ഓപ്പോ എ74 5ജി, എ74 4ജി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾ

|

ഓപ്പോയുടെ ജനപ്രീയ ഡിവൈസുകൾ അടങ്ങുന്ന 'എ' സീരിസിൽ രണ്ട് പുതിയ ഡിവൈസുകൾ കൂടി അവതരിപ്പിച്ചു. ഓപ്പോ എ74 5ജി, എ74 4ജി സ്മാർട്ട്‌ഫോണുകളാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. രണ്ട് ഡിവൈസുകളും ഫിലിപ്പൈൻസ് വിപണിയിലാണ് ലോഞ്ച് ചെയ്തത്. ബഡ്ജറ്റ് പ്രൈസ് ടാഗ്, പഞ്ച്-ഹോൾ അമോലെഡ് ഡിസ്പ്ലേ, ആൻഡ്രോയിഡ് 11 ഒഎസ്, 6 ജിബി വരെ റാം എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഓപ്പോ എ74 5ജി: സവിശേഷതകൾ
 

ഓപ്പോ എ74 5ജി: സവിശേഷതകൾ

ഓപ്പോ എ74 5ജി ഐപിഎസ് എൽസിഡി ഡിസ്പ്ലേയോടെയാണ് വരുന്നത്. 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനും 92 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും, 800 നൈറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് ലെവലും സപ്പോർട്ട് ചെയ്യുന്ന 6.5 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിസ്പ്ലേ 90Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.4 അപ്പേർച്ചറുള്ള 16 എംപി ക്യാമറയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇതിനായി പഞ്ച്-ഹോൾ ക്യാമറ കട്ട് ഔട്ടും ഡിസ്പ്ലെയിൽ ഉണ്ട്.

കൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപകൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപ

ക്യാമറ

ഈ 5ജി ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ നാല് ലെൻസുകളുണ്ട്. 1.7 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 480 പ്രോസസറാണ്. ഈ 5ജി റെഡി ചിപ്‌സെറ്റിനൊപ്പം 6 ജിബി റാമും 128 ജിബി സ്റ്റോറേജും നൽകിയിട്ടുണ്ട്.

ഓപ്പോ എ74 5ജി

ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ OS 11 ഇന്റർഫേസിലാണ് പ്രവർത്തിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷകളും ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾ

ഓപ്പോ എ74 5ജി: സവിശേഷതകൾ
 

ഓപ്പോ എ74 5ജി: സവിശേഷതകൾ

ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ഓപ്പോ എ74 4ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഹാർഡ്‌വെയറിലാണ് ഈ മാറ്റങ്ങൾ. 6.43 ഇഞ്ച് ചെറിയ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. എന്നാൽ സമാന FHD + റെസല്യൂഷനാണ് ഡിസ്പ്ലെയുടേത്. സ്‌ക്രീൻ റെസലൂഷൻ സ്റ്റാൻഡേർഡായ 60Hz ആണ്. 5ജി വേരിയന്റിലെ സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റിന് പകരം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറിലാണ് 4ജി സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ എ74 4ജി

ഓപ്പോ എ74 4ജിയിൽ ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പാണ് ഓപ്പോ നൽകിയിട്ടുള്ളത്. 5ജി വേരിയന്റിലുള്ള 48 എംപി പ്രൈമറി സെൻസർ തന്നെയാണ് ഈ ക്യാമറ സെറ്റപ്പിലും ഉള്ളത്. ഇതിനൊപ്പം 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. വൈഡ് ആംഗിൾ സെൻസർ ഈ ഡിവൈസിൽ നൽകിയിട്ടില്ല. സോഫ്റ്റ്വെയർ 5 ജി വേരിയന്റിന് സമാനമാണ്. ബാറ്ററിയുടെ കര്യത്തിലും മാറ്റമൊന്നും ഇല്ല. എന്നാൽ 4ജി മോഡലിൽ 33W ഫാസ്റ്റ് ചാർജിങ് ആണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

ഓപ്പോ എ74 4ജി, ഓപ്പോ എ74 5ജി: വിലയും വിൽപ്പനയും

ഓപ്പോ എ74 4ജി, ഓപ്പോ എ74 5ജി: വിലയും വിൽപ്പനയും

ഓപ്പോ എ74 4ജി സ്മാർട്ട്ഫോൺ ഫിലിപ്പൈൻസിൽ പി‌എച്ച്പി 12,000 (ഏകദേശം 18,000 രൂപ) എന്ന വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഷോപ്പി, ലസാഡ ഓൺലൈൻ സ്റ്റോറുകൾ വഴി ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ബിഎച്ച് 9,000 (ഏകദേശം 21,000 രൂപ) എന്ന വിലയിലാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഡിവൈസ് ഇന്ത്യ അടക്കമുള്ള വിപണികളിൽ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല.

Most Read Articles
Best Mobiles in India

English summary
Oppo has introduced two new devices in its 'A' series. The company has officially launched the Oppo A74 5G and A74 4G smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X