വൺപ്ലസ് 9 സീരീസ് മാർച്ച് 23ന് അവതരിപ്പിച്ചേക്കും

|

വൺപ്ലസ് 9 സീരീസ് സ്മാർട്ഫോണുകളുടെ സവിശേഷതകളും മറ്റ് വിവരങ്ങളും കുറച്ചുകാലമായി അഭ്യുഹങ്ങളിൽ വരുന്നുണ്ട്. ഇതുവരെ, ലീക്കുകളും അഭ്യൂഹങ്ങളും വരാനിരിക്കുന്ന ഈ ഹാൻഡ്സെറ്റുകൾ എന്തൊക്കെ ലഭ്യമാക്കുമെന്നതിൻറെ ഒരു ചെറിയ വിവരണം നൽകി. ഇപ്പോൾ വൺപ്ലസ് 9 സീരീസിൻറെ ലോഞ്ച് തീയതി ഓൺലൈനിൽ ചോർന്നിരുന്നു. മാർച്ച് എട്ടിന് 'സ്റ്റേ ട്യൂൺ' എന്ന് പരാമർശിച്ച വൺപ്ലസ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഔദ്യോഗിക ടീസർ പ്രത്യക്ഷപ്പെട്ടതിനാൽ ഇതിൻറെ ലോഞ്ച് ഇനി അധികം താമസിക്കില്ലെന്ന് കാണിക്കുന്നു.

വൺപ്ലസ് 9 സീരീസ് ലോഞ്ച് തീയതി
 

കൂടാതെ, വൺപ്ലസ് 9 സീരീസ് ലോഞ്ച് തീയതി മാർച്ച് 8 ന് വെളിപ്പെടുത്തുമെന്ന് ടിപ്പ്സ്റ്റർ മാക്സ് ജെ അവകാശപ്പെട്ടു. അതേസമയം, ടിപ്പ്സ്റ്റർ മുകുൾ ശർമ വെളിപ്പെടുത്തിയ ഒരു ട്വീറ്റ് വൺപ്ലസ് 9 സീരീസ് മാർച്ച് 23 ന് അവതരിപ്പിക്കുമെന്ന് സൂചന നൽകി. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. അതിനാൽ തന്നെ, ഈ കാര്യങ്ങൾ വളരെ ഗൗരവമായി എടുക്കേണ്ട കാര്യമില്ല. വൺപ്ലസിൽ നിന്ന് വരാനിരിക്കുന്ന സീരീസിൽ മൂന്ന് സ്മാർട്ഫോൺ മോഡലുകൾ ഉൾപ്പെടുന്നുണ്ട്.

ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ 2021ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ 2021

 വൺപ്ലസ് 9 സീരീസിൽ ഉൾപ്പെടുന്ന സ്മാർട്ഫോൺ മോഡലുകൾ

വൺപ്ലസ് 9, 9 പ്രോ, വൺപ്ലസ് 9 ആർ അല്ലെങ്കിൽ 9 ഇ തുടങ്ങിയവയാണ് വൺപ്ലസ് 9 സീരീസിൽ ഉൾപ്പെടുന്ന സ്മാർട്ഫോൺ മോഡലുകൾ. ഈ വരുന്ന അവസാന മോഡലിനെ വൺപ്ലസ് 9 ലൈറ്റ് എന്നും വിളിക്കാറുണ്ട്. 9 സീരീസിന് കീഴിൽ എത്ര മോഡലുകൾ വിപണിയിലെത്തുമെന്ന കാര്യം കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. വൺപ്ലസ് 9 പ്രോയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും പഞ്ച്-ഹോൾ കട്ട്ഔട്ടും വരുന്ന 6.7 ഇഞ്ച് ക്യുഎച്ച്ഡി + ഡിസ്‌പ്ലേ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ കുറഞ്ഞത് 8 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിൽ നിന്ന് ഇതിന് മികച്ച പ്രവർത്തനക്ഷമത നൽകും.

വൺപ്ലസ് 9 സീരീസ് ക്യാമറ സെറ്റപ്പ്

അടുത്തിടെ, ഇതിൻറെ പ്രോ മോഡൽ ഓൺലൈനിൽ ചോർന്നു. ഇത് ഒരു ഹാസ്സൽബ്ലാഡ് സർട്ടിഫൈഡ് ക്യാമറ സെറ്റപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ക്യാമറ, 50 എംപി വൈഡ് ആംഗിൾ ലെൻസ്, 8 എംപി ടെലിഫോട്ടോ ലെൻസ്, 2 എംപി ഡെപ്ത് അല്ലെങ്കിൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. 30 എഫ്പിഎസ് വരെ 8K വീഡിയോ റെക്കോർഡിംഗും ഇത് സപ്പോർട്ട് ചെയ്യും.

2 വർഷം അൺലിമിറ്റഡ് കോളുകളടക്കം കിടിലൻ ആനുകൂല്യങ്ങളുമായി 2021ലെ ജിയോഫോൺ ഓഫറുകൾ2 വർഷം അൺലിമിറ്റഡ് കോളുകളടക്കം കിടിലൻ ആനുകൂല്യങ്ങളുമായി 2021ലെ ജിയോഫോൺ ഓഫറുകൾ

വൺപ്ലസ് 9 സീരീസ് മാർച്ച് 23ന് അവതരിപ്പിച്ചേക്കും
 

സ്റ്റാൻഡേർഡ് വൺപ്ലസ് 9, 6.55 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ 1,080 എക്സ് 2,400 പിക്സൽ റെസല്യൂഷനും അതേ 120 ഹെർട്സ് റിഫ്രഷ് റേറ്റും നൽകും. ഈ സീരിസിൻറെ സ്റ്റാൻഡേർഡ് മോഡൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറിൽ പ്രവർത്തിച്ചേക്കും. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്ന 4,500 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതിൽ സപ്പോർട്ട് ചെയ്യുന്നത്. വൺപ്ലസ് 9 ആർ അല്ലെങ്കിൽ 9 ഇ സീരീസിൽ നിന്ന് താങ്ങാനാവുന്ന ഒരു ഓഫർ ആണെന്ന് പറയപ്പെടുന്നു. സവിശേഷതകളുടെ കാര്യത്തിൽ, 90 ഹെർട്സ് റിഫ്രഷ് രാട്ടിനൊപ്പം 6.5 ഇഞ്ച് എഫ്എച്ച്ഡി + സ്‌ക്രീനുമായി ഈ സ്മാർട്ട്ഫോൺ വരാൻ സാധ്യതയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 SoC പ്രോസസർ പ്രവർത്തിപ്പിക്കുമെന്നും 5,000 എംഎഎച്ച് ബാറ്ററി ഇതിന് ലഭിക്കുമെന്നും പറയുന്നു.

Most Read Articles
Best Mobiles in India

English summary
The OnePlus 9 series' launch date has now been leaked online. The launch appears to be approaching rapidly, as an official teaser has appeared on the OnePlus India website, with the message 'Keep tuned' for March 8.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X