ഹീലിയോ പി 35, 5000 എംഎഎച്ച് ബാറ്ററിയുമായി ഓപ്പോ എ 54 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ എ 54 സ്മാർട്ഫോൺ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിപണിയിലെത്തിയ ഓപ്പോ എ 53 യുടെ പിൻഗാമിയാണ് ഈ പുതിയ ഫോൺ. 13 മെഗാപിക്സൽ പ്രൈമറി സെൻസർ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ എ 54ൽ വരുന്നത്. ഈ സ്മാർട്ട്‌ഫോണിന് വശങ്ങളിലും മുകളിലും സ്ലിം ബെസലുകളുണ്ടെങ്കിലും താരതമ്യേന കട്ടിയുള്ള കീഴ്ഭാഗം വരുന്നു. ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിനെ അമിതമായി ചാർജ് ചെയ്യപ്പെടുന്ന അവസ്ഥ ഒഴിവാക്കുവാൻ ഒപ്റ്റിമൈസ്ഡ് ഓവർ‌നൈറ്റ് ചാർജിംഗ് സവിശേഷതയും ഓപ്പോ ഇതിൽ ചേർത്തിട്ടുണ്ട്.

ഓപ്പോ എ 54: വിലയും, ലഭ്യതയും
 

ഓപ്പോ എ 54: വിലയും, ലഭ്യതയും

ഓപ്പോ എ 54 ൻറെ 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഐഡിആർ 2,695,000 (ഏകദേശം 13,600 രൂപ) വില വരുന്നു. ക്രിസ്റ്റൽ ബ്ലാക്ക്, സ്റ്റാർറി ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്. കൂടാതെ, ലസാഡ ഇന്തോനേഷ്യ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തുകയും ചെയ്യുന്നു. ഓപ്പോ എ 54 നുള്ള അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. ഈ വരുന്നത് ഓപ്പോ എ 54ൻറെ 4 ജി വേരിയന്റാണ്. കൂടാതെ, ഓപ്പോ എ 54 5 ജി വാർത്തയിലും ഉണ്ട്. എന്നാൽ, 5 ജി വേരിയന്റിന്റെ ലോഞ്ചിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

ഷവോമി ഇലക്ട്രിക്ക് കാർ വ്യവസായത്തിലേക്ക്, നിക്ഷേപിക്കുന്നത് 10 ബില്യൺ ഡോളർഷവോമി ഇലക്ട്രിക്ക് കാർ വ്യവസായത്തിലേക്ക്, നിക്ഷേപിക്കുന്നത് 10 ബില്യൺ ഡോളർ

ഓപ്പോ എ 54 സവിശേഷതകൾ

ഓപ്പോ എ 54 സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഓപ്പോ എ 54 കളർ ഒഎസ് 7.2ൽ പ്രവർത്തിക്കുന്നു. 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 89.2 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ, 269 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 4 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഹെലിയോ പി 35 (എംടി 6765) SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

ഓപ്പോ എ 54 ക്യാമറ സവിശേഷതകൾ

ഓപ്പോ എ 54 ക്യാമറ സവിശേഷതകൾ

13 മെഗാപിക്സൽ പ്രൈമറി സെൻസർ, മാക്രോ ഷോട്ടുകൾക്കായി 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ ബോക്കെ ഷോട്ടുകൾ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഓപ്പോ എ 54ൽ നൽകിയിട്ടുണ്ട്. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ സ്‌ക്രീനിൻറെ മുകളിൽ ഇടത് കോണിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

കാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽകാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽ

മീഡിയടെക് ഹെലിയോ പി 35 (എംടി 6765) SoC പ്രോസസർ
 

ഓപ്പോ എ 54 ന് 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി ഓപ്പോ 5,000 എംഎഎച്ച് ബാറ്ററി ഈ ഫോണിൽ വരുന്നു. ഒപ്റ്റിമൈസ്ഡ് ഓവർ‌നൈറ്റ് ചാർജിംഗ് സവിശേഷതയും ഈ ഹാൻഡ്‌സെറ്റിൻറെ പറഞ്ഞറിയിക്കേണ്ട സവിശേഷതകളിൽ ഒന്നാണ്. 163.6x75.7x8.4 മില്ലിമീറ്റർ അളവിൽ ഓപ്പോ എ 54ന് ഏകദേശം 192 ഗ്രാം ഭാരമുണ്ട്. ഐപിഎക്സ് 4 റേറ്റ് ചെയ്യ്ത വാട്ടർ റെസിസ്റ്റൻസാണ് ഇതിൽ വരുന്നത്.

Most Read Articles
Best Mobiles in India

English summary
The phone succeeds the Oppo A53, which was released in August of last year. The Oppo A54 has a triple rear camera configuration, with the primary sensor measuring 13 megapixels.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X