വീണ്ടും സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച് വൺപ്ലസ്, വൺപ്ലസ് 9ആർടി 5ജി പുറത്തിറങ്ങി

|

വൺപ്ലസ് തങ്ങളുടെ 9 സീരിസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. വൺപ്ലസ് 9ആർടി എന്ന സ്മാർട്ട്ഫോണാണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ഈ പുതിയ വൺപ്ലസ് ഫോൺ ഇന്ത്യയിലടക്കം ലഭ്യമായ വൺപ്ലസ് 9ആർ എന്ന മോഡലിന്റെ കൂടുതൽ മെച്ചപ്പെടുത്തിയ പതിപ്പാണ്. വൺപ്ലസ് 9 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ സവിശേഷതകളോട് അടുത്ത് നിൽകുന്ന ഡിവൈസ് കൂടിയാണ് ഇത്. 120 ഹെർട്സ് ഒഎൽഇഡി ഡിസ്പ്ലേ, 50 എംപി പ്രൈമറി ക്യാമറ, 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകളുള്ള ഡിവൈസ് വൈകാതെ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

വൺപ്ലസ് 9ആർടി 5ജി: വില

വൺപ്ലസ് 9ആർടി 5ജി: വില

വൺപ്ലസ് 9ആർടി 5ജി സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ബേസ് വേരിയന്റിന് ചൈനയിൽ സിഎൻവൈ 3299 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 38,500 രൂപയോളം വരുന്നു. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 3499 ആണ് വില. ഇത് ഏകദേശം 40,900 രൂപയോളം വരും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ചൈനയിൽ സിഎൻവൈ 3799 ആണ് വില. ഇന്ത്യൻ കറൻസിലിൽ ഇത് ഏകദേശം 44,400 രൂപയാണ്.

വൺപ്ലസ് 9ആർടി 5ജി: സവിശേഷതകൾ
 

വൺപ്ലസ് 9ആർടി 5ജി: സവിശേഷതകൾ

വൺപ്ലസ് 9ആർടി 5ജി സ്മാർട്ട്ഫോണിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ കാണാറുള്ള മികച്ച സവിശേഷതകൾ എല്ലാം നൽകിയിട്ടുണ്ട്. ഡിവൈസിൽ 6.62 ഇഞ്ച് ഇ4 ഒഎൽഇഡി ഡിസ്പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് 1300നീറ്റ് പീക്ക് ബ്രൈറ്റ്നസ് ലെവലുണ്ട്. എച്ച്ഡിആർ10+ സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയിൽ 600 ഹെർട്സ് ടച്ച് റെസ്പോൺസ് റേറ്റാണ് ഉള്ളത്. ഇത് വളരെ മികച്ചൊരു ഡിസ്പ്ലെ തന്നെയാണ്. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റാണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്.

വിവോ വി21 നിയോൺ സ്പാർക്ക് കളർ വേരിയന്റ് വിപണിയിൽ, വില 29,990 രൂപ മുതൽവിവോ വി21 നിയോൺ സ്പാർക്ക് കളർ വേരിയന്റ് വിപണിയിൽ, വില 29,990 രൂപ മുതൽ

ഡിസൈൻ

വൺപ്ലസ് 9ആർടി 5ജി സ്മാർട്ട്ഫോണിന്റെ ഡിസൈൻ വൺപ്ലസ് 9ന് സമാനമാണ്. ഡിസ്പ്ലേയിൽ ഒരു കോർണർ പഞ്ച്-ഹോൾ ക്യാമറയും ചുറ്റും സ്ലിം ബെസലുകളുമാണ് ഉള്ളത്. പിൻ പാനലിൽ ഗ്ലാസാണ് ഉള്ളത്. ഇതിൽ ഒരു മാറ്റ് ഫിനിഷും നൽകിയിട്ടുണ്ട്. ചതുരാകൃതിയിലാണ് ക്യാമറ മൊഡ്യൂൾ കൊടുത്തിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിങ്കർപ്രിന്റ് സെൻസർ ഉള്ളതിനാ ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടില്ല. അലേർട്ട് സ്ലൈഡറും നൽകിയിട്ടുണ്ട്. ചൈനയിൽ ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ്12ലാണ് ഫോൺ പ്രവർത്തിക്കുന്നത്. കളർ ഒഎസുമായി വരുന്ന ആദ്യത്തെ വൺപ്ലസ് ഫോൺ ആണ് ഇത്.

ട്രിപ്പിൾ റിയർ ക്യാമറ

വൺപ്ലസ് 9 ആർടി 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഒഐഎസ്, ഇഐഎസ് സപ്പോർട്ടുള്ള 50എംപി സോണി IMX766 പ്രൈമറി ക്യാമറയ്ക്കൊപ്പം 16എംപി വൈഡ് ആംഗിൾ ലെൻസും ഒരു മാക്രോ ലെൻസും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇത് വാർപ്പ് ചാർജ് 65ടി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി സപ്പോർട്ട്, വൈഫൈ 6, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

കളർ ഒഎസ്

ഓപ്പോയുടെ കളർ ഒഎസുമായി വരുന്ന ആദ്യത്തെ വൺപ്ലസ് ഫോൺ എന്ന നിലയിൽ വൺപ്ലസ് 9ആർടി 5ജിക്ക് പ്രാധാന്യം ഏറെയാണ്. ഈ ഡിവൈസ് ഇന്ത്യയിൽ എത്തുന്നതും ഓപ്പോയുടെ ഒഎസുമായിട്ടായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്തായാലും വൈകാതെ തന്നെ ഡിവൈസ് രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതേ വില വിഭാഗത്തിലാണ് വൺപ്ലസ് 9ആർടി 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് എങ്കിൽ തീർച്ചയായും വിപണി പിടിച്ചടക്കാൻ ഫോണിന് സാധിക്കും.

റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാംറിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

Most Read Articles
Best Mobiles in India

English summary
OnePlus has introduced the new smartphone in their 9 series. The OnePlus 9RT is a smartphone launched in the Chinese market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X