ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

|

ഓപ്പോയുടെ ഇന്ത്യയിലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്‌ഫോണായ ഓപ്പോ എ33യുടെ വില കുറച്ചു. 1000 രൂപയാണ് ഈ ഡിവൈസിന് കുറച്ചിരിക്കുന്നത്. നേരത്തെ ഈ ഡിവൈസിന് 11,990 രൂപയായിരുന്നു. ഇനി മുതൽ ഈ സ്മാർട്ട്ഫോൺ 10,990 രൂപയ്ക്ക് ലഭ്യമാകും. 3 ജിബി റാം വേരിയന്റിനാണ് 1,000 രൂപ കുറച്ചിരിക്കുന്നത്. മിന്റ് ക്രീം, മൂൺലൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

ഓപ്പോ എ33: സവിശേഷതകൾ
 

ഓപ്പോ എ33: സവിശേഷതകൾ

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുള്ള ഓപ്പോ എ33 സ്മാർട്ട്ഫോണിന് 720x1600 റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് ഉള്ളത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoCയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഓപ്പോ എ33 സ്മാർട്ട്ഫോണിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. സുരക്ഷയ്ക്കായി ഡിവൈസിന്റെ പിൻ പാനലിൽ ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

ട്രിപ്പിൾ ക്യാമറ

ഓപ്പോ എ33 സ്മാർട്ട്ഫോണിന്റെ പിൻ വശത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 13 എംപി പ്രൈമറി ക്യാമറ, 2 എംപി പോർട്രെയിറ്റ് ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ലെൻസ് എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. യുഎസ്ബി-സി, 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് തുടങ്ങി കണക്ടിവിറ്റി ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

ഓപ്പോ എ33 സ്മാർട്ട്ഫോണിന്റെ ഭാരം 186 ഗ്രാം ആണ്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2ൽ ആണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഐക്കൺ പുൾ-ഡൌൺ ജെസ്റ്റർ, സിമ്പിൾ മോഡ്, മൾട്ടി-യൂസർ മോഡ്, മ്യൂസിക് പാർട്ടി മോഡ്സ് എന്നിവയെല്ലാം ഉപയോഗിക്കാൻ കളർ ഒഎസ് 7.2 ഉപയോക്താക്കളെ അനുവദിക്കുന്നു.

കൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നു

ഓപ്പോ ഇന്നോ ഡേ
 

ഓപ്പോ ഇന്നോ ഡേ 2020 എന്ന ഇവന്റിൽ വച്ച് കമ്പനി റോൾ ചെയ്യാവുന്ന ഒ‌എൽ‌ഇഡി സ്‌ക്രീൻ സ്മാർട്ട്‌ഫോൺ പ്രദർശിപ്പിച്ചിരുന്നു. 6.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിന്റെ താഴെയുള്ള ഭാഗത്ത് ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രിൽ എന്നിവ നൽകിയിട്ടുണ്ട്. എആർ ഗ്ലാസ് 2021 എന്ന ഡിവൈസ് പുറത്തിറക്കാനും കമ്പനി ഒരുങ്ങുകയാണ്. ഇതിൽ ആകർഷകമായ ഡിസൈനും ഫ്ലൈറ്റ് സമയം, സ്ലാം, വോയ്‌സ് നാവിഗേഷൻ പോലുള്ള സെൻസറുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Most Read Articles
Best Mobiles in India

English summary
Oppo has slashed the price of its budget-friendly smartphone, Oppo A33 in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X