ഓപ്പോ എ 53 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ ചോർന്നു: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

പുതിയ ഓപ്പോ എ 53 5 ജി സ്മാർട്ഫോൺ ഡിസംബർ ഒന്നിന് ചൈനയിൽ വിപണിയിലെത്തും. മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ് ഈ ഹാൻഡ്സെറ്റിന് നൽകുന്നതെന്ന് ഒരു ലിസ്റ്റിംഗ് വെളിപ്പെടുത്തി. ചൈന ടെലികോം ലിസ്റ്റിംഗ് അനുസരിച്ച്, 6.5 ഇഞ്ച് ഫുൾ എച്ച്ഡി ഹോൾ-പഞ്ച് ഡിസ്പ്ലേ,16 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരും. 4,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി ഇതിൽ വരുമോയെന്നതിനെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.

ഓപ്പോ എ 53 5 ജി
 

ചൈന ടെലികോമിന്റെ ലിസ്റ്റിംഗ് പ്രകാരം, മോഡൽ നമ്പറായ പിഇസിഎം 30യും ഓപ്പോ എ 53 5 ജി എന്ന സ്മാർട്ട്‌ഫോണും ഡിസംബർ ഒന്നിന് ചൈനയിൽ വിപണിയിലെത്തും. ഇതേ നമ്പർ മോഡൽ വരുന്ന മറ്റൊരു സ്മാർട്ട്ഫോണും ഇതിനുമുമ്പ് ടെനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ, ഈ മാസം ആദ്യം ഇത് ഗീക്ക്ബെഞ്ചിലും കണ്ടെത്തിയിരുന്നു. ഈ സ്മാർട്ട്ഫോണിന്റെ നിലനിൽപ്പിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ട്രിപ്പിൾ റിയർ ക്യാമറകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസറും ഉപയോഗിച്ച് ഇന്ത്യയിൽ എ 53 2020 അടുത്തിടെ ഓപ്പോ പുറത്തിറക്കിയിരുന്നു.

ഓപ്പോ എ 53 5 ജി: വില, ലഭ്യത

ഓപ്പോ എ 53 5 ജി: വില, ലഭ്യത

ഓപ്പോ എ 53 5 ജി ഡിസംബർ 1 മുതൽ ചൈനയിൽ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുമെന്ന് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 1599 (ഏകദേശം 18,000 രൂപ), 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 1799 (ഏകദേശം 20,200 രൂപ) വില വരുന്നത്.

ഓപ്പോ എ 53 5 ജി: സവിശേഷതകൾ

ഓപ്പോ എ 53 5 ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഓപ്പോ എ 53 5 ജി സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. ലിസ്റ്റിംഗ് അനുസരിച്ച്, 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,400 പിക്‌സൽ) ടിഎഫ്ടി ഡിസ്‌പ്ലേ മുകളിൽ ഇടത് കോണിലായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടിൽ വരുന്നു. 2.0 ഗിഗാഹെർട്സിൽ ക്ലോക്ക് ചെയ്ത മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസർ ഈ ഹാൻഡ്‌സെറ്റിൽ വരുന്നതായി കാണിക്കുന്നു. ഫോണിൻെ ഒരു വശത്തായി പവർ ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയെന്ന് പറയുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസർ
 

16 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ രണ്ട് 2 മെഗാപിക്സൽ സെൻസറുകളുമായാണ് ഓപ്പോ എ 53 5 ജി വരുന്നത്. ഈ ക്യാമറകൾക്കൊപ്പം മുകളിൽ ഇടത് കോണിലായി സ്ഥിതിചെയ്യുന്ന സ്ക്വയർ ക്യാമറ മൊഡ്യൂളിൽ ഒരു എൽഇഡി ഫ്ലാഷ് ഉണ്ട്. സെൽഫികൾ പകർത്തുവാൻ ഫോണിൽ 2 മെഗാപിക്സൽ സ്‌നാപ്പർ ഉണ്ടെന്ന് പറയുന്നു. ഓപ്പോ എ 53 5 ജിയിൽ 4,000mAh ബാറ്ററിയാണ് വരുന്നതെന്ന് അഭ്യൂഹമുണ്ട്. ഫാസ്റ്റ് ചാർജിങ് ടെക്നോളജി ഇതിൽ വരുമോയെന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. 5 ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ലിസ്റ്റിംഗ് അനുസരിച്ച് 3.5 എംഎം ജാക്കും ഇതിലുണ്ട്.

Most Read Articles
Best Mobiles in India

English summary
On December 1, Oppo A53 5G will be launched in China and operated by MediaTek Dimensity 720 SoC, a listing has revealed. The smartphone features a 6.5-inch full-HD hole-punch display, and has a triple rear camera setup with a 16-megapixel primary sensor, according to the China Telecom listing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X