ഓപ്പോ എഫ്19 സ്മാർട്ട്ഫോൺ ഏപ്രിലിൽ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഓപ്പോ എഫ്19 പ്രോ, എഫ്19 പ്രോ + എന്നീ സ്മാർട്ട്ഫോണുകൾ ഈ മാസം ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ സീരിസിലെ സ്റ്റാൻഡേർഡ് മോഡലായ ഓപ്പോ എഫ്19 കൂടി രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ശ്രീലങ്കയിലെ ഈ ഡിവൈസിന്റെ ലോഞ്ച് കമ്പനി ടീസ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുന്ന ഡിവൈസ് വൈകാതെ തന്നെ ഇന്ത്യയിലും അവതരിപ്പിക്കും. എഫ്19 സീരിസിലെ ഏറ്റവും വില കുറഞ്ഞ ഡിവൈസായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിങ്ങുന്നത്.

ഓപ്പോ എഫ്19: ലോഞ്ച്
 

ഓപ്പോ എഫ്19: ലോഞ്ച്

അന്താരാഷ്ട്ര വിപണിയിലെ ലോഞ്ചിന് ശേഷം ഓപ്പോ എഫ്19 ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിവൈസ്ന്റെ ഇന്ത്യയിലെ വിലയും ഫോണിന്റെ ചില സവിശേഷതകളും അടുത്തിടെ ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഏറ്റവും ആകർഷകമായ സ്മാർട്ട്‌ഫോണാണ് ഓപ്പോ എഫ്19 എന്നാണ് ഈ ലീക്ക് റിപ്പോർട്ടിൽ പറഞ്ഞത്. വിലയുടെ കാര്യം പരിശോധിച്ചാൽ, 20,000 രൂപയിൽ താഴെയായിരിക്കും സ്മാർട്ട്ഫോണിന്റെ വില.

ഓപ്പോ എഫ്19: ലീക്ക് ആയ സവിശേഷതകൾ

ഓപ്പോ എഫ്19: ലീക്ക് ആയ സവിശേഷതകൾ

വരാനിരിക്കുന്ന ഓപ്പോ സ്മാർട്ട്ഫോണിന്റെ പ്രധാന വിശദാംശങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക ടീസർ ഇമേജ് അനുസരിച്ച് സ്മാർട്ട്ഫോണിന് മുകളിൽ ഇടത് കോണിലായി ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ സ്ഥാപിച്ചിട്ടിട്ടുണ്ട്. ഈ ക്യാമറ സെറ്റപ്പിലുള്ള പ്രൈമറി സെൻസർ 48 എംപി സെൻസറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമറ സെറ്റപ്പിലെ മറ്റ് സെൻസറുകളുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും.

കൂടുതൽ വായിക്കുക: വിവോ വൈ30ജി സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ വൈ30ജി സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഓപ്പോ എഫ്19: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എഫ്19: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

എഫ്19 സീരീസിലെ മറ്റ് രണ്ട് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റാൻഡേർഡ് ഓപ്പോ എഫ്19 സ്മാർട്ട്ഫോണിന് കരുത്ത് കുറവായിരിക്കും. ഫോണിൽ അമോലെഡ് പാനൽ ഉണ്ടായിരിക്കുമെന്നും മീഡിയടെക് ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുക എന്നുമാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11 കസ്റ്റം സ്‌കിന്നിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിൽ എഫ് 19 പ്രോയിലുള്ളതിന് സമാനമായ കണക്ടിവിറ്റി ഓപ്ഷനുകൾ ഉണ്ടായിരിക്കും. 4ജി കണക്റ്റിവിറ്റി സപ്പോർട്ട് മാത്രമേ ഈ ഡിവൈസിൽ ഉണ്ടായിരിക്കുകയുള്ളുയ ഓപ്പോ എഫ് 19 പ്രോ+ 5ജി കണക്റ്റിവിറ്റിയോടെയാണ് വരുന്നത്.

സ്റ്റാൻഡേർഡ് ഓപ്പോ എഫ്19
 

സ്റ്റാൻഡേർഡ് ഓപ്പോ എഫ്19 സ്മാർട്ട്ഫോണിൽ എഫ് 19 പ്രോ മോഡലിൽ ഉള്ളതിന് സമാനമായ ചില സവിശേഷതകളുമായിട്ടായിരിക്കും വരുന്നത്. ഓപ്പോ എഫ്19 പ്രോയ്ക്ക് 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കും ഇത്. മീഡിയടെക് ഹീലിയോ പി95 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 30W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,310 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കും. 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 16 എംപി മുൻ ക്യാമറ എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽകൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽ

Most Read Articles
Best Mobiles in India

English summary
Oppo F19 smartphone will be launched next month. F19 Pro and F19 Pro + devices have already been introduced in this series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X