ബജറ്റ് വിലയിൽ ഓപ്പോ എ 53 എസ് 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ ഇന്ത്യയിൽ പുതിയ സ്മാർട്ഫോൺ ഓപ്പോ എ 53 എസ് അവതരിപ്പിച്ചുകൊണ്ട് ഓപ്പോ എ സീരീസിന് തുടക്കം കുറിച്ചു. 15,000 രൂപയിൽ താഴെ വിലവരുന്ന മറ്റൊരു 5 ജി സ്മാർട്ട്‌ഫോണാണ് ഓപ്പോ എ 53. അടുത്തിടെ അവതരിപ്പിച്ച റിയൽമി 8 5 ജി, ഓപ്പോ എ 74 5 ജി, റിയൽ‌മി നർസോ 30 പ്രോ, കൂടാതെ മറ്റു പലതും നിലവിലുള്ള ബജറ്റ് 5 ജി സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ചേരുന്നു. പുതിയ ഓപ്പോ സീരീസിൽ വരുന്ന ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇവിടെ വിശദമായി നൽകിയിട്ടുണ്ട്.

 

കൂടുതൽ വായിക്കുക: സെൽഫി മോഡുമായി ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

ഓപ്പോ എ 53 എസ് 5 ജിയുടെ വിലയും, ലഭ്യതയും

ഓപ്പോ എ 53 എസ് 5 ജിയുടെ വിലയും, ലഭ്യതയും

ഓപ്പോ എ 53 എസ് 5 ജി സ്മാർട്ഫോൺ വിപണിയിൽ വരുന്നത് രണ്ട് റാം / സ്റ്റോറേജ് ഓപ്ഷനുകളിലാണ്. 6 ജിബി റാമിനും 128 ജിബി സ്റ്റോറേജിനും 14,990 രൂപയും, 8 ജിബി റാമിനും 128 ജിബി സ്റ്റോറേജിനും 16,990 രൂപയുമാണ് വില വരുന്നത്. മെയ് 2 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആദ്യ വിൽപ്പനയുടെ ഭാഗമായി ഈ രണ്ട് വേരിയന്റുകളും ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് സ്വന്തമാക്കാനുള്ള അവസരമൊരുക്കും. ഈ ഹാൻഡ്‌സെറ്റ് വാങ്ങുവാൻ താൽപ്പര്യമുള്ളവർ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ അല്ലെങ്കിൽ ഒരു ഇഎംഐ ഓപ്ഷനുകൾ വഴി വാങ്ങുകയാണെങ്കിൽ 1,250 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, 5,999 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് ഹബ്, 1,999 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് മിനി, 1,999 രൂപയ്ക്ക് എംഐ സ്മാർട്ട് സ്പീക്കർ എന്നിവ ലഭ്യമാണ്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഇവിടെ ലഭിക്കുന്നതാണ്.

ഓപ്പോ എ 53 എസ് 5ജി സവിശേഷതകൾ
 

ഓപ്പോ എ 53 എസ് 5ജി സവിശേഷതകൾ

6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുള്ള വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേയാണ് ഓപ്പോ എ 53 എസ് 5 ജിയിൽ വരുന്നത്. റിയൽ‌മി 8 5 ജി പോലെ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ സ്മാർട്ട്ഫോണിന് 8 ജിബി / 128 ജിബി, 6 ജിബി / 128 ജിബി എന്നിങ്ങനെ രണ്ട് റാം / സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കുന്നതാണ്. ഈ രണ്ട് വേരിയന്റുകളിലും എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.

എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളുംഎം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളും

ഓപ്പോ എ 53 എസ് 5 ജിക്ക് 5,000 എംഎഎച്ച് ബാറ്ററി

ഓപ്പോ എ 53 എസ് 5 ജിക്ക് 5,000 എംഎഎച്ച് ബാറ്ററി നൽകിയിരിക്കുന്നു, ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 11.1ൽ പ്രവർത്തിക്കുന്നു. ഈ സ്മാർട്ട്ഫോണിന് 5 ജി, ഡ്യുവൽ സിം, വൈ-ഫൈ 802.11 എ / ബി / ജി / എൻ / എസി, ബ്ലൂടൂത്ത് എഡിഷൻ 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒടിജി സപ്പോർട്ട് എന്നിവ ലഭിക്കുന്നു. കൂടാതെ, ഓപ്പോ ഫോണിൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറുമായി ക്രിസ്റ്റൽ ബ്ലൂ, ഇങ്ക് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു.

 ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
The mobile is another 5G smartphone in the budget price range, costing less than Rs 15,000 (approximately). It joins the likes of the recently released Realme 8 5G, Oppo A74 5G, Realme Narzo 30 Pro, and others as affordable 5G phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X