Just In
- 44 min ago
5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 50 min ago
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
- 2 hrs ago
സോണി ആൽഫ 1 ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 2 hrs ago
സ്നാപ്ഡ്രാഗൺ 765 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് എക്സ് 1 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ
Don't Miss
- Finance
ബജറ്റ് 2021: ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- Movies
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായി
വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോൾ വൺപ്ലസ് 9 സീരീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വരുന്നു. പുതിയ വൺപ്ലസ് സീരിസിൽ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയുൾപ്പെടെ മൂന്ന് മോഡലുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് 9 സീരീസ് ലോഞ്ച് 2021 മാർച്ചിൽ നടക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെക്ഡ്രോയിഡറിന്റെ റിപ്പോർട്ട് അനുസരിച്ച് വൺപ്ലസ് 9ന്റെ മോഡൽ നമ്പർ LE2110 ആയിരിക്കും.

വൺപ്ലസ് 9 പ്രോയുടേതായി മൂന്ന് മോഡൽ നമ്പരുകളാണ് ഇതുവരെയുള്ള റിപ്പോർട്ടുകളിൽ കണ്ടത്. ഇത് LE2117, LE2119, LE2120 എന്നിവയാണ്. മൂന്ന് മോഡൽ നമ്പറുകളും വൺപ്ലസ് 9 പ്രോയുടെ മൂന്ന് വേരിയന്റുകളുടേതാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വൺപ്ലസ് ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോഡൽ നമ്പർ LE2127 ഉള്ള മറ്റൊരു ഫോൺ കൂടി ലീക്ക് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇത് വൺപ്ലസ് 9 സീരിസിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 9 സീരീസ് "ലെമനേഡ്" എന്ന കോഡ് നെയിമുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്ന് ടിപ്സ്റ്റർ മാക്സ് ജെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വൺപ്ലസ് 9 സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകൾ ഈ ആഴ്ച വെയ്ബോ വഴി പുറത്ത് വന്നു. ലീക്ക് റിപ്പോർട്ടുകളിൽ ഡിവൈസുമായി ബന്ധപ്പെട്ട പലതരം വിവരങ്ങളും പ്രചരിക്കുന്നുണ്ട് എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കില്ല.

വൺപ്ലസ് 9 സീരീസിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വെയ്ബോ വഴി പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് വൺപ്ലസ് 9 സീരീസ് സ്മാർട്ട്ഫോണിന്റെ മൂന്ന് മോഡലുകളിലും പുതിയ 5nm സ്നാപ്ഡ്രാഗൺ 875 എസ്ഒസിയായിരിക്കും ഉണ്ടാവുക. ഈ പ്രോസസർ ഡിസംബറിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ വൺപ്ലസ് 9 സീരീസിൽ 120Hz ഡിസ്പ്ലെയ്ക്ക് പകരം 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ആയിരിക്കും ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സീരിസിലെ പുതിയ ഫോണുകൾ നവംബർ 11ന് പുറത്തിറങ്ങും

പുതിയ വൺപ്ലസ് 9 സീരിസിൽ സെൽഫി ക്യാമറ സ്ഥാപിക്കുന്നതിനായി പഞ്ച്-ഹോൾ കട്ട് ഔട്ട് ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോൺ സീരീസ് ആൻഡ്രോയിഡ് 11 ബേസ്ഡ് യുഐയിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ IP68 പ്രോട്ടക്ഷൻ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വൺപ്ലസിന്റെ പുതിയ മൂന്ന് ഡിവൈസുകളിലും കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി സപ്പോർട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ ഉണ്ടായിരിക്കും. ചാർജ് ചെയ്യുന്നതിനും ഡാറ്റാ ട്രാൻസ്ഫർ ചെയ്യാനുമായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നത്. ഡിവൈസുകളുടെ ക്യാമറ, ഡിസൈൻ വിശദാംശങ്ങൾ തുടങ്ങിയവയെ കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും തന്നെ ലഭ്യമല്ല. വരും ദിവസങ്ങളിൽ ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വന്നേക്കും.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190