ഡൈമെൻസിറ്റി 700 SoC പ്രോസസർ വരുന്ന ഓപ്പോ എ 55 5 ജി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ സ്മാർട്ഫോൺ ഓപ്പോ എ 55 5 ജി (Oppo A55 5G) ചൈനീസ് വിപണിയിൽ കമ്പനി അവതരിപ്പിച്ചു. 6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഓപ്പോ എ 55 5 ജിക്ക് കരുത്ത് പകരുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ടർ ഡ്രോപ്പ് ശൈലിയിൽ വരുന്ന നോച്ച് മറ്റൊരു സവിശേഷതയാണ്. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടിനൊപ്പം 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട്. ഓപ്പോ എ 55 5 ജിക്ക് ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പുണ്ട്. 13 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയാണ് ഈ സെറ്റപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓപ്പോ എ 55 5 ജി: വിലയും, വിൽപ്പനയും
 

ഓപ്പോ എ 55 5 ജി: വിലയും, വിൽപ്പനയും

6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനായി വരുന്ന പുതിയ ഓപ്പോ എ 55 5 ജിക്ക് ചൈനയിൽ സി‌എൻ‌വൈ 1,599 (ഏകദേശം 18,000 രൂപ) വിലയുണ്ട്. ബ്രിസ്ക് ബ്ലൂ, റിഥം ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ജെഡി.കോം ഉൾപ്പെടെ ചൈനയിലെ നിരവധി ഓൺലൈൻ റീട്ടെയിലർമാർ വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമാണ്.

ഷവോമി എംഐ 10 ടി സ്മാർട്ഫോണിന് വിലയിളവ് നൽകി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

ഓപ്പോ എ 55 5 ജി: സവിശേഷതകൾ

ഓപ്പോ എ 55 5 ജി: സവിശേഷതകൾ

ഡ്യുവൽ സിം വരുന്ന ഓപ്പോ എ 55 5 ജി ആൻഡ്രോയിഡ് 11 അധിഷ്ഠിത കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 11ൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്. 88.7 സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 71 ശതമാനം എൻ‌ടി‌എസ്‌സി കളർ ഗാമറ്റ്, 269 പിപി പിക്‌സൽ ഡെൻസിറ്റി, 480 നിറ്റ് പീക്ക് ബറൈറ്നെസ്സ് എന്നിവ ഈ ഫോണിനുണ്ട്. 6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. സ്റ്റോറേജ് 1 ടിബി വരെ കൂടുതൽ വികസിപ്പിക്കാനുള്ള ഓപ്ഷനുമായി ഇന്റർനാൽ സ്റ്റോറേജ് 128 ജിബി ആയി പട്ടികപ്പെടുത്തിയിരിക്കുന്നു.

ഓപ്പോ എ 55 5 ജി: ക്യാമറ സവിശേഷതകൾ
 

ഓപ്പോ എ 55 5 ജി: ക്യാമറ സവിശേഷതകൾ

ഓപ്പോ എ 55 5 ജിയിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ എഫ് / 2.2 അപ്പേർച്ചർ വരുന്ന 13 മെഗാപിക്സൽ പ്രധാന സെൻസർ, എഫ് / 2.4 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ മാക്രോ സെൻസർ, കൂടാതെ എഫ് / 2.4 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ പോർട്രേറ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. പിൻ ക്യാമറ മോഡുകളിൽ നൈറ്റ് സീൻ, പ്രൊഫഷണൽ, പനോരമിക്, പോർട്രെയിറ്റ്, ടൈം-ലാപ്‌സ്, സ്ലോ മോഷൻ, സൂപ്പർ ടെക്സ്റ്റ്, അൾട്രാ-ക്ലിയർ എന്നിവയും ഉൾപ്പെടുന്നു. 10x ഡിജിറ്റൽ സൂം വരെ ഈ സ്മാർട്ട്ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. പനോരമ, പോർട്രെയിറ്റ്, നൈറ്റ് സീൻ, ടൈം-ലാപ്‌സ്, എഐ ഐഡി ഫോട്ടോ എന്നിവ സെൽഫി ക്യാമറ ഷൂട്ടിംഗ് മോഡുകളിൽ ഉൾപ്പെടുന്നു.

ഡൈമെൻസിറ്റി 700 SoC പ്രോസസർ വരുന്ന ഓപ്പോ എ 55 5 ജി സ്മാർട്ട്‌ഫോൺ

ഡൈമെൻസിറ്റി 700 SoC പ്രോസസർ വരുന്ന ഓപ്പോ എ 55 5 ജി സ്മാർട്ട്‌ഫോൺ

ഓപ്പോ എ 55 5 ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 5 (802.11ac), ബ്ലൂടൂത്ത് വി 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഉൾപ്പെടുന്നു. ഈ സ്മാർട്ഫോണിന് 186 ഗ്രാം ഭാരമാണ് വരുന്നത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിലുണ്ട്.

Most Read Articles
Best Mobiles in India

English summary

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X