മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്19 ഇന്ത്യയിലെത്തി, വില 18,990 രൂപ

|

ഓപ്പോ എഫ് 19 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അമോലെഡ് സ്‌ക്രീൻ, ഫാസ്റ്റ് ചാർജിങ് എന്നിവ പോലുള്ള ചില മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ഈ ഫോൺ അടുത്തിടെ ലോഞ്ച് ചെയ്ത എഫ്19 പ്രോ, എഫ്19 പ്രോ+ 5ജി എന്നീ ഡിവൈസുകളുടെ ടോൺഡൌൺ മോഡലാണ്. അതുകൊണ്ട് തന്നെ ഈ ഫോണിലെ സവിശേഷതകൾ സീരിസിലെ മറ്റ് രണ്ട് ഫോണുകളുടെ അത്ര മികച്ചത് അല്ലെങ്കിലം വിലയ്ക്ക് ചേർന്ന മികച്ച ഫീച്ചറുകൾ തന്നെ ഓപ്പോ എഫ്19 സ്മാർട്ട്ഫോൺ നൽകുന്നുണ്ട്.

ഇന്ത്യയിൽ ഓപ്പോ എഫ്19:  വില
 

ഇന്ത്യയിൽ ഓപ്പോ എഫ്19: വില

ഒറ്റ സ്റ്റോറേജ്, റാം മോഡലിൽ മാത്രമേ ഓപ്പോ എഫ്19 സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു. ഈ ഡിവൈസിന് 18,990 രൂപയാണ് വില. പ്രിസം ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലൂ കളർ‌ വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഏപ്രിൽ 9ന് നടക്കുന്ന ആദ്യ വിൽപ്പനയിൽ ഈ ഡിവൈസ് സ്വന്തമാക്കുന്നവർക്ക് മികച്ച ഓഫറുകൾ ലഭ്യമാകും. ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 3,999 രൂപ വിലയുള്ള എൻകോ ഡബ്ല്യു11 വയർലെസ് ഇയർബഡ്സ് 1,299 രൂപ്യ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടംകൂടുതൽ വായിക്കുക: ഇനി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കില്ലെന്ന് എൽജി, പിന്മാറ്റത്തിന് കാരണം വൻ നഷ്ടം

ഓപ്പോ

ഓപ്പോ എൻകോ ഡബ്ല്യു31ന് 5,900 രൂപയാണ് യഥാർത്ഥ വില. ഈ ഡിവൈസ് ഓപ്പോ എഫ്19 വാങ്ങുന്നവർക്ക് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവയുടെ കാർഡുകൾ ഉപയോഗിച്ച് ഓപ്പോ എഫ്19 വാങ്ങുമ്പോൾ 7.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ചില ബാങ്കുകളിൽ നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. വിലയുടെ 70 ശതമാനം മാത്രം നൽകി ഓപ്പോ അപ്‌ഗ്രേഡ് പ്രോഗ്രാമിലൂടെ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ഓപ്പോ എഫ്19: വിശേഷതകൾ

ഓപ്പോ എഫ്19: വിശേഷതകൾ

6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഓപ്പോ എഫ്19 സ്മാർട്ട്ഫോൺ പുറത്തിറങ്ങിയത്. ഫുൾ എച്ച്ഡി+ റെസല്യൂഷനുള്ള ഈ ഡിസ്പ്ലെയുടെ മുകളിൽ പഞ്ച്-ഹോൾ സിസ്റ്റവും നൽകിയിട്ടുണ്ട്. ഈ ഡിസ്പ്ലെയ്ക്ക് ഉയർന്ന റിഫ്രഷ് റേറ്റ് ഇല്ല. 60Hz മാത്രമാണ് റിഫ്രഷ് റേറ്റ്. ഇതൊരു പോരായ്മയാണ്. 90Hz, 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെകളുള്ള സ്മാർട്ട്ഫോണുകൾ ഈ വില വിഭാഗത്തിൽ ലഭ്യമാണ്. പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾ

പിൻ ക്യാമറ
 

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഓപ്പോ എഫ്19 പുറത്തിറക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ സ്നാപ്പർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറകൾ. ഓപ്പോ എഫ്19 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ്. ബജറ്റ് വിഭാഗത്തിലുള്ള പ്രോസസസറാണ് ഇത്. മൈക്രോ എസ്ഡി കാർഡിനുള്ള സപ്പോർട്ടുള്ള ഡിവൈസിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

ബാറ്ററി

ഓപ്പോ എഫ്19യുടെ മറ്റൊരു സവിശേഷത ബാറ്ററിയാണ്. 5000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. എഫ്19ന്റെ ഏറ്റവും വലിയ സവിശേഷതയായി കമ്പനി ഉയർത്തി കാണിക്കുന്നതും ഈ ബാറ്ററുയും ഫാസ്റ്റ് ചാർജിങുമാണ്. 33W ഫാസ്റ്റ് ചാർജിങാണ് ഈ ഡിവൈസിന് ഉള്ളത്. ഇത് ഏകദേശം 72 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

Most Read Articles
Best Mobiles in India

English summary
Oppo launches F19 smartphone in India The device was launched with some great features like AMOLED screen and fast charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X