Just In
- 5 min ago
റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുക കിടിലൻ സവിശേഷതകളുമായി
- 1 hr ago
പുതിയ ഓപ്പോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 2 hrs ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 3 hrs ago
വിവോ വി 2072 എ 5 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
Don't Miss
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Sports
IPL 2021: അടുത്ത ഐപിഎല്ലും വിമാനം കയറുമോ? യുഎഇയ്ക്കു വീണ്ടും സാധ്യത, പ്രഖ്യാപനം 18ന് ശേഷം
- News
വിജയരാഘവന് വായ തുറക്കുന്നത് വര്‍ഗീയത പറയാന്‍; തമിഴ്നാട്ടില്‍ ലീഗിനൊപ്പമാണ് അവര്‍- ചെന്നിത്തല
- Finance
ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നു; അറിയാം കേരളത്തിലെ ഇന്ധനവില
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Movies
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
ഓപ്പോ എ 53 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ ചോർന്നു: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
പുതിയ ഓപ്പോ എ 53 5 ജി സ്മാർട്ഫോൺ ഡിസംബർ ഒന്നിന് ചൈനയിൽ വിപണിയിലെത്തും. മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ് ഈ ഹാൻഡ്സെറ്റിന് നൽകുന്നതെന്ന് ഒരു ലിസ്റ്റിംഗ് വെളിപ്പെടുത്തി. ചൈന ടെലികോം ലിസ്റ്റിംഗ് അനുസരിച്ച്, 6.5 ഇഞ്ച് ഫുൾ എച്ച്ഡി ഹോൾ-പഞ്ച് ഡിസ്പ്ലേ,16 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരും. 4,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി ഇതിൽ വരുമോയെന്നതിനെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.

ചൈന ടെലികോമിന്റെ ലിസ്റ്റിംഗ് പ്രകാരം, മോഡൽ നമ്പറായ പിഇസിഎം 30യും ഓപ്പോ എ 53 5 ജി എന്ന സ്മാർട്ട്ഫോണും ഡിസംബർ ഒന്നിന് ചൈനയിൽ വിപണിയിലെത്തും. ഇതേ നമ്പർ മോഡൽ വരുന്ന മറ്റൊരു സ്മാർട്ട്ഫോണും ഇതിനുമുമ്പ് ടെനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ, ഈ മാസം ആദ്യം ഇത് ഗീക്ക്ബെഞ്ചിലും കണ്ടെത്തിയിരുന്നു. ഈ സ്മാർട്ട്ഫോണിന്റെ നിലനിൽപ്പിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ട്രിപ്പിൾ റിയർ ക്യാമറകളും ക്വാൽകോം സ്നാപ്ഡ്രാഗൺ 460 SoC പ്രോസസറും ഉപയോഗിച്ച് ഇന്ത്യയിൽ എ 53 2020 അടുത്തിടെ ഓപ്പോ പുറത്തിറക്കിയിരുന്നു.

ഓപ്പോ എ 53 5 ജി: വില, ലഭ്യത
ഓപ്പോ എ 53 5 ജി ഡിസംബർ 1 മുതൽ ചൈനയിൽ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുമെന്ന് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 1599 (ഏകദേശം 18,000 രൂപ), 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 1799 (ഏകദേശം 20,200 രൂപ) വില വരുന്നത്.

ഓപ്പോ എ 53 5 ജി: സവിശേഷതകൾ
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഓപ്പോ എ 53 5 ജി സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. ലിസ്റ്റിംഗ് അനുസരിച്ച്, 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,400 പിക്സൽ) ടിഎഫ്ടി ഡിസ്പ്ലേ മുകളിൽ ഇടത് കോണിലായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടിൽ വരുന്നു. 2.0 ഗിഗാഹെർട്സിൽ ക്ലോക്ക് ചെയ്ത മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസർ ഈ ഹാൻഡ്സെറ്റിൽ വരുന്നതായി കാണിക്കുന്നു. ഫോണിൻെ ഒരു വശത്തായി പവർ ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയെന്ന് പറയുന്നു.

16 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ രണ്ട് 2 മെഗാപിക്സൽ സെൻസറുകളുമായാണ് ഓപ്പോ എ 53 5 ജി വരുന്നത്. ഈ ക്യാമറകൾക്കൊപ്പം മുകളിൽ ഇടത് കോണിലായി സ്ഥിതിചെയ്യുന്ന സ്ക്വയർ ക്യാമറ മൊഡ്യൂളിൽ ഒരു എൽഇഡി ഫ്ലാഷ് ഉണ്ട്. സെൽഫികൾ പകർത്തുവാൻ ഫോണിൽ 2 മെഗാപിക്സൽ സ്നാപ്പർ ഉണ്ടെന്ന് പറയുന്നു. ഓപ്പോ എ 53 5 ജിയിൽ 4,000mAh ബാറ്ററിയാണ് വരുന്നതെന്ന് അഭ്യൂഹമുണ്ട്. ഫാസ്റ്റ് ചാർജിങ് ടെക്നോളജി ഇതിൽ വരുമോയെന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. 5 ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ലിസ്റ്റിംഗ് അനുസരിച്ച് 3.5 എംഎം ജാക്കും ഇതിലുണ്ട്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190