ഏപ്രിൽ 14 ന് വൺപ്ലസ് 8 സീരീസ് ലോഞ്ച് ചെയ്യും: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

ചൈനിസ് സ്മാർട്ട്‌ഫോൺ കമ്പനിയായ വൺപ്ലസ് അടുത്തയാഴ്ച ഏപ്രിൽ 14 ന് തങ്ങളുടെ മുൻനിര സ്മാർട്ട്‌ഫോൺ സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ലോഞ്ച് തീയതി അടുക്കുമ്പോൾ വൺപ്ലസ് 8 സീരീസിനെക്കുറിച്ച് ചില ടീസറുകൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, ഡിസൈൻ‌, കളർ ഓപ്ഷനുകൾ‌, സാധ്യമായ സവിശേഷതകൾ‌ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ‌ ഇതിനകം ഓൺ‌ലൈനിൽ‌ ചോർ‌ന്നു. വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവയുടെ സവിശേഷതകളാണ് കൂടുതലും ചോർന്നത്.

5G കണക്റ്റിവിറ്റി
 

5G കണക്റ്റിവിറ്റിയും ഉയർന്ന വിലയുമായി സീരീസ് വരുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. ഇതിനപ്പുറം, ഡിസ്‌പ്ലേമേറ്റ് പോലുള്ള മൂന്നാം കക്ഷി ബെഞ്ച്മാർക്ക് സ്ഥാപനങ്ങളും വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിനെക്കുറിച്ച് ചില സൂചനകൾ പങ്കുവച്ചിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 865

വൺപ്ലസ് 8 ന്റെ പ്രോ വേരിയൻറ് 6.78 ഇഞ്ച് വലുപ്പമുള്ള ഒരു വലിയ ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ക്വാഡ് എച്ച്ഡി + റെസല്യൂഷൻസ് സപ്പോർട്ട് ചെയ്യുന്ന പാനലായിരിക്കും ഫോണിലുണ്ടാവുക. ഡിസ്പ്ലേയുടെ ഏറ്റവും ആകർഷകമായ സവിശേഷത 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടാണ്. വൺപ്ലസ് 8 പ്രോ 5 ജി സപ്പോർട്ടുള്ള ഒരു സ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റോട് കൂടിയായിരിക്കും പുറത്തിറങ്ങുക.

സെൽഫി ക്യാമറ 16 മെഗാപിക്സലാണ്

ലീക്ക് അനുസരിച്ച് 8 ജിബി അല്ലെങ്കിൽ 12 ജിബി റാം, 128/256 ജിബി യുഎഫ്എസ് 3.0 സ്റ്റോറേജ് എന്നിവയുമായിട്ടായിരിക്കും ഇത് പുറത്തിറങ്ങുക. ക്യാമറകൾ പരിശോധിച്ചാൽ, 48 മെഗാപിക്സൽ ലെൻസുള്ള പ്രൈമറി ക്യാമറയോട് കൂടിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം മറ്റൊരു 48 മെഗാപിക്സൽ സെക്കന്ററി ക്യാമറയും 8 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്യാമറകളും ഉണ്ടായിരിക്കും. ഫോണിലെ സെൽഫി ക്യാമറ 16 മെഗാപിക്സലാണ്.

4510mAh ശേഷിയുള്ള ബാറ്ററി
 

4510mAh ശേഷിയുള്ള ബാറ്ററി 30W വാർപ്പ് ചാർജിംഗും 30W ഫാസ്റ്റ് വയർലെസ് ചാർജിംഗ് ടെക്നോളജിയോട് കൂടിയാണ് പുറത്തിറങ്ങുക. 3W റിവേഴ്സ് വയർലെസ് ചാർജിംഗിനുള്ള സപ്പോർട്ടും ഉണ്ടാകും. നീല, കറുപ്പ്, പച്ച എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നും ഐപി 68 വാട്ടർപ്രൂഫിംഗ് സപ്പോർട്ട് ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ട് അവകാശപ്പെടുന്നു.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോയിൽ നിന്നും വ്യത്യസ്തമായി വൺപ്ലസ് 8 ന് അല്പം ചെറിയ ഡിസ്പ്ലെയാണ് ഉള്ളത്. 6.55 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 90Hz വരെ റിഫ്രഷ് റൈറ്റോട് കൂടി വരുന്നു. കോർ കോൺഫിഗറേഷനുകൾ ഇരു ഫോണിലും സമാനമായിരിക്കും. വേരിയന്റിനെ ആശ്രയിച്ച് 8 ജിബി / 12 ജിബി റാമും 128 ജിബി / 256 ജിബി യു‌എഫ്‌എസ് 3.0 സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 865 5 ജി ചിപ്‌സെറ്റും വൺപ്ലസ് 8 പായ്ക്ക് ചെയ്യുന്നു.

വൺപ്ലസ് 8 സീരീസ്

വൺപ്ലസ് 8 പ്രോയിൽ നിന്നും വൺ പ്ലസ് 8ൽ ക്യാമറ സെറ്റപ്പിലും ചെറിയ മാറ്റങ്ങളുണ്ടാകും. വൺപ്ലസ് 8 ൽ ട്രിപ്പിൾ ക്യാമറകൾ മാത്രമേ ഉള്ളൂ. പ്രൈമറി ലെൻസ് 48 മെഗാപിക്സലായിരിക്കും. 16 മെഗാപിക്സലും 2 മെഗാപിക്സലുമായി രണ്ട് ലെൻസുകളും ഉണ്ടായിരിക്കും. ബാറ്ററി പരമാവധി 4300mAh ആയിരിക്കും. 30W വാർപ്പ് ചാർജ് സപ്പോർട്ടും ഫോണിലുണ്ട്. പക്ഷേ വയർലെസ് ചാർജിംഗ് ഇല്ല. വൺപ്ലസിന്റെ നോൺ-പ്രോ മോഡലിൽ ഐപിഎസ് റേറ്റിംഗും ഉണ്ടാകില്ല. ലോഞ്ച് ചെയ്യുമ്പോൾ ബ്ലൂ, ബ്ലാക്ക്, ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ.

Most Read Articles
Best Mobiles in India

English summary
China-based smartphone giant OnePlus is all set to launch its much-anticipated flagship smartphone series next week on April 14. As the launch date approaches, the company has shared some teasers regarding the OnePlus 8 series to generate hype.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X