കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ16 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 13,990 രൂപ

|

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ എ സീരിസിലെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ16 എന്ന ഡിവൈസാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പോ പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി 10 പ്രൈം, സാംസങ് ഗാലക്സി എഫ്22 തുടങ്ങിയ സ്മാർട്ട്ഫോണുകളോടായിരിക്കും ഈ പുതിയ സ്മാർട്ട്ഫോൺ മത്സരിക്കുന്നത്.

 

ഓപ്പോ എ16

ഓപ്പോ എ16 സ്മാർട്ട്ഫോണിൽ കമ്പനി മികച്ച സവിശേഷതകൾ തന്നെ നൽകിയിട്ടുണ്ട്. മീഡിയടെക് ഹെലിയോ ജി35 എസ്ഒസി, സെൽഫി ക്യാമറയ്‌ക്കായി വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ച്, താഴത്തെ ഭാഗത്ത് നേർത്ത ബെസലുകൾ എന്നിവയാണ് ഡിവൈസിൽ ഉള്ളത്. ആമസോൺ വഴിയാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഒരു വേരിയന്റിൽ മാത്രമേ സ്മാർട്ട്ഫോൺ ലഭ്യമാകൂ. സ്മാർട്ട് ബാറ്ററി പ്രൊട്ടക്ഷൻ സവിശേഷതകളുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യയിലേക്ക്, ലോഞ്ച് സെപ്റ്റംബർ 24ന്കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യയിലേക്ക്, ലോഞ്ച് സെപ്റ്റംബർ 24ന്

ഓപ്പോ എ16: വില, ലഭ്യത

ഓപ്പോ എ16: വില, ലഭ്യത

പുതിയ ഓപ്പോ എ16 സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചത് പോലെ ഒരു വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. ഈ ഡിവൈസിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണിന് 13,990 രൂപയാണ് വില. സ്മാർട്ട്‌ഫോൺ ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ആമസോൺ വഴിയും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ ക്രിസ്റ്റൽ ബ്ലാക്ക്, പേൾ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഡിവൈസിന് കൂടുതൽ സ്റ്റോറേജ് വേരിയന്റുകൾ ലഭ്യമാകുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല.

വിൽപ്പന
 

ആമസോൺ വഴി പുതിയ ഓപ്പോ എ16 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് കമ്പനി ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. ഈ ഡിവൈസ് വാങ്ങാൻ 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കും. ഇത് കൂടാതെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുകളും ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും മറ്റ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലും 750 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഉപഭോക്താക്കൾക്ക് ആമസോൺ നൽകുന്നത്. ഈ കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ സ്മാർട്ട്ഫോൺ 13,240 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ വേണോ?, 512 ജിബി ഇന്റേണൽ മെമ്മറിയുള്ള കിടിലൻ ഫോണുകൾകൂടുതൽ സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ വേണോ?, 512 ജിബി ഇന്റേണൽ മെമ്മറിയുള്ള കിടിലൻ ഫോണുകൾ

ഓപ്പോ എ16: സവിശേഷതകൾ

ഓപ്പോ എ16: സവിശേഷതകൾ

ഓപ്പോ എ16 സ്മാർട്ട്ഫോണിൽ 6.52 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽസ്) എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഐ കെയർ മോഡും ഡിസ്പ്ലെയ്ക്ക് ഉണ്ട്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയാടെക് ഹീലിയോ ജി35 എസ്ഒസിയാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട് ബാറ്ററി പ്രൊട്ടക്ഷൻ ഫീച്ചറുകളുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുള്ളത്.

പിൻക്യാമറകൾ

മൂന്ന് പിൻക്യാമറകളാണ് ഓപ്പോ എ16 സ്മാർട്ട്ഫോണിൽ ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ബോക്കെ (ഡെപ്ത്) സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ പ്രൈമറി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ഫെയ്സ് അൺലോക്ക് ഫീച്ചറും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. സ്പ്ലാഷ് റസിസ്റ്റൻസിനുള്ള IPX4 സർട്ടിഫിക്കേഷനമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഫോണിന് 190 ഗ്രാം ഭാരമുണ്ട്.

ഇസിം സപ്പോർട്ട് ചെയ്യുന്ന കിടിലൻ ആപ്പിൾ ഐഫോണുകൾ ഇവയാണ്ഇസിം സപ്പോർട്ട് ചെയ്യുന്ന കിടിലൻ ആപ്പിൾ ഐഫോണുകൾ ഇവയാണ്

Most Read Articles
Best Mobiles in India

English summary
Popular smartphone brand Oppo has launched its new A-Series smartphone in India. Oppo A16 is a device launched in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X