കിടിലൻ സവിശേഷതകളുമായി ഓപ്പോ എ93 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

|

ഓപ്പോ എ93 5ജി സ്മാർട്ട്ഫോൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ സ്‌നാപ്ഡ്രാഗൺ 480 പ്രോസസർ ഉപയോഗിക്കുന്ന ഓപ്പോയുടെ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായാണ് വരുന്നത്. 90Hz ഡിസ്പ്ലേ, 48 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ്, 8 ജിബി വരെ റാം, 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഈ ഡിവൈസിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ. ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല.

ഓപ്പോ എ93 5ജി: സവിശേഷതകൾ
 

ഓപ്പോ എ93 5ജി: സവിശേഷതകൾ

ഓപ്പോ എ93 5ജി സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് LTPS LCD ഡിസ്പ്ലേ പാനലാണ് നൽകിയിട്ടുള്ളത്. ഈ പാനലിന് എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 അസ്പക്ട് റേഷിയോവും ഉണ്ട്. പാനൽ ഡിസിഐ-പി 3 കളർ ഗാമറ്റ് സപ്പോർട്ടോടെയാണ് വരുന്നത്. 405 പിപിഐ പിക്സൽ ഡെൻസിറ്റിയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഡിസ്പ്ലെ പാനിലിന്റെ ഇടത് കോണിലായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. ഈ പഞ്ച്-ഹോളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ഓപ്പോ എ12 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വീണ്ടും വില കുറച്ചു

ക്യാമറ

48 എംപി പ്രൈമറി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. ഈ സെൻസറിനൊപ്പം എഫ് 1 / 1.7 അപ്പർച്ചറുള്ള ലെൻസും നൽകിയിട്ടുണ്ട്. രണ്ട് 2 എംപി സെൻസറുകളും ഡിവൈസിൽ ഉണ്ട്. എഫ് / 2.4 അപ്പർച്ചറുള്ള സെൻസറുകളാണ് ഇവ. ഡെപ്ത്, മാക്രോ എന്നീ സെൻസറുകളാണ് രണ്ടും. 5ജി എനേബിൾഡ് ബജറ്റ് ഡിവൈസായ ഓപ്പോ എ93 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസറാണ്.

സ്റ്റോറേജ്

8 ജിബി റാമും 256 ജിബി നേറ്റീവ് സ്റ്റോറേജ് സ്പൈസുമുള്ള ഹാൻഡ്‌സെറ്റിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ എക്സ്റ്റേണൽ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ഉണ്ടായിരിക്കും. 5ജി നെറ്റ്‌വർക്ക് സപ്പോർട്ടിന് പുറമേ, ഓപ്പോ എ93 5ജിയിൽ 4ജി വോൾട്ടി, ഡ്യുവൽ സിം സപ്പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റും ഓപ്പോ എ93 5ജിയിൽ ഉണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി എംഐ 11 പ്രോ പുറത്തിറങ്ങുക ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് വയർലെസ് ചാർജിങുമായി

ഓപ്പോ എ93 5ജി: വില
 

ഓപ്പോ എ93 5ജി: വില

ഓപ്പോ എ93 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ചൈനയിൽ സി‌എൻ‌വൈ 1,999 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 22,500 രൂപയോളം വരും. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റും ലഭ്യമാണ്. ഈ വേരിയന്റിന്റെ വില ഇതുവരെ ഓപ്പോ പ്രഖ്യാപിച്ചിട്ടില്ല. അറോറ, ഡാസിൽ ബ്ലാക്ക്, എലഗന്റ് സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഇന്ത്യയിലെ ലോഞ്ച്

ഇന്ത്യയിലും മറ്റ് വിപണികളിലും ഡിവൈസ് എപ്പോഴായിരിക്കും പുറത്തിറങ്ങുക എന്ന കാര്യം ഇതുവരെ ഓപ്പോ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും അധികം വൈകാതെ തന്നെ ഡിവൈസ് ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് എത്തിയാൽ 5ജി സപ്പോർട്ടുള്ള ഏറ്റവും വില കുറഞ്ഞ ഡിവൈസുകളിൽ ഒന്നായിരിക്കും ഇത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു

Most Read Articles
Best Mobiles in India

English summary
Oppo has officially announced the Oppo A93 5G smartphone. This budget 5G smartphone uses the new Snapdragon 480 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X