോണി IMX586 സെൻസർ, 0.8μm പിക്‌സൽ വലുപ്പം, f / 1.75 അപ്പേർച്ചർ, ഡ്യുവൽ എൽഇഡി ഫ്ലാഷ് എന്നിവയുള്ള 48 മെഗാപിക്സൽ പിൻ ക്യാമറയുമായാണ് ഇത് വരുന്നത്. മുൻവശത്ത്, 16 മെഗാപിക്സൽ സെൻസർ /2.0 അപ്പർച്ചർ, എ.ഐ സവിശേഷതകൾ, ഫേസ് അൺലോക്കിംഗിനുള്ള പിന്തുണ എന്നിവയുണ്ട്.

Most Read Articles
Best Mobiles in India

English summary
The Nubia Red Magic 3S has been in the rumours for a while (and possibly forgotten). Ever since Qualcomm announced the Snapdragon 855 Plus chipset, Nubia was one of the first ones to announce that they would offer it in one of their phones soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more