ഓപ്പോ എ 53 സ്മാർട്ഫോൺ ഇപ്പോൾ 10,990 രൂപയ്ക്ക് ലഭ്യമാണ്: പുതിയ വിലയും, സവിശേഷതകളും

|

ഓപ്പോ എ 53 സ്മാർട്ഫോണിന് ഇപ്പോൾ ഇന്ത്യയിൽ 2500 രൂപ വരെ വില കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ മിഡ്റേഞ്ച് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളിലാണ് ഇത് വിപണിയിൽ നിന്നും ലഭ്യമാകുന്നത്. 4 ജിബി റാം / 64 ജിബി സ്റ്റോറേജുള്ള ബേസിക് മോഡൽ 12,990 രൂപയും, 6 ജിബി റാം / 128 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡൽ 15,490 രൂപയ്ക്കും ലഭ്യമാണ്. 2,000 രൂപ വിലക്കുറവിൽ 4 ജിബി / 64 ജിബി സ്റ്റോറേജ് വേരിയൻറ് 10,990 രൂപയ്ക്ക് ലഭ്യമാണ്. അതേസമയം, 2,500 രൂപ വില കുറവിൽ രണ്ടാമത്തെ വേരിയൻറ് ഇപ്പോൾ 12,900 രൂപയ്ക്ക് ലഭ്യമാണ്.

 

ഓപ്പോ എ 53 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഓപ്പോ എ 53 സ്മാർട്ഫോണിൻറെ സവിശേഷതകൾ

6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഓപ്പോ എ53 2020 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. രണ്ട് നാനോ സിം സ്ലോട്ടുകളുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒ.എസ് 7.2ലാണ് പ്രവർത്തിക്കുന്നത്. 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ് കരുത്ത് നൽകുന്നത്.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾകോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾ

ഓപ്പോ എ 53 സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

ഓപ്പോ എ 53 സ്മാർട്ഫോണിൻറെ സവിശേഷതകൾ

മൂന്ന് ക്യാമറകളാണ് ഓപ്പോ എ53 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നൽകിയിട്ടുള്ളത്. ഇതിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറാണ് വരുന്നത്. ഇതിനൊപ്പം എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമാണ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. എഫ് / 2.0 ലെൻസാണ് സെൽഫി ക്യാമറയിൽ നൽകിയിട്ടുള്ളത്.

ഡൊമിനോസ് ഇന്ത്യ ഡാറ്റാബേസ് ഹാക്ക് ചെയ്തു, സ്വകാര്യ വിവരങ്ങൾ ചോർന്നുഡൊമിനോസ് ഇന്ത്യ ഡാറ്റാബേസ് ഹാക്ക് ചെയ്തു, സ്വകാര്യ വിവരങ്ങൾ ചോർന്നു

ഓപ്പോ എ 53 സ്മാർട്ഫോൺ ഇപ്പോൾ 10,990 രൂപയ്ക്ക് ലഭ്യമാണ്

മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഓപ്പോ എ53 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത് 64 ജിബി, 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് ഓപ്ഷനുകളോടെയാണ്. ഈ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യുന്നതിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി വരുന്നു. ഓപ്പോ എ 53 സ്മാർട്ട്ഫോണിൻറെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. മികച്ച ഓഡിയോയ്ക്കായി സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഫോണിൽ നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്.

Most Read Articles
Best Mobiles in India

English summary
In India, the Oppo A53 has offered a price reduction of up to Rs 2,500. In August of last year, the mid-range smartphone was released in India. It was available in two models: a base model with 4GB RAM/64GB storage for Rs 12,990, and a top-end model with 6GB RAM/128GB storage for Rs 15,490.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X