20,000 രൂപയിൽ താഴെ വിലയുമായി വൺപ്ലസിന്റെ സ്മാർട്ട്ഫോൺ വരുന്നു

|

വൺപ്ലസ് പ്രീമിയം, ഹൈ-എൻഡ് ഫ്ലാഗ്ഷിപ്പുകളുമായിട്ടാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇപ്പോഴും ഈ വിഭാഗങ്ങളിലെ ഫോണുകൾ പുറത്തിറക്കുന്നതിൽ തന്നെയാണ് വൺപ്ലസിന്റെ ശ്രദ്ധ. ഇതിന് തെളിവാണ് വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവ. എന്നാൽ പ്രീമിയം-മിഡ് റേഞ്ച് വിഭാഗത്തിലും വൺപ്ലസ് ഡിവൈസുകൾ പുറത്തിറക്കിയിട്ടുണ്ട്. വൺപ്ലസ് നോർഡ് സീരീസ് പ്രീമിയം-മിഡ് റേഞ്ച് വിപണി പിടിക്കാനുള്ള കമ്പനിയുടെ തുറുപ്പ് ചീട്ടുകളായിരുന്നു. ഇപ്പോഴിതാ അതിനെക്കാൾ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള പദ്ധതികളിലാണ് വൺപ്ലസ്. 20,000 രൂപയിൽ താഴെയുള്ള വിലയിൽ ആയിരിക്കും വൺപ്ലസ് ഡിവൈസുകൾ അവതരിപ്പിക്കുന്നത്.

 

വൺപ്ലസ് മിഡ് റേഞ്ച് ഫോണുകൾ

വൺപ്ലസ് മിഡ് റേഞ്ച് ഫോണുകൾ

റിപ്പോർട്ടുകൾ അനുസരിച്ച് 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വൺപ്ലസ്. റിപ്പോർട്ടിൽ ഈ ഡിവൈസുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഒപ്പോ അടുത്തിടെ വൺപ്ലസുമായുള്ള പുതിയ ബന്ധംത്തിന്റെ പ്രതിഫലനം തന്നെയായിരിക്കും പുതിയ ഡിവൈസ് എന്നാണ് സൂചനകൾ. ഇന്ത്യൻ വിപണിയിൽ 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ പുറത്തിറക്കുമെന്ന വാർത്ത ഒരു ടിപ്സ്റ്ററാണ് പുറത്ത് വിട്ടത്. കമ്പനി ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും നൽകിയിട്ടില്ല.

ജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവെക്കാനുള്ള കാരണമെന്ത്, അറിയേണ്ടതെല്ലാംജിയോഫോൺ നെക്സ്റ്റിന്റെ ലോഞ്ച് മാറ്റിവെക്കാനുള്ള കാരണമെന്ത്, അറിയേണ്ടതെല്ലാം

വൺപ്ലസും ഓപ്പോയും

വൺപ്ലസും ഓപ്പോയും അടുത്തിടെ ലയനം പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഒരു മാതൃ കമ്പനിയിൽ വരാതെയാണ് രണ്ട് കമ്പനികളും ലയനം പ്രഖ്യാപിച്ചിരിക്കുന്നത്. ലയനം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വൺപ്ലസ് ഫോണുകളിൽ വ്യത്യസ്ത ഒഎസ് വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. ഇപ്പോൾ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ അടുത്ത വർഷത്തിന്റെ രണ്ടാം പാദത്തോടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് മിഡ് റേഞ്ച് ഫോണുകൾ വിപണിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ
 

വൺപ്ലസ് മിഡ് റേഞ്ച് ഫോണുകൾ വിപണിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ

വൺപ്ലസ് നോർഡ് ലോഞ്ച് കമ്പനിയുടെ ഇന്ത്യയിലെ ജനപ്രീതിയിൽ തന്നെ വലിയ മാറ്റം വരുത്തി. പ്രീമിയം സവിശേഷതകളും 5ജി സപ്പോർട്ടും കുറഞ്ഞ വിലയ്ക്ക് കൊണ്ടുവന്നവയാണ് നോർഡ് സ്മാർട്ട്ഫോണുകൾ, വൺപ്ലസ് നോർഡ് സിഇ 5ജി, വൺപ്ലസ് നോർഡ് 2 5ജി എന്നിവയാണ് ഈ സീരിസിലെ 5ജി സ്മാർട്ട്ഫോണുകൾ. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോർഡ് സ്മാർട്ട്ഫോണുകൾ കൂടിയാണ് ഇവ. ഈ സ്മാർട്ട്ഫോണുകൾക്ക് യഥാക്രമം 24,999 രൂപ, 27,999 രൂപ എന്നിങ്ങനെയാണ് വില. വിലയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസുകൾ വലിയ ജനപ്രീതി നേടിയിട്ടുണ്ട്.

റിയൽ‌മി എക്സ്7 മാക്സ് 5ജി ഫ്ലിപ്പ്കാർട്ടിലൂടെ 6,000 രൂപ കിഴിവിൽ സ്വന്തമാക്കാംറിയൽ‌മി എക്സ്7 മാക്സ് 5ജി ഫ്ലിപ്പ്കാർട്ടിലൂടെ 6,000 രൂപ കിഴിവിൽ സ്വന്തമാക്കാം

മിഡ് റേഞ്ച്

20,000 രൂപയിൽ താഴെ വിലയുള്ള മിഡ് റേഞ്ച് സെഗ്മെന്റിൽ റെഡ്മി, റിയൽ‌മി, വിവോ, ഓപ്പോ തുടങ്ങിയ ചൈനീസ് ബ്രാൻഡുകളുടെ ആധിപത്യമാണ് ഉള്ളത്. ഈ വിഭാഗത്തിൽ ഏതാനും സാംസങ് ഫോണുകളും ജനപ്രീതി നേടിയിട്ടുണ്ട്. വൺപ്ലസ് കൂടി ഈ വില വിഭാഗത്തിൽ സ്മാർട്ട്ഫോൺ പുറത്തിറക്കിയാൽ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. പുതിയ വൺപ്ലസ് സ്മാർട്ട്ഫോണുകൾ മികച്ച സവിശേഷതകളുമായിട്ടാണ് മിഡ്റേഞ്ച് വിഭാഗത്തിലേക്ക് എത്തുന്നതെങ്കിൽ വിപണി കൈയ്യടക്കിയിരിക്കുന്ന റെഡ്മി അടക്കമുള്ള ബ്രാന്റുകൾക്ക് ഇത് തിരിച്ചടിയാകും.

വൺപ്ലസ് 9ആർടി

വൺപ്ലസ് മിഡ്റേഞ്ച് വിഭാഗത്തിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെങ്കിലും കമ്പനിയുടെ ശ്രദ്ധ മുൻനിര വിഭാഗതതിൽ തന്നെയായിരിക്കും. ഇതിന്റെ തെളിവായിട്ടാണ് വൺപ്ലസ് 9ആർടി സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നത്. വൺപ്ലസ് 9ആർടി ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിവൈസ് വൈകാതെ ഇന്ത്യയിൽ എത്തുമെന്ന സൂചനയാണ് ഇത്. മിഡ് റേഞ്ച് വൺപ്ലസ് ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ വിവരങ്ങളൊന്നും ഉറപ്പിക്കാൻ സാധിക്കില്ല.

റിയൽമി 8ഐ, റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിറിയൽമി 8ഐ, റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

Most Read Articles
Best Mobiles in India

English summary
OnePlus will release mid-range smartphones. According to reports, the OnePlus smartphone priced below Rs 20,000 will be launched in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X