വൺപ്ലസ് 8ടി പുറത്തിറങ്ങുക 65W വാർപ്പ് ചാർജ് സപ്പോർട്ടുമായി

|

വൺപ്ലസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 8ടി ഒക്ടോബർ 14ന് അവതരിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ഈ സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകൾ കമ്പനി ടീസറിലൂടെ പുറത്ത് വിട്ടു. എല്ലാ വൺപ്ലസ് ഡിവൈസുകളെയും പോലെ വേഗത്തിൽ ചാർജ് ചെയ്യാനുള്ള മികച്ച സാങ്കേതിക വിദ്യ ഈ പുതിയ ഡിവൈസിലും ഉണ്ട്. 65W വാർപ്പ് ചാർജ് സാങ്കേതികവിദ്യയുമായിട്ടായിരിക്കും വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.

വൺപ്ലസ് 65W ഫാസ്റ്റ് ചാർജ്
 

വൺപ്ലസ് 65W ഫാസ്റ്റ് ചാർജ്

വൺപ്ലസ് സിഇഒ പീറ്റ് ലോ അടുത്തിടെ വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ ടീസ് ചെയ്തിരുന്നു. കമ്പനിയിൽ നിന്നുള്ള അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് അറിയാനുള്ള ധൃതിയായിരുന്നു സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ കണ്ടത്. വൺപ്ലസ് 8ടിയുടെ ഔദ്യോഗിക ലാൻഡിംഗ് പേജിൽ ഒരേ സമയം രണ്ട് ബാറ്ററികൾ ഒരേ സമയം ചാർജ് ചെയ്യുന്നതായി കാണിക്കുന്ന ഗ്രാഫിക്സ് കാണാം.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ചാർജിംഗ് സാങ്കേതികവിദ്യ

സ്ക്രോളിംഗ്, ചാർജിംഗ് സാങ്കേതികവിദ്യയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന 'ക്ലിക്ക് ഇറ്റ്' ബട്ടൺ ക്ലിക്ക് ചെയ്താൽ ഡ്യുവൽ സെൽ ബാറ്ററികൾ ഒരേസമയം ചാർജ് ചെയ്യുന്നതെങ്ങനെയെന്ന വൺപ്ലസ് 8ടി യുടെ എആർ ഇമേജ് കാണാം. ഡ്യൂവൽ-സെൽ സെറ്റപ്പ് ഫാസ്റ്റ് ചാർജിങ് ടെക്കിനെ കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ്. ടീസറിൽ വൺപ്ലസ് 65W വാർപ്പ് ചാർജ് ടെക് ആണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ഈ ചാർജിങ് സങ്കേതികവിദ്യ തന്നെയായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ.

വൺപ്ലസ് 8ടി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 8ടി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 8ടി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീനായിരിക്കു ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. 120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള എഫ്എച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഇത്. 48 എംപി പ്രൈമറി സെൻസർ, 16 എംപി അൾട്രാ വൈഡ് സെൻസർ, 5 എംപി മാക്രോ, 2 എംപി മോണോ ലെൻസ് എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. സ്നാപ്ഡ്രാഗൺ 865 പ്രോസസർ ആയിരിക്കും ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 11 ഒ.എസിൽ ഈ ഡിവൈസ് പ്രവർത്തിക്കും.

കൂടുതൽ വായിക്കുക: സാംസങിന്റെ വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്‌സി എസ്20 എഫ്ഇ പുറത്തിറങ്ങി

വൺപ്ലസ് 65W വാർപ്പ് ചാർജ് ടെക്കിന്റെ സവിശേഷത
 

വൺപ്ലസ് 65W വാർപ്പ് ചാർജ് ടെക്കിന്റെ സവിശേഷത

രണ്ട് 2,130 mAh ബാറ്ററികൾ പായ്ക്ക് ചെയ്യുന്ന ഓപ്പോ ഫൈൻഡ് എക്സ്2 സീരീസിന് സമാനമായ ഡ്യൂവൽ സെൽ ബാറ്ററി സെറ്റപ്പായിരിക്കും വൺപ്ലസ് 8ടി സ്മാർട്ട്ഫോണിലും ഉണ്ടാവുക. ഫൈൻഡ് എക്സ് 2 സീരീസിൽ 65W സൂപ്പർവൂക് 2.0 ചാർജ് ആണ് ഓപ്പോ പായ്ക്ക് ചെയ്തത്. ഇത് ഏകദേശം 38 മിനിറ്റിനുള്ളിൽ ഫോൺ ചാർജ് ചെയ്യുന്നു. ഇതുവരെ പ്രധാനപ്പെട്ട ഓപ്പോ ഡിവൈസുകളിലെല്ലാം 30 ടി വാർപ്പ് ചാർജ് സാങ്കേതികവിദ്യയാണ് ഉണ്ടായിരുന്നത്.

65W വാർപ്പ് ചാർജ്

65W വാർപ്പ് ചാർജ് ടെക് തീർച്ചയായും ഫോണിന്റെ പ്രകടനം വർദ്ധിപ്പിക്കുകയും ഫോൺ ചാർജ് ചെയ്യാനെടുക്കുന്ന സമയം വലിയ തോതിൽ കുറയ്ക്കുകയും ചെയ്യും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ആദ്യ ഫോൺ എന്ന നിലയിൽ വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന് പ്രധാന്യം ഏറുകയാണ്. ഫോൺ പുറത്തിറങ്ങിയ ശേഷം മാത്രമേ ഈ സാങ്കേതികവിദ്യ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നം പ്രയോജനപ്പെടുന്നത് എന്നും പറയാനാകൂ.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
OnePlus 8T, the latest flagship smartphone from OnePlus, will be unveiled on October 14th. According to reports, the OnePlus 8T will be available with 65W warp charge technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X