ഓപ്പോ എ94 5ജി പുറത്തിറങ്ങുക വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി

|

ഓപ്പോ എ94 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ബജറ്റ് സ്മാർട്ട്ഫോൺ സീരിസായ 'എ' സീരിസിലേക്കാണ് ഈ ഡിവൈസ് പുറത്തിറക്കുന്നത്. എ സീരിസിൽ രണ്ട് പുതിയ ഡിവൈസുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ആദ്യത്തേത് 5ജി കണക്ടിവിറ്റിയുള്ള ഡിവൈസും രണ്ടാമത്തേത് 4ജി കണക്ടിവിറ്റിയുള്ള ഡിവൈസും ആയിരിക്കും. രണ്ട് ഡിവൈസുകളുടെയും ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഓപ്പോ എ74 5ജി ഗീബെഞ്ചിലും ഓപ്പോ എ74 4ജി ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസിലും കണ്ടെത്തിയിട്ടുണ്ട്.

ഓപ്പോ എ94 5ജി: പ്രോസസറും ബെഞ്ച്മാർക്ക് സ്‌കോറുകളും
 

ഓപ്പോ എ94 5ജി: പ്രോസസറും ബെഞ്ച്മാർക്ക് സ്‌കോറുകളും

ഓപ്പോ എ94 5ജി ഡിവൈസ് ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടെത്തിയിട്ടുണ്ട്. ഓപ്പോ CPH2197 എന്ന മോഡൽ നമ്പറിലാണ് ഈ ഡിവൈസ് കണ്ടെത്തിയിരിക്കുന്നത്. ബെഞ്ച്മാർക്ക് വെബ്‌സൈറ്റ് ഡാറ്റ അനുസരിച്ച് സ്നാപ്ഡ്രാഗൺ 480 പ്രോസസറിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 1.80GHz ക്ലോക്ക് സ്പീഡുമായിട്ടായിരിക്കും ഈ ഒക്ടാ കോർ ക്വാൽകോം പ്രോസസർ വരുന്നത്. 6 ജിബി റാമും ആൻഡ്രോയിഡ് 11 ഒഎസുമുള്ള ഡിവൈസായിരിക്കും ഇതെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു.

കൂടുതൽ വായിക്കുക: വിവോ എക്സ് 60 പ്രോ+, എക്സ്60 പ്രോ, എക്സ്60 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: വിവോ എക്സ് 60 പ്രോ+, എക്സ്60 പ്രോ, എക്സ്60 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

ആൻഡ്രോയിഡ്

ഓപ്പോ എ94 5ജി സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് ബേസ്ഡ് കസ്റ്റം കളർ ഒ.എസ് 11 സ്‌കിൻ ഉണ്ടായരിക്കും. ഈ ഡിവൈസ് ഏറ്റവും വില കുറഞ്ഞ 5ജി ഡിവൈസ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എൻട്രി ലെവൽ 5 ജി-റെഡി പ്രോസസർ ഉപയോഗിച്ച് പുറത്തിറങ്ങുന്നതിനാൽ തന്നെ വില കുറവായിരിക്കും. ഗീക്ക്ബെഞ്ച് വെബ്‌സൈറ്റ് വെളിപ്പെടുത്തിയ മറ്റ് വിശദാംശങ്ങളിലൊന്ന് ബെഞ്ച്മാർക്ക് സ്‌കോറുകളാണ്. സിംഗിൾ കോർ, മൾട്ടി കോർ ടെസ്റ്റുകളിൽ ഓപ്പോ എ94 5ജി യഥാക്രമം 523 പോയിന്റും 1,758 പോയിന്റും നേടിയിട്ടുണ്ട്.

ഓപ്പോ എ74 4ജി

ഓപ്പോ എ74 4ജി

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് അനുസരിച്ച് ഓപ്പോ എ74 4ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് സ്‌നാപ്ഡ്രാഗൺ 662 പ്രോസസറിന്റെ കരുത്തിലായിരിക്കും. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 610 ജിപിയുവും ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ് വേരിയന്റിന് 6 ജിബി റാമായിരിക്കും ഉണ്ടായിരിക്കുക എന്നും ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു. ഡിവൈസിന്റെ സ്റ്റോറേജുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ലിസ്റ്റിങ് വെളിപ്പെടുത്തിയിട്ടില്ല. ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് യുഐയിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു.

കൂടുതൽ വായിക്കുക: 120 ഹെർട്സ് ഡിസ്പ്ലേയും 55W ഫാസ്റ്റ് ചാർജിങുമായി ഐക്യുഒഒ Z3 പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: 120 ഹെർട്സ് ഡിസ്പ്ലേയും 55W ഫാസ്റ്റ് ചാർജിങുമായി ഐക്യുഒഒ Z3 പുറത്തിറങ്ങി: വില, സവിശേഷതകൾ

ഡിസ്പ്ലെ
 

ഗൂഗിൾ ലിസ്റ്റിങിലെ വിവരങ്ങൾ റാമും പ്രോസസ്സറും കൂടാതെ ഡിസ്പ്ലെയെ കുറിച്ചുള്ള വിവരങ്ങളും നൽകുന്നുണ്ട്. 480 പിപി പിക്സൽ ഡെൻസിറ്റി ഉള്ള 1080 x 2400 എഫ്എച്ച്ഡി + ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. 5ജി മോഡലിലും ഓപ്പോ സമാനമായ ഡിസ്പ്ലേ പായ്ക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെൽഫി ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ടൌട്ട് ഉള്ള എൽസിഡി പാനലും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഓപ്പോ എ74 ഇതിനകം തന്നെ നിരവധി മൊബൈൽ ഓതന്റിക്കേഷൻ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്. ലീക്ക് റിപ്പോർട്ടുകൾ ധാരാളമായി വരുന്നതിനാൽ തന്നെ ലോഞ്ച് വൈകാതെ ഉണ്ടായേക്കും.

Most Read Articles
Best Mobiles in India

English summary
The company is preparing to launch the Oppo A94 5G smartphone. The device will be launched in the 'A' series, a budget smartphone series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X