വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ഇനി ലഭ്യമാകില്ല, കമ്പനിയുടെ നീക്കം നോർഡ് 2 ലോഞ്ചിന് മുമ്പ്

|

ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതി നേടിയ വൺപ്ലസിന്റെ വില കുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് ഇനി ലഭ്യമാകില്ല. നിലവിൽ സ്റ്റോക്കുകൾ ഉള്ള ഡിവൈസുകൾ മാത്രമാണ് ആളുകൾക്ക് വാങ്ങാൻ സാധിക്കുക. ഈ ഡിവൈസിന്റെ പിൻഗാമിയായ വൺപ്ലസ് നോർഡ് 2 ഇന്ന് വൈകിട്ട് ലോഞ്ച് ചെയ്യാനിരിക്കെയാണ് പഴയ നോർഡ് ഡിവൈസ് വിപണിയിൽ നിന്നും ഒഴിവാക്കിയത്. വൺപ്ലസ് സ്മാർട്ട്ഫോണുകളിൽ വില കുറഞ്ഞതും എന്നാൽ പ്രീമിയം ഫീച്ചറുകൾ ഉള്ളതുമായ ഡിവൈസാണ് നോർഡ്.

 

വൺപ്ലസ്

വൺപ്ലസ് ഔദ്യോഗിക വെബ്‌സൈറ്റിൽ ഔട്ട്-ഓഫ്-സ്റ്റോക്ക് ബാനറിലാണ് വൺപ്ലസ് നോർഡ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോൺ വെബ്‌സൈറ്റിലും ഫോൺ സെർച്ച് ചെയ്തപ്പോൾ കാണാൻ സാധിച്ചില്ല. ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ഈ ഡിവൈസ് നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഈ സീരിസിൽ പുറത്തിറക്കിയ ആദ്യത്തെ ഫോണാണ് വൺപ്ലസ് നോർഡ്. ഇന്ന് രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്ന നോർഡ് 2 സെറ്റ് ഇതിന്റെ പിൻഗാമിയാണ്. നോർഡ് സിഇ എന്ന വ്യത്യസ്തമായ മറ്റൊരു ഡിവൈസും കമ്പനി അവതരിപ്പിച്ചിരുന്നു.

റിയൽ‌മി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷൻ, ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിറിയൽ‌മി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷൻ, ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

വില
 

6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വൺപ്ലസ് നോർഡ് ലഭ്യമാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയും 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 29,999 രൂപയുമാണ് വില. വൺപ്ലസ് നോർഡ് 2ൽ എത്തുമ്പോൾ ബാറ്റിയുടെ കാര്യത്തിലും ഫാസ്റ്റ് ചാർജിങിലുംമെച്ചപ്പെടുത്തലുകൾ ഉണ്ടായിരിക്കും.

വൺപ്ലസ് നോർഡ് 5ജി, വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് 5ജി, വൺപ്ലസ് നോർഡ് സിഇ 5ജി

നിലവിൽ വൺപ്ലസ് നോർഡിന് പകരമായി വൺപ്ലസ് നോർഡ് സിഇയാണ് കമ്പനി നൽകുന്നത്. നോർഡ് സിഇ കഴിഞ്ഞ മാസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മൂന്ന് വേരിയന്റുകളിൽ തന്നെയാണ് ഈ ഡിവൈസും ലഭ്യമാകുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 22,999 രൂപയുമാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപ വിലയുണ്ട്. ആമസോൺ, വൺപ്ലസ്.ഇൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ ഈ ഡിവൈസുകൾ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾസാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

ഇന്ന് വൈകിട്ട് 7.30ന് ആണ് വൺപ്ലസ് നോർഡ് 2 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 30,000 രൂപയ്ക്ക് താഴെയായിരിക്കും ഈ ഡിവൈസിന്റെ വില എന്ന് പ്രതീക്ഷിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള നോർഡ് 2 ബേസ് മോഡലിന് 29,999 രൂപ വിലയുണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ ടോപ്പ് എൻഡ് മോഡൽ 34,999 രൂപയ്ക്ക് വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ആകർഷകമായ സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് സൂചനകൾ.

Most Read Articles
Best Mobiles in India

English summary
OnePlus Nord, the OnePlus smartphone that has become very popular in the Indian market, is no longer available. It is reported that the old Nord phones have been discontinued before the launch of the Nord 2 smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X