ഓപ്പോ എഫ്5 യൂത്ത് സെല്‍ഫി ഫോണ്‍ 16,990 രൂപയ്ക്ക് ഇന്ത്യയില്‍

|

ഓപ്പോ തങ്ങളുടെ അടുത്ത സെല്‍ഫി ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പന ആരംഭിക്കുന്നു. ഇന്നലെയാണ് ഓപ്പോയുടെ എഫ്5 ഇന്ത്യയില്‍ അവതരിപ്പിച്ചത്. സെല്‍ഫി പ്രേമികള്‍ക്കായി പ്രത്യേക സവിശേഷതകളാണ് ഓപ്പോ ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്. 18:9 ഇഞ്ച് ഡിസ്‌പ്ലേയും A1-അധിഷ്ഠിത സാങ്കേതികതയുമൊത്തുളള ഹൈ റെസല്യൂഷന്‍ സെല്‍ഫി ക്യാമറയാണ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. ഓഫ്‌ലൈനായും ഓണ്‍ലൈനായും ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

കാറില്‍ എന്തു കൊണ്ട് ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല?

ഓപ്പോ എഫ്5 യൂത്ത് സെല്‍ഫി ഫോണ്‍ 16,990 രൂപയ്ക്ക് ഇന്ത്യയില്‍

 

ഇന്ത്യയില്‍ ഓപ്പോ എഫ്5 യൂത്തിന്റെ വില

ഓപ്പോ എഫ്5 യൂത്തിന്റെ വില ഇന്ത്യയില്‍ 16,900 രൂപയാണ്. വെളളിയാഴ്ച മുതല്‍, അതായത് ഇന്ന് മുതല്‍ ഓപ്പോ എഫ്5 യൂത്തിന്റെ വില്‍പന ഇന്ത്യയില്‍ ആരംഭിക്കും. കമ്പനി ഇതു വരെ ലോഞ്ച് ഓഫറിനെ കുറിച്ച് ഒന്നും തന്നെ വ്യക്താമാക്കിയിട്ടില്ല.

ഓപ്പോ എഫ്5 യൂത്ത് സവിശേഷതകള്‍

ഫുള്‍ എച്ച്ഡി പ്ലസ് 6 ഇഞ്ച് LTPS TFT ഡിസ്‌പ്ലേ, 1080X2160 റിസൊല്യൂഷനാണ് ഓപ്പോ എഫ്5 പ്ലസിന്. ഓക്ടാകോര്‍ മീഡിയാടെക് MT6763T (ഹീലിയോ P23) SoC, 3ജിബി റാം എന്നിവയും ഇതിലുണ്ട്. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് നല്‍കിയിരിക്കുന്ന ഈ ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് വഴി 256ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം. പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഡ്യുവല്‍ സിം കാര്‍ഡും പിന്തുണയ്ക്കുന്നുണ്ട്.

ഓപ്പോ എഫ്5 യൂത്തിന് f/2.2 അപ്പര്‍ച്ചറുളള 13എംപി റിയര്‍ ക്യാമറ സെന്‍സര്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 16എംപി മുന്‍ ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകള്‍.

ഈ ഫോണിന്റെ കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി വോള്‍ട്ട്, വൈഫൈ 802.11 a/b/g/n, ബ്ലൂട്ടൂത്ത് 4.2, A-ജിപിഎസ്, യുഎസ്ബി OTG സപ്പോര്‍ട്ടുളള മൈക്രോ-യുഎസ്ബി പോര്‍ട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയാണ്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ജി-സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളാണ്. റിയര്‍-ഫേസിങ്ങ് ഫിങ്കര്‍പ്രിന്റ് ക്യാമറയുളള ഈ ഫോണിന് 3200എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ മുഖം ഉപയോഗിച്ച് സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യുന്ന ഫേഷ്യല്‍ അണ്‍ലോക്ക് സവിശേഷതയും ഈ ഫോണ്‍ പിന്തുണയ്ക്കുന്നു.

Most Read Articles
Best Mobiles in India

English summary
The Oppo F5 Youth price in India has been set at Rs. 16,990, and it will go on sale in the country from Friday, December 8.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X