ഓപ്പോ എ54, ഓപ്പോ എഫ്19 സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചു

|

ഓപ്പോ എ54, ഓപ്പോ എഫ്19 സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വില വർധിപ്പിച്ചു. 1,000 രൂപ വീതമാണ് ഈ ഡിവൈസുകൾക്ക് വർധിപ്പിച്ചിരിക്കുന്നത്. റിയൽമി, ഷവോമി എന്നിവ തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഓപ്പോയുടെ നീക്കം. ഓപ്പോ എ54, ഓപ്പോ എഫ്19 എന്നീ ഡിവൈസുകൾ ഏപ്രിലിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ആകർഷകമായ സവിശേഷതകളുള്ള ഈ ഡിവൈസുകളുടെ പുതുക്കിയ വില ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

 

ഓപ്പോ എ54, ഓപ്പോ എഫ്19: വില

ഓപ്പോ എ54, ഓപ്പോ എഫ്19: വില

ഓപ്പോ എ54 സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 13,990 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസിന് 14,990 രൂപ നൽകേണ്ടി വരും. ബേസ് വേരിയന്റിന് 13,490 രൂപ വിലയുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. അതേസമയം 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,490 രൂപയും 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,990 രൂപയുമായിരുന്നു വില. ഓഫ്ലൈൻ റീട്ടെയിലർമാരും ഇപ്പോൾ ഈ ഡിവൈസ് വിൽപ്പന നടത്തുന്നത് പുതുക്കിയ വിലയിലാണ്.

ഫ്ലിപ്പ്കാർട്ടിൽ ഈ കിടിലൻ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്ഫ്ലിപ്പ്കാർട്ടിൽ ഈ കിടിലൻ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

ഓപ്പോ എഫ്19 വില
 

ഓപ്പോ എഫ്19 സ്മാർട്ട്ഫോണിനും 1000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,990 രൂപയായിരുന്നു വില. ഇത് 19,990 രൂപയായി വർധിച്ചിപ്പിട്ടുണ്ട്. ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. നേരത്തെ റിയൽ‌മി 8, റിയൽ‌മി 8 5ജി, റിയൽ‌മി സി11 (2021), റിയൽ‌മി സി21, റിയൽ‌മി സി25 എന്നിവയുടെ വില റിയൽ‌മി വർധിപ്പിച്ചിരുന്നു,. 1,500 രൂപ വരെയാണ് റിയൽമി വർധിപ്പിച്ചത്. ഇതിന് പിന്നാലെ ഷവോമിയും റെഡ്മി 9, റെഡ്മി 9 പവർ, റെഡ്മി 9 പ്രൈം, റെഡ്മി 9 ഐ, റെഡ്മി നോട്ട് 10 ടി 5ജി, റെഡ്മി നോട്ട് 10എസ് എന്നിവയുടെ വില വർധിപ്പിച്ചിരുന്നു.

ഓപ്പോ എ54: സവിശേഷതകൾ

ഓപ്പോ എ54: സവിശേഷതകൾ

ഓപ്പോ എ54 സ്മാർട്ട്ഫോണിൽ 6.51-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽ) എൽസിഡി 20: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലെയാണ് ഉള്ളത്. 6 ജിബി റാം വരെയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹീലിയോ പി35 (എംടി 6765 വി) എസ്ഒസിയാണ്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിൽ ഉള്ളത്. 16 എംപി സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ16 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 13,990 രൂപകിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ16 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 13,990 രൂപ

ഓപ്പോ എഫ്19: സവിശേഷതകൾ

ഓപ്പോ എഫ്19: സവിശേഷതകൾ

ഓപ്പോ എഫ്19 സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080x2,400 പിക്‌സൽസ്) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ബാറ്ററി

ഓപ്പോ എഫ്19ൽ 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് നൽകിയിട്ടുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഡിവൈസിൽ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് നൽകിയിട്ടുള്ളത്. മറ്റ് പതിവ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിൽ നൽകിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസ് പായ്ക്ക് ചെയ്യുന്നത്.

കൂടുതൽ സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ വേണോ?, 512 ജിബി ഇന്റേണൽ മെമ്മറിയുള്ള കിടിലൻ ഫോണുകൾകൂടുതൽ സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ വേണോ?, 512 ജിബി ഇന്റേണൽ മെമ്മറിയുള്ള കിടിലൻ ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Oppo A54 and Oppo F19 smartphones price increased in India. The price for these devices has been increased by Rs 1,000 each.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X