വൺപ്ലസ് 8 ടി സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ നവംബർ 2 ന് അവതരിപ്പിക്കും

|

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ സ്മാർട്ഫോൺ നവംബർ 2 ന് അവതരിപ്പിക്കും. ഈ പുതിയ മോഡലിന്റെ ലോഞ്ച് തീയതി പ്രഖ്യാപിക്കാൻ കമ്പനി വെയ്‌ബോയിലേക്ക് പോയി. വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷന് യെല്ലോ, ആഷ് നിറത്തിലുള്ള ആക്‌സന്റുകളുണ്ട്. ഈ ലിമിറ്റഡ് എഡിഷൻ ഹാൻഡ്‌സെറ്റിനായി ഗെയിം ഡെവലപ്പർ സിഡി പ്രോജക്റ്റുമായി വൺപ്ലസ് പങ്കാളിയായി. ഡിസംബർ 10 ന് അവതരിപ്പിക്കാനിരിക്കുന്ന ആക്ഷൻ റോൾ പ്ലേയിംഗ് വീഡിയോ ഗെയിമാണ് സൈബർപങ്ക് 2077. ഈ വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ: ലോഞ്ച് തീയതി, വിൽപ്പന വിശദാംശങ്ങൾ
 

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ: ലോഞ്ച് തീയതി, വിൽപ്പന വിശദാംശങ്ങൾ

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ നവംബർ 2 ന് അവതരിപ്പിക്കുമെന് കമ്പനി സ്ഥിരീകരിച്ചു. പുതിയ വെയ്‌ബോ പോസ്റ്റിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് (11.30 IST) ചൈനയിൽ ലോഞ്ച് ഇവന്റ് നടക്കുമെന്ന് വൺപ്ലസ് വിശദീകരിക്കുന്നു. അരികുകളിൽ മഞ്ഞയുടെ ചെറിയ ആക്സന്റുകൾ വരുന്നത് ഈ സ്മാർട്ട്ഫോണിന്റെ പോസ്റ്റർ കാണിക്കുന്നു. ഈ എഡിഷൻറെ റീട്ടെയിൽ പാക്കേജും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കാം.

വൺ‌പ്ലസ് 8 ടി സൈബർ‌പങ്ക് 2077 ലിമിറ്റഡ് എഡിഷൻ

നവംബർ 4 മുതൽ ചൈനയിൽ ഈ സ്മാർട്ട്ഫോൺ മുൻകൂട്ടി ഓർഡറുകൾ ചെയ്യാനാകുമെന് വൺപ്ലസ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. വൺ‌പ്ലസ് 8 ടി സൈബർ‌പങ്ക് 2077 ലിമിറ്റഡ് എഡിഷൻ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉപയോഗിച്ച് വരുമെന്ന് കഴിഞ്ഞ ലീക്കുകൾ‌ സൂചിപ്പിക്കുന്നു. ഇതിന്റെ വില CNY 3,999 (ഏകദേശം 43,600 രൂപ) ആയിരിക്കും.

ഇന്ത്യൻ ആർമിയുടെ സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം എസ്എഐ (SAI) പുറത്തിറങ്ങി

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ: സവിശേഷതകൾ

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ: സവിശേഷതകൾ

ഈ പുതിയ വൺപ്ലസ് 8 ടി സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ ഡിസൈനിൽ മാറ്റങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, സവിശേഷതകൾ വൺപ്ലസ് 8 ടി സ്റ്റാൻഡേർഡ് മോഡലിന് സമാനമായിരിക്കും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഈ സ്മാർട്ട്ഫോൺ ഓക്‌സിജൻ ഒ.എസ് 11ൽ പ്രവർത്തിക്കുന്നു. 120 റിഫ്രഷ് റേറ്റിനൊപ്പം 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയുമായി വരുമെന്ന് പറയുന്നു. 12 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറായിരിക്കും ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. വൺപ്ലസ് 8 ടി സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷനിൽ 256 ജിബി യുഎഫ്എസ് 3.1 ഓൺബോർഡ് സ്റ്റോറേജുണ്ട്.

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ: ക്യാമറ
 

48 മെഗാപിക്സൽ സോണി IMX586 പ്രൈമറി സെൻസർ, 16 മെഗാപിക്സൽ സോണി IMX481 സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് 8 ടി സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷനിൽ വരുന്നത്. സെൽഫികൾ പകർത്തുവാൻ നിങ്ങൾക്ക് 16 മെഗാപിക്സൽ സോണി IMX471 സെൻസറും ലഭിക്കും.

വൺപ്ലസ് 8 ടി സൈബർപങ്ക് 2077: 4,500mAh ബാറ്ററി

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷനിൽ 5 ജി, 4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, എൻ‌എഫ്‌സി, ഗ്ലോനാസ്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണിൽ വാർപ്പ് ചാർജ് 65 ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,500mAh ബാറ്ററി വരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

സാംസങ് ഡബ്ല്യു 21 5 ജി ഫോൾഡബിൾ സ്മാർട്ട്ഫോൺ നവംബർ 4 ന് അവതരിപ്പിക്കും

Most Read Articles
Best Mobiles in India

English summary
The OnePlus 8 T Version of Cyberpunk 2077 is set to be released on November 2. The business has taken this new iteration to Weibo to confirm the launch date. To have yellow and grey accents, the OnePlus 8 T Cyberpunk 2077 Edition is teased.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X