ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

|

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോയുടെ പുതിയ 5ജി ഫോൺ മിഡ് എൻഡ് പ്രൈസ് മാർക്കറ്റിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസറുമായി എത്തുന്ന ഡിവൈസാണ് ഇത്. ഭാവി ലക്ഷ്യമിട്ട് 5ജി കണക്ടിവിറ്റിയും ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുണ്ട്.

റെനോ 5 പ്രോ 5ജി
 

റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം അവതരിപ്പിച്ച റെനോ 4 പ്രോയുടെ അടുത്ത തലമുറ ഡിവൈസാണ്. പുതിയ ഡിവൈസിലെ ഏറ്റവും വലിയ സവിശേഷത 5ജി കണക്ടിവിറ്റിയാണ്. റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിലെ ഡിസൈനും റെനോ 4 പ്രോയെക്കാൾ മികച്ചതാണ്. ഡിവൈസിന്റെ പിന്നിൽ ക്രിസ്റ്റൽ ഡിസൈനാണ് നൽകിയിട്ടുള്ളത്. ഇത് ഗ്ലാസല്ല, പോളികാർബണേറ്റ് ബാക്ക് ആണ്.

കൂടുതൽ വായിക്കുക: പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

ഓപ്പോ റെനോ 5 പ്രോ 5ജി: വില

ഓപ്പോ റെനോ 5 പ്രോ 5ജി: വില

ഒറ്റ മെമ്മറി വേരിയന്റിൽ മാത്രമേ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിവൈസിന് 35,990 രൂപയാണ് വില. ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ സ്റ്റാർറി ബ്ലാക്ക്, അസ്ട്രൽ ബ്ലൂ കളർവേരിയന്റുകളിൽ ലഭ്യമാകും. സ്മാർട്ട്‌ഫോണിന്റെ ആദ്യ വിൽപ്പന ജനുവരി 22ന് ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയിൽ നടക്കും. ആദ്യ വിൽപ്പനയിൽ മികച്ച ക്യാഷ്ബാക്ക്, ഡിസ്കൗണ്ട് ഓഫറുകളും ലഭിക്കും.

ഓപ്പോ റെനോ 5 പ്രോ 5ജി: സവിശേഷതകൾ

ഓപ്പോ റെനോ 5 പ്രോ 5ജി: സവിശേഷതകൾ

ഓപ്പോയുടെ റെനോ സീരീസിലെ പുതിയ ഡിവൈസ് അതിന്റെ മുൻതലമുറകളെ പോലെ മനോഹരമായ ഡിസൈനുമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. ഡിവൈസിന്റെ ഇടതുവശത്ത് പഞ്ച്-ഹോളും നൽകിയിട്ടുണ്ട്. 20: 9 അസ്പക്ട് റേഷിയോവും 1080x2400 പിക്‌സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള ഡിസ്പ്ലെയാണ് ഇത്. ഇൻ ഡിസ്പ്ലെ ഫിങ്കർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1000+
 

ഫിങ്കർപ്രിന്റ് സെൻസർ ഉണ്ടെങ്കിലും ഫോൺ അൺലോക്കുചെയ്യുന്നതിന് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവും ഉപയോഗിക്കാവുന്നതാണ്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിൽ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസറാണ് നൽകിയിട്ടുള്ളത്. റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ വൈഫൈ 6, ബ്ലൂടൂത്ത് 5.1 എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഓപ്പോ നൽകിയിട്ടുണ്ട്.

ക്യാമറ

ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ നാല് ക്യാമറകളാണ് ഉള്ളത്. 64 എംപി പ്രധാന സെൻസർ, 8 എംപി അൾട്രാവൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി മോണോ സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. റെനോ 4 പ്രോയ്ക്ക് സമാനമായ ക്യാമറ ഡിസൈനാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത്, പഞ്ച്-ഹോളിനുള്ളിൽ 32 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1ൽ ആണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഓപ്പോ എ93 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

4350mAh ബാറ്ററി

ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ 4350mAh ബാറ്ററിയാണ് ഉള്ളത്. ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ഓപ്പോ, റിയൽമി സ്മാർട്ട്‌ഫോണുകളിൽ ഈ സാങ്കേതികവിദ്യ സാധാരണമാണ്. 40 മിനിറ്റിനുള്ളിൽ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാനും ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ചാർജ്ജുചെയ്യുന്നതിനും ഇയർഫോണുകൾക്കുമായി യുഎസ്ബി-സി പോർട്ടാണ് നൽകിയിട്ടുള്ളത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് നൽകിയിട്ടില്ല.

Most Read Articles
Best Mobiles in India

English summary
Oppo has launched the Reno 5 Pro 5G smartphone in India. Oppo's new 5G phone launched in the mid - end market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X